കോട്ടയത്ത് പോകാൻ പറ്റുമോ? റോഡിൽ എവിടൊക്കെ വെള്ളമുണ്ട്; ഗതാഗതം തടസപ്പെട്ട റോഡുകളുടെ ലിസ്റ്റ്
Roads blocked by water in Kottayam: കോട്ടയത്തെ വെള്ളം കയറിയ പ്രധാന റോഡുകളുടെ വിവരങ്ങൾ ഇപ്പോൾ ഔദ്യോഗികമായി സർക്കാരിന്റെ ഭാഗത്തുനിന്ന് പുറത്തുവിട്ടിട്ടുണ്ട്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആണ് വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകളുടെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.

Roads Blocked By Water In Kottayam
കോട്ടയം: മഴക്കെടുതിയിൽ ഇത്തവണ ഏറ്റവും ബുദ്ധിമുട്ടിയ ജില്ലകളിലൊന്ന് കോട്ടയമാണ്. കഴിഞ്ഞ ദിവസം പുറത്തുവന്ന സർക്കാരിന്റെ കണക്കുകൾ പ്രകാരം മഴക്കെടുതിയിൽ ഏറ്റവുമധികം പേർ മരിച്ച ജില്ലയും ഏറ്റവും കൂടുതൽ വീടുകൾ പൂർണ്ണമായി തകർന്ന ജില്ലയും കോട്ടയമാണ്. ദിവസങ്ങളായി പെയ്യുന്ന മഴയും കിഴക്കൻ വെള്ളത്തിന്റെ വരവും കോട്ടയത്തിന്റെ പല ഭാഗങ്ങളെയും ഇപ്പോഴും വെള്ളത്തിൽ മുക്കിയിട്ടിയിരിക്കുകയാണ്. മഴ അൽപ്പം ശമിച്ചതോടെ പാലാ ഭാഗങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങി. എങ്കിലും കോട്ടയത്തേക്ക് പോയാൽ വെള്ളത്തിൽ കുടുങ്ങുമോ എന്ന് പലരും ആശങ്കപ്പെടുന്നുണ്ട്, ഏതൊക്കെ റോഡുകളിലാണ് വെള്ളം കയറി ഗതാഗതം മുടങ്ങിയത് എന്നതിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമായിരുന്നില്ല.
എന്നാൽ കോട്ടയത്തെ വെള്ളം കയറിയ പ്രധാന റോഡുകളുടെ വിവരങ്ങൾ ഇപ്പോൾ ഔദ്യോഗികമായി സർക്കാരിന്റെ ഭാഗത്തുനിന്ന് പുറത്തുവിട്ടിട്ടുണ്ട്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് ആണ് വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെടുകയോ പ്രയാസമേറിയതോ ആയ കോട്ടയം ജില്ലയിലെ റോഡുകളുടെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇത് യാത്രക്കാർക്ക് വഴിയെക്കുറിച്ച് ധാരണ ലഭിക്കാനും കോട്ടയത്തെ വെള്ളപ്പൊക്കത്തിന്റെ നിലവിലെ അവസ്ഥ അറിയാനും സഹായകമായി.
ഗതാഗതം തടസപ്പെട്ട റോഡുകൾ
മണർകാട് – ഏറ്റുമാനൂർ ബൈപ്പാസ് റോഡിൽ പാലമുറി, നാലുമണിക്കാറ്റ് ഭാഗങ്ങൾ. കോട്ടമുറി – തൂത്തുട്ടി റോഡിൽ പറമ്പുകര ഭാഗം. കാവുംപടി – താന്നിക്കപ്പടി റൂട്ടിൽ മേത്താപറമ്പ് ഭാഗം. വടവാതൂർ – മോസ്‌കോ റൂട്ടിൽ തേമ്പ്രവാൽക്കടവ് ഭാഗം. മോസ്‌കോ കവല – പൈപ്പ് ലൈൻ റോഡ്. ഇറഞ്ഞാൽ – മോസ്‌കോ റൂട്ട് എന്നിവിടങ്ങളിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ട നിലയിലാണ്.
