AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Russian Attack in Ukraine: ആഴ്ചകൾക്ക് മുമ്പ് വിവാഹ നിശ്ചയം, അടുത്തമാസം വിവാഹം! നോവായി റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ

Malayalai killed Russian Attack in Ukraine: കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് നിവാസിയായ അഖിന്റെ വിവാഹം രണ്ടുമാസത്തിനുള്ളിൽ നടക്കാൻ ഒരുങ്ങുകയായിരുന്നു. കഴിഞ്ഞ ആറു വർഷമായി അഘിൽ ജോയൻ കപ്പലിൽ നാവികനായി ജോലി ചെയ്തു വരികയായിരുന്നു താമസിയാതെ തന്നെ ജോലി മാറാനായി ശ്രമിക്കുന്നതിനിടയിലാണ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അച്ഛൻ ജോയൻ ഒരു ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു..............

Russian Attack in Ukraine: ആഴ്ചകൾക്ക് മുമ്പ് വിവാഹ നിശ്ചയം, അടുത്തമാസം വിവാഹം! നോവായി റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ
Akhil Joyan,smoke Rises From The Grain Carrier Golden LeoImage Credit source: Social Media, PTI
Ashli C
Ashli C | Published: 21 Jul 2026 | 11:56 AM

തിരുവനന്തപുരം: ഉക്രേനിയൻ നഗരമായ ഒഡെസയുടെ തീരത്ത് എംവി ഗോൾഡൻ ലിയോ എന്ന ചരക്ക് കപ്പലിനു നേരെ റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവാവ് അഖിൽ നോവാകുന്നു. കപ്പലിൽ വച്ച് കൊല്ലപ്പെട്ട നാല് ഇന്ത്യക്കാരിൽ ഒരാളായിരുന്നു കാസർഗോഡ് ജില്ലക്കാരനായ അഖിൽ ജോയൻ. 26 കാരനായ അഖിൽ അഞ്ചുവർഷമായി മറൈനറായി ജോലി ചെയ്തു വരികയായിരുന്നു. വിവാഹം ഉറപ്പിച്ച ശേഷം ഒരു മാസം മുമ്പ് ആണ് ഇദ്ദേഹം തിരികെ ജോലിയിൽ പ്രവേശിച്ചിരുന്നത്.

കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ട് നിവാസിയായ അഖിന്റെ വിവാഹം രണ്ടുമാസത്തിനുള്ളിൽ നടക്കാൻ ഒരുങ്ങുകയായിരുന്നു. കഴിഞ്ഞ ആറു വർഷമായി അഘിൽ ജോയൻ കപ്പലിൽ നാവികനായി ജോലി ചെയ്തു വരികയായിരുന്നു താമസിയാതെ തന്നെ ജോലി മാറാനായി ശ്രമിക്കുന്നതിനിടയിലാണ് ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. അച്ഛൻ ജോയൻ ഒരു ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു. അമ്മ സാലി ഒരു ഇൻഷുറൻസ് ഏജന്റ് ആണ്. ഇവരുടെ ഏക മകനാണ് കൊല്ലപ്പെട്ട അഖിൽ.

ALSO READ:യുക്രെയ്‌നില്‍ കപ്പലിന് നേരെ റഷ്യൻ മിസൈലാക്രമണം: മലയാളിയടക്കം 4 ഇന്ത്യക്കാർ കൊല്ലപ്പെട്ടു

ഒരു സാധാരണ കുടുംബം ആയിരുന്നു അഖിലിന്റെത്. കുടുംബം പൂർണമായും ആശ്രയിച്ചിരുന്നത് അഖിലിനെ ആയിരുന്നു. അടുത്തിടെയാണ് ഇവർ ഒരു വീട് പണിതത്. കാസർകോട് ജില്ലയിലെ ബളാൽ ഗ്രാമ പഞ്ചായത്തിലെ വെള്ളരിക്കുണ്ട് വാർഡ് അംഗമായ ഷോബി ജോസഫ് ആണ് ഈ വിവരങ്ങൾ പറഞ്ഞത്. അഖിലിന്റെ വിവാഹനിശ്ചയത്തിന് താൻ വീട്ടിലെത്തിയിരുന്നതായും ഷോബി ജോസഫ് പറയുന്നു.

നല്ല പെരുമാറ്റവും അച്ചടക്കമുള്ള ചെറുപ്പക്കാരനായിരുന്നു എന്നും അവന്റെ വിവാഹം രണ്ടുമാസം കഴിഞ്ഞ് നടക്കാനുള്ളതാണ്. വധു ആലപ്പുഴ ജില്ലക്കാരിയാണ് എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ജോയിൻ നാട്ടിലെ വളരെ വേണ്ടപ്പെട്ട ഒരു വ്യക്തിയാണ് വടംവലി മത്സരത്തിൽ എപ്പോഴും ശ്രദ്ധേയനായ ഒരു വ്യക്തിയായിരുന്നു എന്നും ജോസഫ് പറഞ്ഞു.

അതേസമയം തിങ്കളാഴ്ച വൈകുന്നേരത്തോടെ ആണ് അഖിൽ ജോലി ചെയ്തിരുന്ന ഷിപ്പിംഗ് കമ്പനിയിൽ നിന്ന് ലഭിച്ച ഈമെയിൽ വഴിയാണ് യുവാവ് കൊല്ലപ്പെട്ട മരണവാർത്ത കുടുംബം അറിഞ്ഞത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാനും ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനും വേണ്ട നടപടികൾ സ്വീകരിച്ചു വരികയാണ്. 19 വയസ്സിലാണ് അഖില്‍ മറിച്ചിനേവിയിൽ ചേർന്നത്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതും മറ്റും വേണ്ട നടപടികൾ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്.

അതേസമയം ഉക്രൈനിൽ വ്യാപാര കപ്പലിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് മലയാളി യുവാവ് മരിച്ച സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിട്ടുമായും വിദേശകാര്യമന്ത്രാലയവുമായി ഏകോപിപ്പിക്കുവാൻ പ്രവാസി കേരളീയ കാര്യ വകുപ്പിനോട് നിർദ്ദേശിച്ചതായി കേരള മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

ENGLISH SUMMARY

Akhil Noor, a Malayali youth killed in the Russian attack on the cargo ship MV Golden Leo off the coast of the Ukrainian city of Odessa, has been identified as Akhil Joyan. Akhil Joyan, a resident of Kasaragod district, was one of the four Indians killed on the ship.

Follow Us