AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?

KSRTC Onam Benefits Allocation: ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. വർഷങ്ങൾക്ക് ശേഷമുള്ള ഈ പ്രഖ്യാപനം കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. അർഹതയുള്ള ജീവനക്കാർക്ക് ബോണസും ലഭിക്കുന്നതാണ്.

KSRTC Employees: വർഷങ്ങൾക്ക് ശേഷം, KSRTC ജീവനക്കാർക്കും ഓണം ആനുകൂല്യങ്ങൾ; അക്കൗണ്ടിൽ എത്ര കിട്ടും?
പ്രതീകാത്മക ചിത്രംImage Credit source: Facebook/ Getty
Nithya Vinu
Nithya Vinu | Updated On: 20 Aug 2026 | 01:47 PM

ഓണക്കാലത്ത് കെഎസ്ആർടിസി ജീവനക്കാർക്കും സന്തോഷിക്കാം. ജീവനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയും അഡ്വാൻസും വിതരണം ചെയ്യാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി സി.പി ജോൺ അറിയിച്ചു. ഇതിനായി സർക്കാർ 33.92 കോടി രൂപ അനുവദിച്ചു. വർഷങ്ങൾക്ക് ശേഷമുള്ള ഈ പ്രഖ്യാപനം കെഎസ്ആർടിസി ജീവനക്കാരുടെയും പെൻഷൻകാരുടെയും കുടുംബങ്ങൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.

അക്കൗണ്ടിൽ എത്ര കിട്ടും?

പെൻഷൻകാർക്ക് ഓണം അലവൻസും സ്ഥിരം ജീവനക്കാർക്ക് സാലറി അഡ്വാൻസും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നത്. സ്ഥിരം ജീവനക്കാർക്ക് 10,000 രൂപ സാലറി അഡ്വാൻസും 3,000 രൂപ ഉത്സവബത്തയും ലഭിക്കും. സ്ഥിരം ജീവനക്കാർക്ക്  ഓണം അഡ്വാൻസ് നൽകാൻ 21.5 കോടി രൂപ കെഎസ്ആർടിസിക്ക് മന്ത്രിസഭാ തീരുമാനപ്രകാരമാണ് അനുവദിക്കുന്നത്.

അർഹതയുള്ള ജീവനക്കാർക്ക് ബോണസും ലഭിക്കുന്നതാണ്. താൽക്കാലിക ജീവനക്കാർക്ക് 1,000 രൂപ ഉത്സവബത്തയായി ലഭിക്കും. പെൻഷൻകാർക്ക് വർഷങ്ങൾക്ക് ശേഷം ആദ്യമായി 1,250 രൂപ ഓണം ഉത്സവബത്തയായി അനുവദിച്ചു. പെൻഷൻകാർക്ക് ഉത്സവബത്ത നൽകുന്നതിന് 5.32 കോടി രൂപയാണ് പ്രത്യേക ധനസഹായമായി മന്ത്രിസഭ കെഎസ്ആർടിസിക്ക് അനുവദിച്ചത്.

ALSO READ: ടിക്കറ്റ് ചാർജ് 505 രൂപ മാത്രം! തിരുവനന്തപുരം-എറണാകുളം KSRTC എക്സിക്യൂട്ടീവ് ബസ് സർവീസ് തുടങ്ങി

വർഷങ്ങൾക്ക് ശേഷം

2019-ന് ശേഷം ആദ്യമായാണ് കെഎസ്ആർടിസിയിൽ പെൻഷൻകാർക്കുള്ള ഓണം അലവൻസ് നൽകുന്നത്. അതുപോലെ, ഓണം സാലറി അഡ്വാൻസ് 2023-ന് ശേഷം നൽകിയിരുന്നില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ജീവനക്കാരുടെ ആത്മാർഥതയും അർപ്പണബോധവും പരിഗണിച്ചാണ് ഓണം ഫെസ്റ്റിവൽ ആനുകൂല്യങ്ങൾ നൽകാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മന്ത്രി സിപി ജോൺ അറിയിച്ചു.

പെൻഷൻകാർക്ക് ആശ്വാസം

പെൻഷൻകാരുടെ ദീർഘനാളത്തെ ആവശ്യമായ പെൻഷൻ പരിഷ്‌കരണത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. എന്നാൽ, ഓണക്കാലത്ത് അനുവദിച്ച ഈ തുക ജീവനക്കാർക്കും പെൻഷൻകാർക്കും ഒരുപോലെ ആശ്വാസമാണ്. കഴിഞ്ഞ ചില മാസങ്ങളിൽ നേരിട്ട ചെറിയ പ്രതിസന്ധികൾ പരിഹരിച്ചുകൊണ്ട് കോർപ്പറേഷൻ കൂടുതൽ ജനകീയമായി മുന്നോട്ടു പോകുന്നതിനിടയിലാണ് പുതിയ തീരുമാനം.

സർക്കാർ ജീവനക്കാർക്കും ബോണസ്

ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബോണസും സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസും ഓണം അഡ്വാൻസും ധനകാര്യ വകുപ്പ് പ്രഖ്യാപിച്ചു. 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയുമാണ് അഡ്വാൻസായി അനുവദിച്ചത്. സർക്കാർ ജീവനക്കാർക്ക് 4,500 രൂപ ബോണസായി ലഭിക്കും. ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് 3,000 രൂപ സ്പെഷ്യൽ ഫെസ്റ്റിവൽ അലവൻസായി നൽകും.

ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഉത്സവ സീസണിൽ ജീവനക്കാർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനം സർവീസിലുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രയോജനപ്പെടും. എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി തുക ലഭിക്കുന്നതാണ്.

English Summary:

The Kerala government has allocated special financial assistance to support KSRTC employees ahead of the Onam festival in 2026. Permanent employees will receive a salary advance of Rs 10,000 along with a festival allowance of Rs 3,000 for Onam. Government has sanctioned Rs 21.5 crore to the Kerala State Road Transport Corporation to provide the Onam salary advance to its permanent employees.

Follow Us