Onam Bonus: സർക്കാർ ജീവനക്കാർക്ക് ‘അഡ്വാൻസ്’ ഓണം; ബോണസ് പരിധി കൂട്ടി, തുക എന്ന് മുതൽ?

Kerala Government Onam Bonus and Advance: ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും.

Onam Bonus: സർക്കാർ ജീവനക്കാർക്ക് അഡ്വാൻസ് ഓണം; ബോണസ് പരിധി കൂട്ടി, തുക എന്ന് മുതൽ?

പ്രതീകാത്മക ചിത്രം

Updated On: 

15 Aug 2026 | 01:50 PM

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബോണസും സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസും ഓണം അഡ്വാൻസും ധനകാര്യ വകുപ്പ് പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയുമാണ് അഡ്വാൻസായി അനുവദിച്ചത്. സർക്കാർ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസായി നൽകും.

തുക എന്ന് മുതൽ?

ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഉത്സവ സീസണിൽ ജീവനക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം സർവീസിലുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി തുക ലഭിക്കുന്നതാണ്.

പ്രധാന വിവരങ്ങൾ

സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഏക അധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവ ബത്ത ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർ ആയമാർ പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് 1450 രൂപയായിരിക്കും ഉത്സവ ബത്ത. എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20,000 ലഭിക്കും. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടതുമാണ്.

ALSO READ: വെളിച്ചെണ്ണ വില 500-ലേക്കോ, വിപണി ലക്ഷ്യമാക്കി തമിഴ്‌നാട് മാഫിയ

6,000 രൂപ ആർക്കൊക്കെ?

പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, എല്ലാ വകുപ്പുകളിലെയും എൻഎംആർ, സിഎൽആർ, സീസണൽ വർക്കർമാർ, കൃഷി ഫാമുകളിലെ സ്ഥിരം വർക്കർമാർ, സർക്കാർ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികൾ, പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ വർക്ക്‌ഷോപ്പുകളിലെ വർക്കർമാർ, ആലപ്പുഴയിലെ ഡ്രെഡ്ജർ ആൻഡ് ഡ്രൈ ഡോക്കിലെ വർക്കർമാർ, കുടുംബാംസൂത്രണ വോളണ്ടിയർമാർ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, കൃഷിവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവിടങ്ങളിലെ സ്ഥിരം അല്ലാത്ത വർക്കർമാർ, ബന്ധപ്പെട്ട ലോക്കൽബോഡികൾ, കൃഷിവകുപ്പ് എന്നിവിടങ്ങളിലെ കോക്കനട്ട് സ്‌പ്രേയിങ് വർക്കർമാർ, മൗണ്ടഡ് പോലീസ് വിങ്ങിലെ ഗ്രാസ് കട്ടർമാർ എന്നിവർക്ക് ആറായിരം രൂപ ഓണം അഡ്വാൻസ് അനുവദിച്ചിട്ടുണ്ട്.

ബോണസ് ആർക്കെല്ലാം?

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ പ്രാബല്യത്തിലുള്ള ശമ്പള സ്‌കെയിലുകളിൽ (11-ാം ശമ്പള പരിഷ്‌കരണം) 49,275 രൂപ വരെയുള്ള തുകയോ പത്താം ശമ്പള പരിഷ്‌കരണ സ്‌കെയിലുകളിൽ 44,462 രൂപ വരെയുള്ള തുകയോ 31-03-26-ൽ ആകെ ശമ്പളം ഉണ്ടായിരുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും 4,500 രൂപ ബോണസ് അനുവദിച്ചു.

ഈ ശമ്പള പരിധിയിൽ വരുന്ന അർഹരായ ജീവനക്കാർക്ക് ഒരുമാസത്തെ വേതനം അല്ലെങ്കിൽ 4,500 രൂപ ഇതിൽ ഏതാണോ കുറവ് ആ തുകയാണ് ബോണസ് ആയി അനുവദിക്കുക. പ്രത്യേക ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് വ്യത്യസ്ത നിരക്കിലുള്ള പ്രത്യേക ഉത്സവബത്തയ്ക്ക് അർഹതയുണ്ടായിരിക്കും.

English Summary:

The Kerala government has announced its 2026 Onam festival benefits for government employees, pensioners, and eligible workers. Employees who qualify for the bonus will receive Rs 4,500, while those not eligible will get a special festival allowance of Rs 3,000.

Follow Us
സ്വാതന്ത്ര്യ ദിനാഘോഷ വേദിയിൽ വിജയ്ക്ക് തൃഷയുടെ സല്യൂട്ട്
അനുപമ പരമേശ്വരന്റെ ആസ്തി എത്ര? ഒരു സിനിമയ്ക്ക് വാങ്ങുന്നത് ഇത്രയും
ബലേനോ ഫേസ് ലിഫ്റ്റ് മോഡൽ ഉടൻ
അറിയുമോ? 2 പ്രധാനമന്ത്രിമാർ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിയിട്ടില്ല
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു