AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; ആദ്യം മഞ്ഞക്കാർഡിന്, കിറ്റിൽ 16 ഇനം സാധനങ്ങൾ

Onam kit distribution from August 10: ആദ്യം മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ആണ് കിറ്റ് വിതരണം ചെയ്യുക. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 ന് അ‌കം കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അ‌റിയിച്ചു. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉൽപന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശ്യം 854 രൂപയാണു ചെലവ് കണക്കാക്കുന്നത്.

ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ; ആദ്യം മഞ്ഞക്കാർഡിന്, കിറ്റിൽ 16 ഇനം സാധനങ്ങൾ
Onam Kit Distribution From August 10Image Credit source: Supplyco
Prasanth Kumar
Prasanth Kumar | Updated On: 27 Jul 2026 | 04:39 PM

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 10 മുതൽ ആരംഭിക്കും. ആദ്യം മഞ്ഞക്കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും ആണ് കിറ്റ് വിതരണം ചെയ്യുക. ഉത്രാടം ദിനമായ ഓഗസ്റ്റ് 25 ന് അ‌കം കിറ്റ് വിതരണം പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അ‌റിയിച്ചു. തുണി സഞ്ചി ഉള്‍പ്പെടെ 16 ഇനം ഉൽപന്നങ്ങള്‍ അടങ്ങിയ കിറ്റ് ഒന്നിന് ഉദ്ദേശ്യം 854 രൂപയാണു ചെലവ് കണക്കാക്കുന്നത്. ഓണത്തോട് അ‌നുബന്ധിച്ചുള്ള ട്രെഡ് ഫെയറുകൾ ഓഗസ്റ്റ് 6 മുതൽ ആരംഭിക്കും. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ സബ്സിഡി ഇനത്തിലുള്ള 13 ഇനം സാധനങ്ങൾ ലഭ്യമാക്കുമെന്നും മന്ത്രി വിശദീകരിച്ചു.

2026 ജൂണിലെ കണക്കുപ്രകാരം ആകെ 6,09,305 ഓണക്കിറ്റുകളാണ് വേണ്ടത്. ഇതിനായി 53 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. കൂടുതൽ പേർക്ക് ഓണക്കിറ്റ് അടുത്ത വർഷം മുതൽ നൽകുമെന്നും മന്ത്രി പറഞ്ഞിട്ടുണ്ട്. വിപണി ഇടപെടലിന്റെ ഭാഗമായി സപ്ലൈകോ ഈ വര്‍ഷം 3 ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ഓണം ജില്ലാ ഫെയറുകളും 126 നിയമസഭാ മണ്ഡലങ്ങളില്‍ ഓണം മാര്‍ക്കറ്റുകളും സംഘടിപ്പിക്കും.

ALSO READ: Kerala Ration- ഓഗസ്റ്റ് മുതൽ സൗജന്യ റേഷൻ, മണ്ണെണ്ണയും കിട്ടും

ഓണക്കിറ്റിലെ 16 സാധനങ്ങൾ

പഞ്ചാസാര – 1 കിലോ, വെളിച്ചെണ്ണ – 1 ലീറ്റര്‍, തുവരപ്പരിപ്പ് – 250 ഗ്രാം, ചെറുപയര്‍ പരിപ്പ് – 250 ഗ്രാം, വന്‍പയര്‍ – 250 ഗ്രാം, കടല – 500 ഗ്രാം, നെയ്യ് – 100 മില്ലി ലീറ്റര്‍, ശബരി പായസക്കൂട്ട് – 40 ഗ്രാം.

ശബരി ഗോൾഡ് ചായപ്പൊടി – 250 ഗ്രാം, ശബരി പായസം മിക്‌സ് – 200 ഗ്രാം, ശബരി സാമ്പാർ പൊടി – 100 ഗ്രാം, ശബരി മുളകുപൊടി – 100 ഗ്രാം, ശബരി മഞ്ഞൾ പൊടി – 100 ഗ്രാം, ശബരി മല്ലി പൊടി – 100 ഗ്രാം, ശബരി ഉപ്പു പൊടി 1 കിലോ, തുണിസഞ്ചി.

ഓണത്തോട് അ‌നുബന്ധിച്ച് തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും ഓഗസ്റ്റ് 8 മുതല്‍ 25 വരെ ഓണം മെഗാ ട്രേഡ് ഫെയറുകള്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. 11 ജില്ലകളിലെ ഓണം ജില്ലാ ഫെയറുകള്‍ ഓഗസ്റ്റ് 16 മുതല്‍ 25 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സിവില്‍ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് അ‌നൂപ് ജേക്കബ് അ‌റിയിച്ചു.

ഓണം തയാറെടുപ്പിനായി 1,65,932 മെട്രിക് ടൺ അരിയും 24,506 മെ.ടൺ ഗോതമ്പും വിപണിയിൽ എത്തിക്കും. ഓണം പ്രമാണിച്ച് മുൻഗണനേതര വിഭാഗത്തിനു സ്‌പെഷൽ അരി വിതരണം അടുത്തമാസം ആരംഭിക്കും. നീല കാർഡുകാർക്ക് 3 കിലോ അരി 10.90 രൂപ നിരക്കിലും 2 കിലോ ഗോതമ്പ് 8.70 രൂപയ്ക്കും നൽകുമെന്നും അ‌ദ്ദേഹം പറഞ്ഞു.

റേഷൻ കാർഡിനായി ആകെ 76,338 ഓൺലൈൻ അപേക്ഷകൾ ലഭിച്ചതായും അ‌തിൽ 73,024 അപേക്ഷകൾ അംഗീകരിച്ച് മുൻഗണനാ റേഷൻ കാർഡ് അനുവദിച്ചതായും മന്ത്രി അ‌റിയിച്ചു. പുതിയ 73,024 മുൻഗണനാ കാർഡുകാർക്കും അടുത്തമാസം മൂന്ന് മുതൽ സൗജന്യ റേഷൻ നൽകിത്തുടങ്ങും. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വിഡി സതീശൻ നിർവഹിക്കുമെന്നും മന്ത്രി പറഞ്ഞു.

English Summary

The distribution of the Kerala government’s Onam kit will start from August 10. The kit will be distributed first to yellow card holders and inmates of welfare institutions. Food Minister Anoop Jacob announced that the distribution of the kit will be completed by August 25, the day of Uthradam. The kit, which contains 16 items, including cloth bags, is estimated to cost Rs. 854.

Follow Us