Kerala Bar Time Extended: തിരക്ക് കൂട്ടണ്ട ബാർ പൂട്ടാൻ ഇനി വൈകും! പ്രവർത്തന സമയത്തിൽ മാറ്റം

Kerala Bar Time Extended:കഴിഞ്ഞ് അഞ്ചു വർഷത്തിനിടയിൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യവുമായി ബാർ ഉടമകൾ സർക്കാരിനെ സമീപിച്ചത് പതിനൊന്ന് തവണയാണ്. എന്നാൽ അപ്പോഴൊക്കെയും...

Kerala Bar Time Extended: തിരക്ക് കൂട്ടണ്ട ബാർ പൂട്ടാൻ ഇനി വൈകും! പ്രവർത്തന സമയത്തിൽ മാറ്റം

Bar

Updated On: 

18 Feb 2026 | 09:35 AM

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. നിലവിൽ രാവിലെ 11 മുതൽ രാത്രി 11 മണി വരെ ഉണ്ടായിരുന്ന സമയമാണ് ഇനിമുതൽ രാവിലെ 10:00 മുതൽ രാത്രി 12 മണി വരെയായി നീട്ടാൻ തീരുമാനമെടുത്തിരിക്കുന്നത്. കൂടാതെ ബിസിനസ് പ്രൊഫഷണൽ മീറ്റിങ്ങുകൾ നടക്കുന്ന സ്ഥലങ്ങളിൽ പ്രത്യേക അനുമതിയോടെ ബാറുകൾ പുലർച്ചെ മൂന്നുമണിവരെ പ്രവർത്തിക്കാനും അനുമതിയുണ്ട്.

ഇതിനുവേണ്ടി വാർഷിക ലൈസൻസിന് പുറമേ 5 ലക്ഷം രൂപ അധികമായി നൽകേണ്ടതായി വരും.. MICE ടൂറിസം മേഖലകളിലെ ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് സമയപരിധിയില്ലാതെ പ്രവർത്തിക്കാൻ അനുമതി നൽകുന്നതായിരിക്കും ടൂറിസം മേഖലയിലെ ദീർഘകാല ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് സർക്കാർ ഈ തീരുമാനം എടുത്തത് എന്നാണ് പ്രതികരണം. തീരുമാനത്തിനു മുന്നോടിയായി സർക്കാരും പ്രതിപക്ഷവും തമ്മിൽ ചർച്ചകളും നടന്നിരുന്നു. ഇന്ന് തന്നെ എക്സൈസ് കമ്മീഷണറുടെ വിജ്ഞാപനം പുറപ്പെടുവിക്കും എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം കഴിഞ്ഞ് അഞ്ചു വർഷത്തിനിടയിൽ ബാറുകളുടെ പ്രവർത്തന സമയം കൂട്ടണമെന്ന ആവശ്യവുമായി ബാർ ഉടമകൾ സർക്കാരിനെ സമീപിച്ചത് പതിനൊന്ന് തവണയാണ്. എന്നാൽ അപ്പോഴൊക്കെയും അങ്ങനെ ഒരു തീരുമാനമെടുക്കാൻ പറ്റില്ല എന്നായിരുന്നു സർക്കാർ ആവർത്തിച്ചു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സമയം കൂട്ടി നൽകി സാമ്പത്തിക ലക്ഷ്യം എന്ന് വിമർശനം ഉയരുന്നുണ്ട്.

ചക്കയരക്ക് കൈയിലൊട്ടില്ല, വഴിയുണ്ട്
ചിരവയുടെ ആവശ്യമില്ല, തേങ്ങ ചിരകാന്‍ ഇതാ എളുപ്പവഴികള്‍
ഇനി പാൽ തിളച്ചു തൂവില്ല, വഴിയുണ്ട്
മുട്ട പെട്ടെന്ന് കേടുവരില്ല, മാസങ്ങളോളം സൂക്ഷിക്കാനുള്ള ടിപ്പിതാ
കോഴിക്കോട് ജയലക്ഷ്മി സിൽക്ക്സിന് തീപിടിച്ചു
ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീപിടിച്ചു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി
കുണ്ടറയിൽ സംഭവിച്ചത് എന്ത്? വിശദീകരിച്ച് പി സി വിഷ്ണുനാഥ്
ഈ ധൈര്യം ചാൾസ് ശോഭരാജിന് പോലുമില്ല; പോലീസ് സ്റ്റേഷനിൽ മാങ്ങ പൊട്ടിക്കാൻ എത്തിയ രണ്ട് കുരുന്നുകൾ