AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Doctor’s Strike: സമരമില്ല ചികിത്സയുണ്ട്; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം മാറ്റിവെച്ചു

Doctors Strike Postponed in Kerala: ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതും കാര്യക്ഷമമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയതാണ്. സംഘടന സമരം ആരംഭിച്ചതിന് പിന്നാലെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു.

Doctor’s Strike: സമരമില്ല ചികിത്സയുണ്ട്; മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ സമരം മാറ്റിവെച്ചു
പ്രതീകാത്മക ചിത്രം Image Credit source: Plan Shooting 2/Imazins/Getty Images
Shiji M K
Shiji M K | Published: 05 Mar 2026 | 07:03 AM

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് പോകുന്ന രോഗികള്‍ക്ക് ആശ്വസിക്കാം. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. സര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് സമരം ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സംഘടനയായ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

മെഡിക്കല്‍ കോളേജുകളില്‍ ഇന്ന് മുതല്‍ ഒപി, അധ്യയനം, ശസ്ത്രക്രിയ എന്നിവ പുനരാരംഭിക്കും. ഡോക്ടര്‍മാരുടെ ശമ്പള കുടിശിക അനുവദിക്കുന്നതും, ആശുപത്രികളുടെ നിലവാരം വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളില്‍ സര്‍ക്കാരില്‍ നിന്ന് ഉറപ്പുലഭിച്ചതായും അതേതുടര്‍ന്നാണ് സമരം മാറ്റിവെക്കുന്നതെന്നും സംഘടനാ നേതാക്കള്‍ പറഞ്ഞു. ആരോഗ്യ വകുപ്പുമന്ത്രിയുടെ നിര്‍ദേശാനുസരണം ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി സംഘടനാ ഭാരവാഹികള്‍ ചര്‍ച്ച നടത്തിയതിനെ തുടര്‍ന്നാണ് നടപടി.

ഒപി, അധ്യയനം, ശസ്ത്രക്രിയ എന്നിവ ബഹിഷ്‌കരിച്ച് കൊണ്ടായിരുന്നു ഡോക്ടര്‍മാരുടെ സമരം. ഇവയില്‍ നിന്ന് ഒരാഴ്ചത്തേക്ക് ഇനി വിട്ടുനില്‍ക്കില്ല. ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന നിരാഹാര സമരവും അവസാനിപ്പിച്ചു. മുടങ്ങിക്കിടന്ന 18 മാസത്തെ ശമ്പള കുടിശിക ഇപ്പോള്‍ തന്നെ അനുവദിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കി. ബാക്കിയുള്ള 39 മാസത്തെ തുക നിയമപരമായ തീരുമാനങ്ങള്‍ക്ക് ശേഷം കൈമാറും.

Also Read: Ammathottil Thiruvananthapuram: ഇത്തവണ അമ്മത്തൊട്ടിലിൽ നിന്ന് കിട്ടിയത് കുട്ടിയെ അല്ല പകരം പണക്കിഴി

ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ തസ്തികകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതും ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തുന്നതും കാര്യക്ഷമമായി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തെ ഉറപ്പുനല്‍കിയതാണ്. സംഘടന സമരം ആരംഭിച്ചതിന് പിന്നാലെ പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. കാസര്‍കോട്, വയനാട് മെഡിക്കല്‍ കോളേജുകളിലാണ് പുതിയ തസ്തികകള്‍ കൊണ്ടുവന്നത്. 2025ല്‍ നടന്ന സമരത്തെ തുടര്‍ന്ന് 44 തസ്തികകളാണ് സൃഷ്ടിച്ചത്.

Follow Us