ഏറ്റുമാനൂർ – മണർകാട് റോഡ്, ഏറ്റുമാനൂർ – അയർക്കുന്നം റോഡ് കണ്ണപുര – പേരൂർ റോഡ് എന്നിവിടങ്ങളിൽ ബൈക്കുകൾ മാത്രം കടന്നുപോകുന്ന നിലയിലാണ് ഉള്ളത്. പുതുപ്പള്ളി – എരമല്ലൂർ – പരുത്തുംപാറ റോഡിൽ അമ്പാട്ടുകടവ് ഭാഗത്ത് ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു. കൊട്ടാരത്തിൽ കടവ് റോഡിലെ പുതുപ്പള്ളി ഭാഗവും പാലൂർ പടി – ചെമ്മാരപ്പള്ളി വഴിയുള്ള പുതുപ്പള്ളി റോഡും ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
പരുത്തുംപാറ – പുതുപ്പള്ളി റൂട്ടിൽ അമ്പാട്ടുകടവ് ഭാഗത്ത് വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. മണിപ്പുഴ – കോട്ടയം ഈരയിൽക്കടവ് ജംഗ്ഷൻ ബൈപ്പാസ് റോഡിൽ വെള്ളം കയറി ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. കുമരകം കോട്ടയം – കുമാരകം റോഡ് -കടത്തുകടവ് ഭാഗം ബ്ലോക്ക് ചെയ്തിട്ടുണ്ട്. കോട്ടയം – തിരുവാർപ്പ് റോഡിൽ വലിയ വാഹനങ്ങൾക്ക് മാത്രം യാത്രാനുമതി.
വെള്ളൂർ – വെട്ടിക്കാട്ട് മുക്ക് റോഡിൽ പുതിയ റോഡ് ഭാഗത്ത് തടി മില്ലിന് സമീപം വെള്ളം കയറിയതിനാൽ ചെറുവാഹനങ്ങളുടെ ഗതാഗതം പ്രയാസമേറിയ നിലയിലാണുള്ളത്. ഏറ്റുമാനൂർ – ആറുമാനൂർ – അയർക്കുന്നം റോഡിൽ ആറുമാനൂർ ഭാഗത്ത് വെള്ളം കയറി. പൂവത്തുംമൂട് – നീറിക്കാട് റോഡിൽ വെള്ളം കയറി. പുന്നത്തറ – പുളിഞ്ചോട് റോഡിൽ വെള്ളം കയറി. നീണ്ടൂർ-കല്ലറ റോഡിൽ ഇരുചക്രവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
വെള്ളംകയറിക്കിടക്കുന്ന ബൈറൂട്ടുകൾ
വടയാർ വില്ലേജ്: തലയോലപ്പറമ്പ് – പഴംപെട്ടി – എഴുമാന്തുരുത്ത് റോഡ്, ഇളങ്കാവ് – മുട്ടുങ്കൽ – തേവലക്കാട് – മൂത്താക്കോണി കടവ് റോഡ്, തേവലക്കാട് – മുണ്ടോടി – മനക്കരി റോഡ്, മാത്താനം – കുറുന്തറ റോഡ്, കോരിക്കൽ – മാക്കോക്കുഴി റോഡ്.
കുലശേഖരമംഗലം വില്ലേജ്: പാലം കടവ് ടോൾ റോഡ്, ചുങ്കം – പൊട്ടൻചിറ റോഡ്, ചുങ്കം – പാട്ടശ്ശേരി റോഡ്,
വാക്കയിൽ – അരങ്ങന്താനം റോഡ്, ചിറേക്കടവ് – പോത്താറപ്പടി റോഡ്. ചെമ്പ് വില്ലേജ്: തുരുത്തുമ്മ – പുല്ലുകാട്ടുതട റോഡ്. വെച്ചൂർ പഞ്ചായത്ത്: മറ്റം – പെരുന്തുരുത്ത് റോഡ്, മറ്റം – ഔട്ട് പോസ്റ്റ് റോഡ്, കൈപ്പമൊട്ട് – മഞ്ചാടിക്കരി റോഡ്.
കല്ലറ പഞ്ചായത്ത്: പറവൻതുരുത്ത് – കല്ലറ റോഡ്, മുണ്ടാറ് – കപിക്കാട് റോഡ്, കല്ലുപുര – വാക്കേത്തറ റോഡ്, ചേന്തുരുത്ത് – ചന്തപ്പാലം റോഡ്, 110 – മേറ്റിത്തറ റോഡ്. കടുത്തുരുത്തി പഞ്ചായത്ത്: മാംഗോ മെഡോസ് – പുലിത്തുറ റോഡ്, മലപ്പുറം പള്ളി – എഴുമാന്തുരുത്ത് റോഡ്.
ഉദയനാപുരം പഞ്ചായത്ത്: നക്കംതുരുത്ത് – വളക്കം റോഡ്, വാഴമന – മുട്ടുങ്കൽ റോഡ്, വടയാർ – മുട്ടുങ്കൽ റോഡ്, വാക്കത്തറ – കെ.വി. കനാൽ റോഡ്. ടി.വി. പുരം പഞ്ചായത്ത്: അപ്പയ്ക്കൽ – ചെമത്തുകര റോഡ്, പൈനുക്കൽ – വാതപ്പള്ളി റോഡ്.
English Summary
The details of the main roads in Kottayam that were flooded due to the rains have now been officially released by the government. The District Information Office has shared the details of the roads in Kottayam district where traffic is blocked or difficult due to waterlogging. The Palamuri and Nalumanikkat sections of the Manarkadu-Ettumanoor bypass road are blocked.