Railway Update: യാത്രക്കാർ അറിയാൻ; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾ വൈകും, കാരണം ഇതാണ്

Kerala Train Service Delay Update: നിലവിൽ മുംബൈ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. 23-ന് യാത്ര ആരംഭിക്കുന്ന 22114 നമ്പർ തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് (ടി) ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയ്‌ക്കിടെ ഒരു മണിക്കൂർ 40 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ട്രെയിനുകളുടെ വേഗതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാക്ക് നവീകരണ ജോലികൾ വേഗത്തിലാക്കിയിരിക്കുന്നത്.

Railway Update: യാത്രക്കാർ അറിയാൻ; ഈ ദിവസങ്ങളിൽ ട്രെയിൻ സർവീസുകൾ വൈകും, കാരണം ഇതാണ്

Representational Image

Published: 

22 Nov 2026 | 07:06 AM

തിരുവനന്തപുരം: റെയിൽവേ പാളങ്ങളിലെ അറ്റകുറ്റപ്പണികളും സിഗ്നലിംഗ്- എൻജിനീയറിംഗ് നവീകരണ പ്രവൃത്തികളും നടക്കുന്നതിനാൽ വരും ദിവസങ്ങളിൽ വിവിധ റൂട്ടുകളിലെ ട്രെയിൻ സർവീസുകൾ വൈകിയോടാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രക്കാരുടെ സുരക്ഷയും ട്രെയിനുകളുടെ വേഗതയും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ട്രാക്ക് നവീകരണ ജോലികൾ വേഗത്തിലാക്കിയിരിക്കുന്നത്. പണി നടക്കുന്ന ഭാഗങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ട്രെയിനുകൾക്ക് വേഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാലാണ് ലക്ഷ്യസ്ഥാനങ്ങളിൽ എത്താൻ കൂടുതൽ സമയമെടുക്കുന്നത്.

നിലവിൽ മുംബൈ ഡിവിഷനിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തിയിരിക്കുന്നത്. 23-ന് യാത്ര ആരംഭിക്കുന്ന 22114 നമ്പർ തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് (ടി) ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് യാത്രയ്‌ക്കിടെ ഒരു മണിക്കൂർ 40 മിനിറ്റ് വൈകിയോടുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. യാത്രാ സംബന്ധമായ സംശയങ്ങൾക്കും പുതുക്കിയ സമയക്രമം അറിയുന്നതിനുമായി റെയിൽവേയുടെ 139 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

ALSO READ: കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി; ചെങ്കാേട്ട – കൊട്ടാരക്കര വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ

വൈകിയോടുന്ന ട്രെയിൻ വിവരങ്ങൾ

  • നവംബർ 23ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22114 തിരുവനന്തപുരം നോർത്ത് – ലോകമാന്യ തിലക് (ടി) ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ 40 മിനിറ്റ് വൈകും.
  • നവംബർ 24, 27 തീയതികളിൽ യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22149 എറണാകുളം ജങ്‌ഷൻ – പുണെ ജങ്‌ഷൻ ദ്വൈവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ 40 മിനിറ്റ് വൈകും.
  • നവംബർ 25ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22655 എറണാകുളം ജങ്‌ഷൻ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ നിയന്ത്രിക്കും.
  • നവംബർ 28-ന് യാത്ര ആരംഭിക്കുന്ന ട്രെയിൻ നമ്പർ 22653 തിരുവനന്തപുരം സെൻട്രൽ – ഹസ്രത്ത് നിസാമുദ്ദീൻ ജങ്‌ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഒരു മണിക്കൂർ നിയന്ത്രിക്കും.

കൊല്ലം – ചെങ്കോട്ട പാതവഴി ശബരിമല സ്പെഷ്യൽ ട്രെയിൻ

ചെങ്കോട്ട – പുനലൂർ –കൊല്ലം റെയിൽവേ പാതയിലൂടെ ശബരിമല സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ. തെലങ്കാന ചാർലപ്പള്ളി, മഹാരാഷ്ട്രയിലെ നന്ദേഡ്‌ എന്നിവിടങ്ങളിൽനിന്ന്‌ കൊല്ലത്തേക്കാണ് പ്രത്യേക സർവീസുകൾ. ശബരിമല തീർഥാടകരുടെ പ്രധാന യാത്രാമാർഗങ്ങളിലൊന്നാണ് ചെങ്കോട്ട –പുനലൂർ –കൊല്ലം റെയിൽപാത. പ്രത്യേകിച്ച് ആര്യങ്കാവ്, പുനലൂർ, പത്തനംതിട്ട വഴി റോഡ് മാർഗം ശബരിമലയിലേക്ക് എത്തുന്ന തീർഥാടകരുടെ എണ്ണം കൂടുതലാണ്. ഏകദേശം 30 മുതൽ 35 ശതമാനം വരെ തീർഥാടകർ ഈ പാതയിലൂടെയാണ് ശബരിമലയിലേക്ക് എത്തുന്നതെന്നാണ് കണക്കാക്കപ്പെടുന്നത്.

English Summary:

Train services including Kerala face delays due to ongoing track maintenance work at Mumbai Division. Check the latest railway update and live running status before travel.

Loading...
Unable to load recommendations.
Follow Us
ഡിസംബറിൽ മിഥുനം ഉൾപ്പെടെ 4 രാശിക്കാർക്ക് പണവും പ്രശസ്തിയും!
മുട്ട കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
7 വർഷ OS പിന്തുണ, സാംസങ് പ്രീമിയം 5ജി ഫോണിന് ഡിസ്കൗണ്ട്
സവാളയ്ക്ക് വിലയാണേ! കേടുകൂടാതെ എങ്ങനെ സൂക്ഷിക്കാം?
ഒരാൾക്ക് വീട്ടിൽ എത്ര സ്വർണം വരെ സൂക്ഷിക്കാം
IPL താരലേലത്തിൽ ഏതൊക്കെ മലയാളി താരങ്ങൾ തിളങ്ങും?
സ്വർണവില ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് എത്തി
ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ വിനോദിന് സർക്കാർ ജോലി