Kerala Local Body Election 2025: ട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് പോത്തൻകോട്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

Kerala Local Body Election 2025: മൂന്ന് സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേയ പ്രസാദിനെ സ്ഥാനാർത്ഥിയാക്കി ആദ്യ സീറ്റ് പ്രഖ്യാപനം. കൂടാതെ ആലപ്പുഴ, എറണാകുളം ജില്ലകളിലും സീറ്റിന് ധാരണയായിട്ടുണ്ട്.

Kerala Local Body Election 2025: ട്രാൻസ്‌ജെൻഡർ അമേയ പ്രസാദ് പോത്തൻകോട്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്

Amaya Prasad

Updated On: 

15 Nov 2025 | 07:17 AM

തിരുവനന്തപുരം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്. 13 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് കോണ്‍ഗ്രസ് പുറത്തുവിട്ടത്. നേരത്തെ 12 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. പോത്തന്‍കോട് ഡിവിഷനില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ത്ഥിയായി അമേയ പ്രസാദ് മത്സരിക്കും.

കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര്‍ പൂവച്ചല്‍ വാര്‍ഡിലും ഡിസിസി വൈസ് പ്രസിഡന്റും മുന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്‍ഷാ പാലോട് കല്ലറയിലും ജനവിധി നേടും. നാവായിക്കുളം ഡിവിഷനില്‍ ആര്‍എസ്പിയും കണിയാപുരത്ത് മുസ്‌ലിം ലീഗും മത്സരിക്കും. കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അന്‍സജിത റസ്സല്‍, കരകുളം പഞ്ചായത്ത് പ്രസിഡന്റ് ഫ്രീഡാ സൈമണ്‍ എന്നിവരാണ് കോൺഗ്രസിന്റെ ആദ്യഘട്ട പട്ടികയിലെ പ്രമുഖര്‍.

ALSO READ: അരിയില്‍ ഷുക്കൂര്‍ വധക്കേസ് പ്രതി കണ്ണൂരിൽ സിപിഐഎം സ്ഥാനാര്‍ഥി

വെഞ്ഞാറമ്മൂട്ടില്‍ വെമ്പായം എസ് അനില്‍കുമാർ, ആനാട് തേക്കട അനില്‍കുമാർ, പാലോട് അരുണ്‍രാജ്, ആര്യനാട് പ്രദീപ് നാരായണൻ, വെള്ളനാട് എസ് ഇന്ദുലേഖ, പൂവച്ചലിൽ ഗോപു നെയ്യാര്‍, ഒറ്റശേഖരമംഗലത്ത് ആനി പ്രസാദ്, കുന്നത്തുകാലില്‍ വിനി വി പി, പാറശാലയില്‍ കൊറ്റാമം വിനോദ്, മലയിന്‍കീഴില്‍ എം മണികണ്ഠന്‍, കല്ലമ്പലത്ത് ലിസ നിസ്സാം എന്നിങ്ങനെയാണ് മത്സരരംഗത്തുള്ളത്.

മൂന്ന് സീറ്റ് ആവശ്യപ്പെട്ട് ട്രാൻസ്ജൻഡർ കോൺഗ്രസ് കെപിസിസിക്ക് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അമേയ പ്രസാദിനെ സ്ഥാനാർത്ഥിയാക്കി ആദ്യ സീറ്റ് പ്രഖ്യാപനം. കൂടാതെ ആലപ്പുഴ, എറണാകുളം ജില്ലകളിലും സീറ്റിന് ധാരണയായിട്ടുണ്ട്. എലൂർ മുൻസിപ്പാലിറ്റിയിലെ ഒരു വാർഡിൽ രാഗ രഞ്ജിനിയും ആലപ്പുഴ ജില്ലാ പഞ്ചായത്തിൽ അരുണിമ എം കുറുപ്പ് മത്സരിക്കും.

 

Follow Us
ഇനി എത്രകാലം കഴിഞ്ഞാലും മസാല കേടാവില്ല, വഴിയിതാ
പൂച്ച സെർ ഉള്ള വീട്ടിൽ പാമ്പ് വരില്ലേ? ഇവ അറിയൂ
വൃക്കയിൽ കല്ലുള്ളവർക്ക് വഴുതനങ്ങ കഴിക്കാമോ?
വെണ്ടയ്ക്കയിലെ പശപശപ്പ് മാറുന്നില്ലേ? ദേ പരിഹാരമുണ്ട്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്