Driving Test: ആഴ്ചയിൽ 5 ദിവസം ഡ്രൈവിങ് ടെസ്റ്റ്; സ്ലോട്ടുകളുടെ എണ്ണവും വർധിപ്പിച്ചു
Kerala Driving Test Slots Increased: സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസം നടത്താനാണ് തീരുമാനം. അപേക്ഷകൾ വൻ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. താൽക്കാലികമായാണ് ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം കൂട്ടി. അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ട് പ്രവൃത്തി ദിനങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനമായി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നുതിനെ തുടർന്നുണ്ടായ പരാതികളിലാണ് സർക്കാർ ഇടപെടൽ. കൂടാതെ, സ്ലോട്ടുകളുടെ എണ്ണവും ഉയർത്തിയിട്ടുണ്ട്.
സ്ലോട്ടുകളുടെ എണ്ണത്തിലും വർധനവ്
ഒരു ദിവസം അനുവദിച്ചിരുന്ന സ്ലോട്ടുകളുടെ എണ്ണം 50 ആക്കി ഉയർത്തി. മുമ്പ് കെ.ബി ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്ന സമയത്ത് ഒരു ദിവസം 60 പേർക്കുണ്ടായിരുന്ന സ്ലോട്ടുകൾ 40 ആയി കുറച്ചിരുന്നു. ഇതാണ് നിലവിൽ 50 ആയി വർധിപ്പിച്ചത്.
പുതിയ തീരുമാനം അനുസരിച്ച്, 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ടെസ്റ്റുകൾക്കായും ഇരുപത് എണ്ണം റീടെസ്റ്റിനായും നീക്കിവെക്കും. ബാക്കിയുള്ള 2 സ്ലോട്ടുകൾ വിദേശത്ത് ജോലിക്കോ പഠനത്തിനോ പോകേണ്ടവർക്ക് മുൻഗണന നൽകുന്നതിനായി മാറ്റിവെച്ചിട്ടുണ്ട്.
ടെസ്റ്റുകൾ 5 ദിവസം
സബ് ആർടിഒ ഓഫീസുകളിൽ നിലവിൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമുണ്ടായിരുന്ന ടെസ്റ്റുകൾ ഇനി മുതൽ അഞ്ച് ദിവസം നടത്താനാണ് തീരുമാനം. അപേക്ഷകൾ വൻ തോതിൽ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാനാണ് പുതിയ നീക്കം. താൽക്കാലികമായാണ് ഇത്തരം ഒരു ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്.
ALSO READ: മഴ വീണ്ടും വരുന്നു… യെല്ലോ അലർട്ട് മുന്നറിയിപ്പ്; ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം
കൂടാതെ, ഡ്രൈവിങ് ടെസ്റ്റിന് പുറമേ ലേണേഴ്സ് ലൈസൻസിനുള്ള കാത്തിരിപ്പ് കുറയ്ക്കാനും നിർദേശമുണ്ട്. ഇത് സംബന്ധിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ നിർദേശം നൽകി. ലേണേഴ്സ് ടെസ്റ്റിന് അപേക്ഷിച്ച് എട്ടു ദിവസത്തിനുള്ളിൽ സ്ലോട്ടുകൾ ലഭ്യമാക്കണമെന്നാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദ്ദേശം.അടുത്ത മൂന്ന് മാസത്തെ ഈ മാറ്റങ്ങൾ കൃത്യമായി പഠിച്ചതിനുശേഷം മാത്രമേ ദീർഘകാലാടിസ്ഥാനത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
അയൽവാസികൾ തമ്മിലുള്ള അതിർത്തി തർക്കം; തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
കൈതമുക്കിൽ അതിർത്തി തർക്കത്തെ തുടർന്ന് യുവാവിനെ അയൽവാസി കൊലപ്പെടുത്തി. ഇരുകൂട്ടരും തമ്മിലുള്ള അതിർത്തി തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് സൂചന. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സംഭവത്തിൽ ചാമക്കട സ്വദേശിയായ വിശാഖാണ് കൊല്ലപ്പെട്ടത്.
അയൽവാസിയും ബന്ധുവുമായ പ്രദീപും സംഘവുമാണ് വിശാഖിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് നൽകുന്ന വിവരം.അതേസമയം കൊലപാതകത്തിനുശേഷം പ്രതികളെ ഇനിയും പിടികൂടാൻ ആയിട്ടില്ല ഇവർക്കായുള്ള തിരച്ചിൽ ഊർജതമാക്കിയതായാണ് പോലീസ് അറിയിച്ചത്. സംഭവ സമയത്ത് വിശാഖ് തന്റെ വീടിന്റെ പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുന്നതിനിടെ KL 27 H 9286 എന്ന നമ്പറിലുള്ള വെള്ളം നിറത്തിലുള്ള മാരുതി ആൾട്ടോയിലാണ് കൊലപാതകസംഘം എത്തിയത്. അയൽവാസിയായ പ്രദീപും കൊല്ലപ്പെട്ട വിശാഖും തമ്മിൽ ദീർഘനാളായി അതിർത്തി തർക്കം നിലനിന്നിരുന്നു. ഈ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് കലാശിച്ചത് എന്ന് പോലീസ് നൽകുന്ന വിവരം.
English Summary:
Kerala Motor Vehicles Department has increased the daily number of driving test slots from 40 to 50 per Vehicle Inspector in an effort to clear the long backlog of licence applicants. Under the revised allocation, 28 slots will be reserved for new applicants, 20 slots for candidates who previously failed the test, and 2 slots for students travelling abroad for higher studies.