Chief Election Commissioner: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

Chief Election Commissioner Visit Kerala Today: തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നിർണായക സന്ദർശനമാണിത്. മൂന്ന് ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്.

Chief Election Commissioner: ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

Gyanesh Kumar

Updated On: 

05 Mar 2026 | 07:16 AM

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ​ഗ്യാനേഷ് കുമാർ ഇന്ന് കേരളത്തിലെത്തും. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നിർണായക സന്ദർശനമാണിത്. മൂന്ന് ദിവസത്തെ സന്ദര്‍ശന പരിപാടിയാണ് സംസ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നത്. ഇന്ന് കൊച്ചിയിലെത്തുന്ന ഗ്യാനേഷ് കുമാര്‍ എറണാകുളം ശിവക്ഷേത്രത്തിലും ഹനുമാന്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തും.

നാളെയും മറ്റന്നാളുമായാണ് അദ്ദേഹത്തിന്‍റെ ഔദ്യോഗിക കൂടിക്കാഴ്ചകള്‍ നിശ്ചയിച്ചിരിക്കുന്നത്. രാവിലെ മുതൽ ഉച്ചവരെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുമായും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായും അദ്ദേഹം ചർച്ച നടത്തും. തിരഞ്ഞെടുപ്പ് സുതാര്യമായി നടത്തുന്നതിനായുള്ള നിർദ്ദേശങ്ങളും പരാതികളും രാഷ്ട്രീയ പാർട്ടികളിൽ നിന്ന് സ്വീകരിക്കും.

മാർച്ച് ഏഴിന് രാവിലെ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറെയും ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗ്യാനേഷ് കുമാര്‍ കാണും. ക്രമസമാധാന നിലയും തിരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളും വിലയിരുത്തിയ ശേഷം അന്ന് ഉച്ചയ്ക്ക് കൊച്ചിയിൽ വെച്ച് വാർത്താ സമ്മേളനം നടത്തും.

ALSO READ: കെ.കെ. ശൈലജ v/s സണ്ണി ജോസഫ്: പേരാവൂരിൽ ആവേശപ്പോരാട്ടം; മലയോരം ആർക്കൊപ്പം?

അതേസമയം, സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തകൃതിയായി മുന്നേറുകയാണ്. എല്ലായിടത്തും സ്ഥാനാർത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂചനകൾ മുന്നണികൾ നൽകുന്നുണ്ട്. അതേസമയം, പേരാവൂരിൽ ചിത്രം ഏകദേശം വ്യക്തമാണ്.  കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് എതിരാളിയായി മുന്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ രംഗത്തിറക്കാന്‍ സിപിഎം തീരുമാനിച്ചതോടെ, നിയമസഭ തിരഞ്ഞെടുപ്പിലെ ശ്രദ്ധാകേന്ദ്രമായി പേരാവൂർ മാറിയിരിക്കുകയാണ്.

കൂടാതെ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമള തളിപ്പറമ്പിൽ സ്ഥാനാർത്ഥിയായേക്കുമെന്നാണ് വിവരം. ആരോഗ്യമന്ത്രി വീണാ ജോർജിനെ മത്സരിപ്പിക്കരുത് എന്ന ഭർത്താവ് ജോർജ് ജോസഫിന്റെ ആവശ്യം പാർട്ടി അംഗീകരിക്കാൻ സാധ്യതയില്ല എന്നാണ് റിപ്പോർട്ട്. ആറന്മുളയിൽ നിന്നും മത്സരിപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

Follow Us
പച്ചമാങ്ങ സ്‌ക്വാഷ് കഴിച്ചിട്ടുണ്ടോ? ഉണ്ടാക്കാന്‍  എന്തെളുപ്പം
ദിവസവും അച്ചാർ കഴിക്കുന്നത് ​ഗുണമോ?
കോടികളാണ്, കോടികള്‍! സഞ്ജുവിന്റെ ആസ്തി അറിയണോ?
കാടമുട്ട ലോലിപോപ്പ് കഴിച്ചിട്ടുണ്ടോ ? സിംപിളാണ്
പൊങ്കാലയിട്ടു, സീരിയൽ താരം റെനീഷക്കെതിരെ സൈബർ ആക്രമണം
ക്ഷേത്രോത്സവത്തിനിടെ കൂട്ടം തിരിഞ്ഞ് പൊരിഞ്ഞ അടി
മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്ണന് അന്ത്യകർമ്മങ്ങൾ നൽകുന്നു
ഇനി ലിഫ്റ്റില്‍ കയറാനും പേടിക്കണമല്ലോ? അദ്ദേഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്‌