AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain alert: മഴ ഒളിച്ചു കളിക്കുന്നോ? നാളെയും മറ്റന്നാളും നേരിയ മഴ… പിന്നെ ശക്തമാകും

Detailed weather updates: ഇതിനിടെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിരുന്നു.

Kerala Rain alert: മഴ ഒളിച്ചു കളിക്കുന്നോ? നാളെയും മറ്റന്നാളും നേരിയ മഴ… പിന്നെ ശക്തമാകും
Kerala Rain Alert Image Credit source: PTI Photos
Aswathy Balachandran
Aswathy Balachandran | Published: 14 Nov 2025 | 02:11 PM

തിരുവനന്തപുരം: കേരളത്തിൽ ഇപ്പോൾ ഒളിച്ചു കളിക്കുകയാണ്. ഇന്ന് അലർട്ടുണ്ടെങ്കിൽ അടുത്ത ദിവസം വെയിൽ. പിന്നെയും മഴ. ഇപ്പോൾ പുറത്തുവന്ന വിവരമനുസരിച്ച് അടുത്ത അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് (IMD) അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും നേരിയ മഴയ്ക്കാണ് കേരളത്തിൽ മുഴുവൻ ജില്ലകളിലും സാധ്യത. പിന്നെയുള്ള രണ്ട് ദിവസങ്ങളിൽ മഞ്ഞ മുന്നറിയിപ്പുണ്ട്.

 

Also read – ഇടിമിന്നലോട് കൂടിയ ശക്തമായ മഴ വരുന്നു..! കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാല സാധ്യത

 

മുന്നറിയിപ്പുകൾ ഇങ്ങനെ

 

കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകളും തീയതികളും ഇങ്ങനെയാണ്.

  1. നവംബർ 14, 2025 (ഇന്ന്): എറണാകുളം, ഇടുക്കി, തൃശൂർ, കണ്ണൂർ
  2. നവംബർ 17, 2025: പത്തനംതിട്ട, കോട്ടയം, ഇടുക്കി
  3. നവംബർ 18, 2025: കോട്ടയം, ഇടുക്കി

ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ‘ശക്തമായ മഴ’ എന്നതുകൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത് 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണ്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

ഇതിനിടെ കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരങ്ങളിൽ അടുത്ത ദിവസങ്ങളിൽ ഉയർന്ന തിരമാലകൾക്ക് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നൽകിയിരുന്നു. നവംബർ 15-ന് പുലർച്ചെ 2:30 മുതൽ രാത്രി 11:30 വരെ കേരളത്തിലെ ചില ജില്ലകളിലെ തീരങ്ങളിൽ 2 മുതൽ 7 മീറ്റർ വരെ ഉയർന്ന തിരമാലകൾക്ക് സാധ്യതയുണ്ട്.

Follow Us