Vietnam Boat Accident : വിയറ്റ്നാം അപകടത്തിൽ നോവായി മലയാളി ദമ്പതികളും, മരിച്ചത് കൊട്ടാരക്കര സ്വദേശികൾ

Vietnam Boat Accident Updates : വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ. സി തോമസ് (57), ഭാര്യ ലൊവേനി തോമസ് ( 56 ) എന്നിവരാണ് മരണപ്പെട്ടത്. കൊട്ടാരക്കര ടൗണിലെ വിക്ടറി മെഡിക്കൽസിന്റെ ഉടമയാണ് മരണപ്പെട്ട തോമസ്. ഇക്കഴിഞ്ഞ ജൂലൈ ഏഴാം തീയതിയാണ് ഇവർ വിയറ്റ്നാമിലേക്കുള്ള യാത്രയ്ക്കായി ചെന്നൈയിലേക്ക് പോയത്. തുടർന്ന് അവിടെനിന്ന് ജൂലൈ എട്ടാം തീയതി വിയറ്റ്നാമിലേക്ക് പുറപ്പെടുകയും ചെയ്തു.

Vietnam Boat Accident : വിയറ്റ്നാം അപകടത്തിൽ നോവായി മലയാളി ദമ്പതികളും, മരിച്ചത് കൊട്ടാരക്കര സ്വദേശികൾ

Loveni Thomas, A.C. Thomas

Updated On: 

12 Jul 2026 | 10:26 AM

കൊല്ലം: വിയറ്റ്നാമിൽ ഉണ്ടായ ബോട്ട് അപകടത്തിൽ കേരളവും വിതുമ്പുകയാണ്. ഏറെ ദുഃഖത്തോടെയാണ് അപകടത്തിൽ മലയാളികളും ഉൾപ്പെട്ടിട്ടുണ്ട് എന്ന വാർത്ത കേരളം കേട്ടത്. വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിന് സമീപം വിനോദസഞ്ചാര ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കൊട്ടാരക്കര സ്വദേശികളായ എ. സി തോമസ് (57), ഭാര്യ ലൊവേനി തോമസ് ( 56 ) എന്നിവരാണ് മരണപ്പെട്ടത്. കൊട്ടാരക്കര ടൗണിലെ വിക്ടറി മെഡിക്കൽസിന്റെ ഉടമയാണ് മരണപ്പെട്ട തോമസ്. കൊട്ടാരക്കര മാർക്കറ്റ് ജംഗ്ഷന് സമീപമാണ് ഇവർ താമസിച്ചു വരുന്നത്.

ഇക്കഴിഞ്ഞ ജൂലൈ ഏഴാം തീയതിയാണ് ഇവർ വിയറ്റ്നാമിലേക്കുള്ള യാത്രയ്ക്കായി ചെന്നൈയിലേക്ക് പോയത്. തുടർന്ന് അവിടെനിന്ന് ജൂലൈ എട്ടാം തീയതി വിയറ്റ്നാമിലേക്ക് പുറപ്പെടുകയും ചെയ്തു. അപകടത്തിൽപ്പെട്ട ബോട്ടിൽ ജീവനക്കാരെ കൂടാതെ 32 ഇന്ത്യൻ വിനോദസഞ്ചാരികൾ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബോട്ട് മറിഞ്ഞുള്ള അപകടത്തിൽ ഏകദേശം 15 ആളുകൾക്ക് ജീവൻ നഷ്ടമായി എന്നാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. എന്താണ് അപകടകാരണം എന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: വിയറ്റ്‌നാമില്‍ ബോട്ടപകടത്തില്‍ നിരവധി മരണം; ബോട്ടില്‍ മലയാളികളും

അപകടത്തിൽ മരണപ്പെട്ട ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ വിയറ്റ്നാമിലെ ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരികയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എല്ലാവിധ സഹായവും എംബസി ഇതിനോടകം വാഗ്ദാനം ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേരള സർക്കാരും ആവശ്യമായ ഇടപെടലുകൾ നടത്തി വരികയാണ്. എംബസിയുമായി ബന്ധപ്പെട്ട് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നോർക്ക സിഇഒയെ മുഖ്യമന്ത്രി വി ഡി സതീശൻ ചുമതലപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഓഫീസും വിദേശകാര്യ മന്ത്രാലയവുമായി ഇതിനകം തന്നെ ബന്ധപ്പെട്ട് ആശയവിനിമയം നടത്തിയിട്ടുണ്ട്. ഡൽഹി കേരള ഹൗസിലെ റസിഡന്റ് കമ്മീഷണറെയും ഏകോപനം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ചു.

