Govindachamy video : വെളച്ചിലെടുക്കല്ലേ… ഞങ്ങൾ മിടുമിടുക്കന്മാരാടാ… ഗോവിന്ദച്ചാമിയെ പിടികൂടിയ പിന്നാമ്പുറ കാഴ്ചകൾ പുറത്തുവിട്ട് പോലീസ്

Kerala Police Release Exclusive Video: എന്തായാലും ജയിലിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ട് സാറുമാർക് റീലിടാൻ പറ്റി, എന്നാണ് ഒരു കമന്റ്.

Govindachamy video : വെളച്ചിലെടുക്കല്ലേ... ഞങ്ങൾ മിടുമിടുക്കന്മാരാടാ... ഗോവിന്ദച്ചാമിയെ പിടികൂടിയ പിന്നാമ്പുറ കാഴ്ചകൾ പുറത്തുവിട്ട് പോലീസ്

Kerala Police

Published: 

25 Jul 2025 14:43 PM

കൊച്ചി: സൗമ്യ വധക്കേസിലെ പ്രതിയും കൊടും കുറ്റവാളിയുമായ ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടവും തുടർന്നുള്ള പിടികൂടലും ആയിരുന്നു ഇന്നത്തെ പ്രധാന ചർച്ച വിഷയം. ജയിൽ ചാടി മണിക്കൂറുകൾക്കകം ഉള്ള നാടകീയമായി തിരിച്ചു പിടിക്കൽ എല്ലാം ഇന്ന് കേരളം അതീവ ശ്രദ്ധയോടെയാണ് ഉറ്റുനോക്കിയത്. പിടികൂടലിന് പിന്നാലെ അതിന്റെ പിന്നാമ്പുറ കഥകളുമായി കേരള പോലീസും രംഗത്ത്.

കേരള പോലീസിന്റെ ഫേസ്ബുക്ക് ഒഫീഷ്യൽ പേജിലൂടെയാണ് വീഡിയോ പുറത്തുവന്നത് . ബി ടി എസ് എന്ന തലവാചകത്തോടെ പുറത്ത് വിട്ട വീഡിയോ നിമിഷനേരം കൊണ്ട് തന്നെ നിരവധി പേരാണ് കണ്ടത്. വെളച്ചിൽ എടുക്കല്ലേ…. ഡയലോഗോടു കൂടിയാണ് വീഡിയോ അവസാനിക്കുന്നത് . വീഡിയോ പോസ്റ്റ് ആയതിനു പിന്നാലെ നിരവധിപേർ കമന്റ്മായും എത്തി. പലരും ​ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടാണ് അഭിപ്രായമിട്ടത്.

എന്തായാലും ജയിലിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം ഇല്ലായ്മ കൊണ്ട് സാറുമാർക് റീലിടാൻ പറ്റി, എന്നാണ് ഒരു കമന്റ്. മിടുക്ക് കൂടിയത് കൊണ്ടാണോ കണ്ണൂർ സെൻട്രൽ ജയിലിൽ മിടു മിടുക്കൻമാർ കാവൽ ഉണ്ടായിട്ടും ഒരു കൈ മാത്രം ഉള്ള കൊടും കുറ്റവാളി ചാടിയത്പോസ്റ്റ് ഇടുമ്പോൾ കാണുന്ന ഞങ്ങൾ പൊട്ടന്മാർ ആയി പോയോ എന്നൊരു സംശയം എന്നാണ് മറ്റൊരാൾ കുറിച്ചത്. നാട്ടുകാരുടെ സഹായം കൊണ്ട് അവനെ പിടിച്ചിട്ട് ഇങ്ങനെ സ്വയം വെളുപ്പിക്കാതെ പോലീസെ. ലേശം ഉളുപ്പൊന്നും പോരാ മാമന്മാരെ…
ഇമ്മാതിരി വീഴ്ച സംഭവിച്ചിട്ടും, ഇജ്ജാതി ബിജിഎം ഇട്ട് ക്യാപ്സൂൾ ഇറക്കാൻ എന്നും വിമർശിച്ചവരുണ്ട്.

പോലീസിന്റെ മിടുക്കിനെ പുകഴ്ത്തിയും ​രം​ഗത്തെത്തിയവരുണ്ട്. ജയിൽ ചാടിയ പ്രതിയെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടയിൽ പോലീസിനെ ആക്രമിക്കുകയും.
ഏറ്റുമുട്ടലിന് ഒടുവിൽ പ്രതിയെ വെടിവെച്ചു കൊല്ലുകയും ചെയ്തു.
ഇങ്ങനെ ഒരു വാർത്ത കേൾക്കാനാണ് ജനങ്ങൾ ആഗ്രഹിച്ചത്…… എന്നാണ് പലരും പറഞ്ഞത്.

കോൺഗ്രസ്സുകാരുടെ എന്തൊക്കെ പ്ലാനിംഗുകളാണ് കേരളാ പോലീസ് ഒറ്റയടിക്ക് തകർത്തു കളഞ്ഞത്. ഇരുപത്തിനാല് മണിക്കൂർ സമയം അവർക്ക് കൊടുത്തിരുന്നെങ്കിൽ കേരത്തിൽ അങ്ങോളമിങ്ങോളം അവർ കലാപം നടത്തിയേനെ. അഭിനന്ദനങ്ങൾഎന്നാണ് മറ്റൊരഭിപ്രായം. എന്തായാലും വീഡിയോ നിമിഷങ്ങൾക്കകം തന്നെ വൈറലായിട്ടുണ്ട്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്