Government liquor Name: ജവാനു ശേഷം എത്തുന്ന സർക്കാർ മദ്യത്തിനു പേരായി, ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചു

Kerala Government's New Brandy Named Malabar Mystery: നേരത്തെ ഈ ബ്രാൻഡിക്ക് പേര് നിർദേശിക്കാൻ ബെവ്‌കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഏകദേശം നാൽപ്പതിനായിരത്തോളം നിർദേശങ്ങളാണ് ലഭിച്ചത്.

Government liquor Name: ജവാനു ശേഷം എത്തുന്ന സർക്കാർ മദ്യത്തിനു പേരായി, ലോഞ്ചിങ് തിയതി പ്രഖ്യാപിച്ചു

Malabar Mystery

Published: 

19 Feb 2026 | 09:31 PM

തിരുവനന്തപുരം: ഏറെ വിവാദങ്ങൾക്കും നിയമപോരാട്ടങ്ങൾക്കും ഒടുവിൽ സംസ്ഥാന സർക്കാർ നേരിട്ട് വിപണിയിലിറക്കുന്ന പുതിയ ബ്രാൻഡിക്ക് പേരിട്ടു. ‘മലബാർ മിസ്റ്ററി’ എന്നാണ് പുതിയ മദ്യത്തിന് നൽകിയിരിക്കുന്ന പേര്. ഇത് ചുരുക്കപ്പേരായ ‘എം.എം’ എന്ന പേരിലാകും അറിയപ്പെടുക. പ്രശസ്തമായ ‘ജവാൻ’ റമ്മിന് ശേഷം സർക്കാർ പുറത്തിറക്കുന്ന പ്രധാന മദ്യ ബ്രാൻഡാണിത്.

പാലക്കാട് ചിറ്റൂർ മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസ് വിദേശമദ്യ പ്ലാന്റിന്റെ ഉദ്ഘാടനം ഈ മാസം 21-ന് നടക്കും. ചടങ്ങിൽ വെച്ച് ബ്രാൻഡിന്റെ ഔദ്യോഗിക പേര് പ്രഖ്യാപിക്കാനാണ് തീരുമാനം. അര ലിറ്റർ ബ്രാൻഡിക്ക് ഏകദേശം 400 രൂപയോളമാണ് വില നിശ്ചയിച്ചിരിക്കുന്നത്.

വിവാദമായ പേര് വിളി

 

നേരത്തെ ഈ ബ്രാൻഡിക്ക് പേര് നിർദേശിക്കാൻ ബെവ്‌കോ പൊതുജനങ്ങൾക്ക് അവസരം നൽകിയിരുന്നു. ഏകദേശം നാൽപ്പതിനായിരത്തോളം നിർദേശങ്ങളാണ് ലഭിച്ചത്. എന്നാൽ, സർക്കാർ സ്ഥാപനം തന്നെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് നേതാവ് എം.എം. സഞ്ജീവ് കുമാർ ഹൈക്കോടതിയെ സമീപിച്ചതോടെ ഈ നടപടി തടസ്സപ്പെട്ടു. കോടതി നടപടികൾക്കിടെ ജനങ്ങൾ നിർദേശിച്ച പേര് നൽകാൻ കഴിയാതെ വന്നതോടെയാണ് വകുപ്പ് തന്നെ ‘മലബാർ മിസ്റ്ററി’ എന്ന പേര് തിരഞ്ഞെടുത്തത്.

Follow Us
Related Stories
Vishu at Gulf: പ്രതിസന്ധികൾക്കിടയിലും പ്രവാസികൾക്ക് സമൃദ്ധമായ വിഷു; നെടുമ്പാശേരിയിൽ നിന്ന് പറന്നത് 1650 ടൺ പച്ചക്കറികൾ
KSRTC Travel: കെഎസ്ആർടിസി അവധിക്കാല യാത്ര; കുറഞ്ഞ ചിലവിൽ കുടുംബത്തോടൊപ്പം അടിച്ചുപൊളിക്കാം
Malabar Region Power Out Break: കുറ്റ്യാടിയിൽ ജനറേറ്റർ തകരാർ; മലബാർ മേഖലയിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
Nithin Raj Death: വിദ്യാർത്ഥി രോഷത്തിന് മുന്നിൽ വഴങ്ങി കോളേജ്; നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകനെ പുറത്താക്കും
Kerala Lottery Result: വിഷുക്കൈനീട്ടമായി ഒരു കോടി ആർക്ക്!; ഇന്നത്തെ സ്ത്രീശക്തി ലോട്ടറി ഫലം പ്രഖ്യാപിച്ചു
NH 66 Developement : എൻ.എച്ച് 66 നിർമ്മാണത്തിൽ മാറ്റം: കൊല്ലത്ത് മൂന്നിടങ്ങളിൽ ഉയരപ്പാത പൊളിക്കുന്നു, പകരം വരുന്ന മാറ്റം ഇങ്ങനെ
രാത്രി പല്ലുതേക്കുന്നതും ഹൃദയാഘാതവും തമ്മിലെന്തു ബന്ധം?
കണി കാണാൻ ശുഭകരം നോട്ടോ നാണയമോ?
ഇഞ്ചി മുടിക്കൊഴിച്ചിൽ മാറ്റുന്നത് എങ്ങനെ?
പരീക്ഷാ ദിവസങ്ങളിൽ ഈ ബ്രേക്ക്ഫാസ്റ്റ് കഴിക്കൂ... ബ്രെയിൻ ഉഷാറാകും
സ്റ്റേജ് ഷോയ്ക്കിടെ തീ വന്നു, ഹനുമാൻ കൈൻഡ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
;നിൻ്റെ കൂട്ടുകാരൻ വന്നിരുന്നു' മയലിനോട് കുശലം പറഞ്ഞിരിക്കുന്ന കുട്ടി
വേതാളംകുന്ന് ക്ഷേത്രത്തിൽ പറ വഴിപാട് നടത്തി നടി അനുശ്രീ
പോലീസിനെ ആക്രമിച്ചവരെ, നടുറോഡിൽ പൊക്കി