സംഭവത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപിയും ഇടപെട്ടിട്ടുണ്ട്. വിയറ്റ്നാമിലെ ഇന്ത്യൻ അംബാസിഡറുമായി സംസാരിച്ച അദ്ദേഹം മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഇതിനകം തന്നെ എംബസിയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട് എന്നാണ് ലഭിക്കുന്ന വിവരം.സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ മരണപ്പെട്ട ദമ്പതികളുടെ കുടുംബത്തെ നേരിൽ സന്ദർശിച്ച് ആശ്വസിപ്പിച്ചു.

English Summary

A.C. Thomas (57) and his wife Loveni Thomas (56), natives of Kottarakkara, died in an accident involving a tourist boat near Phu Quoc Island in Vietnam. Thomas was the owner of Victory Medicals in Kottarakkara town. The couple had traveled to Chennai on July 7 for their trip to Vietnam and subsequently departed for the country on July 8.

Follow Us
Related Stories
‘രക്ഷാപ്രവർത്തനത്തിൽ’ എം.ആർ അജിത് കുമാർ തെറിക്കുമോ? ഒടുവിൽ എസ്.ഐ.ടി റിപ്പോർട്ട് സർക്കാരിലേക്ക്
Devansh Shourya Death: ദേവാൻഷ് ശൗര്യയുടെ മരണം; ഡോക്ടർമാരെ ചോദ്യം ചെയ്യും, മാനേജ്മെൻ്റിനെതിരെയും അന്വേഷണ വേണമെന്ന് കുടുംബം
Kerala Weather Update: മഴ മുന്നറിയിപ്പുകൾ മാഞ്ഞു? ഇന്ന് അലർട്ട് എവിടെയെല്ലാം; കാലാവസ്ഥ
മൂക്കുത്തിക്കായി വൃദ്ധയെ കുളിമുറിയിലെ ഡ്രമ്മിലിട്ട് കത്തിച്ച് കുഴിച്ചുമൂടി; പാലക്കാട്ട് യുവാവ് കസ്റ്റഡിയിൽ
ഓണത്തിന് വീട്ടിലെത്താം കേട്ടോ! മൂന്ന് ഓണം സ്പെഷൽ ട്രെയിനുകൾ കൂടി പ്രഖ്യാപിച്ച് റെയിൽവേ; റൂട്ടുകളും സമയവും
Kerala Rain Alert: കുട മടക്കാന്‍ വരട്ടെ, മഴ ഇനിയും പെയ്യും; പക്ഷേ, കാലാവസ്ഥയില്‍ ഒരു ‘ട്വിസ്റ്റ്’
ഫലം ദാരിദ്ര്യം! വീട്ടിലെ പൂജാമുറിയിൽ ഈ തെറ്റുകൾ ചെയ്യരുത്
ഹോട്ടലിലെപ്പോലെ സോഫ്റ്റ് അപ്പം; മാവ് അരയ്ക്കുമ്പോൾ ഇതൊന്ന് ചേർക്കൂ
മസിനഗുഡി വഴി മോയാറേലിക്കൊരു യാത്ര; ട്രിപ്പ് പ്ലാന്‍ ഇങ്ങനെ ആകാം
പിരീഡ്സ് സമയത്ത് മൂഡ് സ്വിങ്സും ദേഷ്യവും, ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ
കണ്ണൂരിൽ ലോണെടുക്കാൻ വന്ന കർഷകനെ ആട്ടി പുറത്താക്കി ബാങ്ക് മാനേജർ
നാട്ടിൽ ഗ്യാസില്ല, 3000 സിലിണ്ടറും തോട്ടിൽ
മെസി, മെസി... അർജൻ്റീനയുടെ വിജയം ആഘോഷിക്കുന്ന ഐഎം വിജയൻ