AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kannur Car Accident: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, നാല് പേർക്ക് ദാരുണാന്ത്യം

Car accident near Mattannur in Kannur:കണ്ണൂർ മട്ടന്നൂരിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു. കണ്ണൂരിലെ മട്ടന്നൂരിനടുത്ത് കൂടാളി ഭാ​ഗത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആകെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്.വഴിയരികിൽ നിന്ന തണൽ മരത്തിലേക്ക് ആണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ ഏതാണ്ട് പൂർണ്ണമായും തകർന്നു.

Kannur Car Accident: കണ്ണൂരിൽ കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ചു, നാല് പേർക്ക് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രംImage Credit source: Getty Images
Amal KV
Amal KV | Updated On: 11 Jul 2026 | 08:37 AM

മട്ടന്നൂർ : കണ്ണൂർ മട്ടന്നൂരിനടുത്ത് ഉണ്ടായ വാഹനാപകടത്തിൽ നാല് പേർ മരിച്ചു.  മട്ടന്നൂരിനടുത്ത് കൂടാളി ഭാ​ഗത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ഒരാൾക്ക് ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ആകെ അഞ്ച് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഉത്തർപ്രദേശ് സ്വദേശി പരം ഛേത്രി, ഹർഷ്, റിസ്വാൻ, ഷാൻ എന്നിവരാണ് മരണപ്പെട്ടത്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരണപ്പെട്ടവരിൽ ഒരാളായ ഷാൻ (22 ) അലവിൽ സ്വദേശി ആണ്.
കാറിൽ നിന്ന് ലഭിച്ച പേഴ്സിൽ ഉണ്ടായിരുന്ന രേഖകളിൽ നിന്നാണ് ഇയാളുടെ വിവരങ്ങൾ ലഭിച്ചത്. ബംഗളൂരുവിലെ സുഹൃത്തുക്കൾക്കൊപ്പം ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാൻ കണ്ണൂരിലേക്ക് വരികയായിരുന്നു ഇയാൾ എന്നാണ് ലഭിക്കുന്ന വിവരം.

ഇന്നലെ അർധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്നു ഇവർ. നിയന്ത്രണം വിട്ട കാർ നേരെ മരത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടിരുന്നു. മറ്റു മൂന്നു പേര് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Also Read: അനസ്തീഷ്യ നൽകിയതിൽ പിഴവ്, കണ്ണൂരിൽ ​ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു

ആദ്യഘട്ടത്തിൽ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. എന്നാൽ കാർ പൂർണമായി തകർന്ന നിലയിൽ ആയതിനാൽ അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിക്കാൻ ബുദ്ധിമുട്ടി. ശേഷം ഫയർഫോഴ്സ് എത്തിയാണ് അഞ്ചു പേരെയും കാറിൽ നിന്ന് പുറത്ത് എടുത്തത്.ഇതിനായി കാർ വെട്ടി പൊളിക്കേണ്ടി വന്നു. വാഹനത്തിന് അല്പം വേഗത ഉണ്ടായിരുന്നു എന്നും കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയത് ആകാം അപകട കാരണമെന്നും സംശയിക്കപ്പെടുന്നു.

വഴിയരികിൽ നിന്ന തണൽ മരത്തിലേക്ക് ആണ് കാർ ഇടിച്ചു കയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ ഏതാണ്ട് പൂർണ്ണമായും തകർന്നു. ഈ പ്രദേശത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട് എന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതെയുള്ളൂ. മൃതദേഹങ്ങൾ ചാല ബേബി മെമ്മോറിയൽ ആശുപത്രിയിലും കണ്ണൂർ ജില്ലാ ആശുപത്രിയിലുമാണ് നിലവിൽ സൂക്ഷിച്ചിരിക്കുന്നത്. അപകട കാരണം കണ്ടെത്തുന്നതിന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English Summary

Four people died in a road accident near Mattannur in Kannur. The accident occurred in the Koodali area when the car lost control and crashed into a roadside tree. One person sustained serious injuries in the incident. There were five people in the car in total. The vehicle rammed into a roadside shade tree, and the impact left the car almost completely wrecked.

Follow Us