Kerala Rain Alert: മഴ വീണ്ടും കരുത്ത് പ്രാപിക്കുന്നു; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്
Kerala Weather Update Aug 20-24: കേരളത്തില്‍ ഓഗസ്ത് 23, 24 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 23-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 24-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. എല്ലാ തീരപ്രദേശങ്ങളിലും റെഡ് അലര്‍ട്ട് മാറ്റമില്ലാതെ തുടരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഓഗസ്ത് 23, 24 തീയതികളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 23-ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും, 24-ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. യെല്ലോ അലര്‍ട്ടുള്ള ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഇന്ന് മുതല്‍ ഓഗസ്ത് 23 വരെ ഒരു ജില്ലയിലും യെല്ലോ അലര്‍ട്ടില്ല. എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.
അതേസമയം, സംസ്ഥാനത്തെ എല്ലാ തീരപ്രദേശങ്ങളിലും ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് മാറ്റമില്ലാതെ തുടരുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും, കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ട്.
ജാഗ്രത വേണം
തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറാനും, കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് അധികൃതരുടെ നിര്‍ദ്ദേശപ്രകാരം മാറിത്താമസിക്കാന്‍ തയ്യാറാകണം. ചുവടെ പറയുന്ന പ്രദേശങ്ങളില്‍ ജാഗ്രത പാലിക്കണം.
- തിരുവനന്തപുരം: കാപ്പിൽ മുതൽ പൊഴിയൂർ വരെ
- കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ
- ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ
- എറണാകുളം: മുനമ്പം FH മുതൽ മറുവക്കാട് വരെ
- തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ
- മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ
- കോഴിക്കോട്: ചോമ്പാല FH മുതൽ രാമനാട്ടുകര വരെ
- കണ്ണൂർ: വളപട്ടണം മുതൽ ന്യൂ മാഹി വരെ
- കാസര്‍കോട്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ
തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, രാമനാഥപുരം, തിരുനെല്‍വേലി തീരങ്ങള്‍, ലക്ഷദ്വീപ്, മാഹി, കര്‍ണാടക തീരങ്ങള്‍ എന്നിവിടങ്ങളിലും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Also Read: Kerala Weather Update: മഴയുണ്ട്, പക്ഷേ പേമാരി അല്ല; തീരദേശങ്ങളിൽ ‘റെഡ് അലർട്ട്’; ഇന്നത്തെ കാലാവസ്ഥ
മുന്നറിയിപ്പുള്ള സമയങ്ങളില്‍ ചെറിയ വള്ളങ്ങളും, ബോട്ടുകളും കടലിലേക്ക് ഇറക്കരുത്. ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം പാടില്ല. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തെക്കന്‍ തമിഴ്‌നാട് തീരങ്ങളില്‍ കള്ളക്കടല്‍ ജാഗ്രരത നിര്‍ദ്ദേശം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുക. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചുകളിലേക്ക് പോകരുത്. കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും ഒഴിവാക്കണം. തീരശോഷണത്തിനും സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പാലിക്കണം.
English Summary
The IMD has issued a yellow alert for heavy rain in select Kerala districts from August 23 to 24. Expected rainfall ranges between 64.5 mm and 115.5 mm over 24 hours in these areas. INCOIS declared a red alert across the Kerala coast due to high waves and Kallakkadal hazards. Coastal residents are advised to stay cautious as low-lying areas face severe sea erosion risks.