Railway Update: കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കി; ചെങ്കാേട്ട – കൊട്ടാരക്കര വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ
Kannur Coimbatore Train Cancelled: നവംബർ 26നാണ് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയത്. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. അതിനാൽ ട്രെയിൻ പുറപ്പെടുന്ന/ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിലെ കൃത്യമായ മാറ്റങ്ങൾ യാത്രയ്ക്ക് മുൻപ് പരിശോധിക്കേണ്ടതാണ്. നവംബർ 26-ന് കണ്ണൂർ- കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. ഈ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം: കണ്ണൂർ-കോയമ്പത്തൂർ (16607) കോയമ്പത്തൂർ-കണ്ണൂർ (16608) എക്സ്പ്രസ് ട്രെയിനുകൾ വരുന്ന ചില ദിവസങ്ങളിൽ ഭാഗികമായി റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു. നവംബർ 26നാണ് കണ്ണൂർ-കോയമ്പത്തൂർ എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയത്. സേലം ഡിവിഷനിലെ ട്രാക്കുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ട്രെയിൻ ഭാഗികമായി റദ്ദാക്കിയിരിക്കുന്നത്. അതിനാൽ ട്രെയിൻ പുറപ്പെടുന്ന/ യാത്ര അവസാനിപ്പിക്കുന്ന സ്റ്റേഷനുകളിലെ കൃത്യമായ മാറ്റങ്ങൾ യാത്രയ്ക്ക് മുൻപ് പരിശോധിക്കേണ്ടതാണ്.
നവംബർ 26-ന് കണ്ണൂർ- കോയമ്പത്തൂർ എക്സ്പ്രസ് പാലക്കാട് ജങ്ഷനും കോയമ്പത്തൂരിനും ഇടയിലാണ് സർവീസ് റദ്ദാക്കിയിട്ടുള്ളത്. ഈ ദിവസം ട്രെയിൻ പാലക്കാട് ജങ്ഷനിൽ യാത്ര അവസാനിപ്പിക്കുമെന്ന് റെയിൽ അധികൃതർ അറിയിച്ചു. അന്നേ ദിവസം കോയമ്പത്തൂർ- കണ്ണൂർ എക്സ്പ്രസ് (16608) കോയമ്പത്തൂരിനും പാലക്കാട് ജങ്ഷനും ഇടയിൽ സർവീസ് റദ്ദാക്കിയിട്ടുണ്ട്. പാലക്കാട് ജങ്ഷനിൽ നിന്ന് വൈകിട്ട് 3.10-നാകും ട്രെയിൻ സർവീസ് ആരംഭിക്കുക.
ALSO READ: ശമ്പള പരിഷ്കരണം പരിഗണനയിൽ; മെഡിസെപ്പിലും നിർണായക നീക്കം
കൂടാതെ ചർലപ്പള്ളി- കൊല്ലം ജങ്ഷൻ സ്പെഷ്യൽ എക്സ്പ്രസ് (07195) നവംബർ 22ന് പൂർണമായും സർവീസ് റദ്ദാക്കി. കൊല്ലം- ചർലപ്പള്ളി സ്പെഷ്യൽ എക്സ്പ്രസ് (07196) നവംബർ 24നും പൂർണമായും റദ്ദാക്കിയിട്ടുണ്ട്. ഭാഗികമായി റദ്ദാക്കിയ റൂട്ടുകളിൽ യാത്ര ചെയ്യേണ്ടവർ മുൻകൂട്ടി മറ്റ് ട്രെയിനുകളോ ബസ് സർവീസുകളോ ക്രമീകരിക്കുക.
മംഗളൂരു-ചെന്നൈ എഗ്മോറിന് അധികകോച്ച്
ചെന്നൈ എഗ്മോർ- മംഗളൂരു സെൻട്രൽ- ചെന്നൈ എഗ്മോർ ട്രെയിനുകളിൽ (16159/16160) അധിക കോച്ച് അനുവദിച്ച് റെയിൽവേ. ഒരു സ്ലീപ്പർ ക്ലാസ് കോച്ചാണ് അധികമായി അനുവദിച്ചിരിക്കുന്നത്. ചെന്നൈ എഗ്മോർ- മംഗളൂരു എക്സ്പ്രസിൽ (16159) നവംബർ 20 മുതലും മംഗളൂരു-ചെന്നൈ എഗ്മോർ എക്സ്പ്രസിൽ (16160) നവംബർ 22 മുതലുമാണ് ഒരു സ്ലീപ്പർ ക്ലാസ് കോച്ച് അധികമായി അനുവദിച്ചത്. യാത്രക്കാരുടെ അധിക തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ തീരുമാനം. ഇതോടെ വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ യാത്രക്കാർക്ക് സീറ്റ് ഉറപ്പാക്കാൻ സാധിക്കും.
ചെങ്കാേട്ട – കൊട്ടാരക്കര വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ
ശബരിമല തീർത്ഥാടനത്തോട് അനുബന്ധിച്ച് ചെങ്കാേട്ട – കൊട്ടാരക്കര വഴി കൊല്ലത്തേക്ക് സ്പെഷ്യൽ ട്രെയിൻ സർവീസുകൾ ആരംഭിക്കും. സർവീസുകൾ പ്രഖ്യാപിച്ചുകൊണ്ട് എം പി കൊടിക്കുന്നിൽ സുരേഷാണ് ഫെയ്സ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ശബരിമല തീർത്ഥാടകർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാകുന്നതിനാണ് ഈ തീരുമാനം. ചരിത്രത്തിലാദ്യമായാണ് ഈ റൂട്ടിൽ ശബരിമല തീർത്ഥാടകർക്കായി സ്പെഷ്യൽ ട്രെയിൻ കൊണ്ടുവരുന്നത്. രണ്ട് സ്പെഷ്യൽ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. യാത്രാറൂട്ടിനെ കുറിച്ചും കൊടിക്കുന്നിൽ സുരേഷ് വിവരങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ചാർലപ്പള്ളി (ഹൈദരാബാദ്) – കൊല്ലം – ചാർലപ്പള്ളി, നന്ദേഡ് – കൊല്ലം – നന്ദേഡ് എന്നീ ട്രെയിനുകളാണ് അനുവദിച്ചിരിക്കുന്നത്. ശബരിമലയുടെ പ്രധാന ഇടത്താവളങ്ങളിലൊന്നായ കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിന്റെ തീർത്ഥാടന പ്രാധാന്യം കൂടി പരിഗണിച്ചാണ് ഇരു ട്രെയിനുകൾക്കും കൊട്ടാരക്കര സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. ഇതിലൂടെ ദക്ഷിണേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തുന്ന തീർത്ഥാടകർക്ക് കൊട്ടാരക്കരയിലേക്ക് നേരിട്ട് റെയിൽ മാർഗം എത്തുന്നതിനുള്ള സൗകര്യം ലഭിക്കും.
English Summary:
Southern Railway announces partial cancellation of the Kannur-Coimbatore train and introduces a special train to Kollam via Sengottai and Kottarakkara for Sabarimala pilgrims. Check full details.