Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; കടൽക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

Kerala Weather Update Today: നദികളിലെ ജലനിരപ്പ് അപകട നിലയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. അലേർട്ട് നില നിൽക്കുന്ന സാഹചര്യത്തിൽ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്

Kerala Weather Update: സംസ്ഥാനത്ത് മഴ കുറയുന്നു; കടൽക്ഷോഭത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

11 Aug 2026 | 02:31 PM

തിരുവനന്തപുരം: സംസഥാനത്ത് ഭീതിവിത്ച്ച് പെയ്ത തോരമഴയ്ക്ക് ശമനമാകുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് (ആഗസ്റ്റ് 11) ഗ്രീൻ അലേർട്ടാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. അടുത്ത മുന്ന് ദിവസങ്ങളിലും എല്ലാ ജില്ലകളിലും ഗ്രീൻ അലേർട്ട് തന്നെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്. ഇതോടെ പ്രളയമില്ലാതെ ഓണം ആഘോഷിക്കാനാകും എന്ന ആശ്വാസത്തിലാണ് മലയാളികൾ. എന്നാൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കടൽക്ഷോഭത്തിന് സാധ്യാതയുണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.

അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട്

നദികളിലെ ജലനിരപ്പ് അപകട നിലയിൽ തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് ആലപ്പുഴ ജില്ലയിലെ അച്ചൻകോവിൽ നദിയിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കേണ്ടതാണ്. അലേർട്ട് നില നിൽക്കുന്ന സാഹചര്യത്തിൽ നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

കള്ളക്കടൽ ജാഗ്രതാ നിർദേശം

കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി തിരുവനന്തപുരം കാപ്പിൽ മുതൽ പൊഴിയൂർ വരെയും, കൊല്ലം ആലപ്പാട്ട് മുതൽ ഇടവ വരെയും, ആലപ്പുഴ ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെയും തീരങ്ങളിൽ ഇന്ന് (ആഗസ്റ്റ് 11) രാത്രി 08.30 മുതൽ ആഗസ്റ്റ് 12 രാത്രി 11.30 വരെ 1.1 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കന്യാകുമാരി തീരത്ത് ആഗസ്റ്റ് 11 ഉച്ചയ്ക്ക് 02.30 മുതൽ ആഗസ്റ്റ് 13 രാവിലെ 05.30 വരെ 1.3 മുതൽ 1.7 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് വള്ളങ്ങൾ ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്. മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary

Heavy rains in Kerala are finally subsiding, with the meteorological department issuing a green alert across all districts for the next three days, bringing relief ahead of Onam. However, a yellow alert remains for the Achankovil River in Alappuzha due to high water levels. Additionally, coastal areas face warnings of high waves and sea erosion; residents and fishermen must remain vigilant.

Follow Us
കുതിച്ചുയർന്ന് സ്വർണം, ലാഭത്തിൽ വാങ്ങാൻ 2 വഴിയുണ്ട്
ലക്ഷങ്ങള്‍ ലാഭമുണ്ടക്കാന്‍ പോസ്റ്റ് ഓഫീസ് എഫ്ഡികള്‍; ലാഭമേറെ
എന്നും ദാരിദ്ര്യം! ഈ ശീലങ്ങൾ ഉടൻ മാറ്റുക
സാംസങ് ഗാലക്സി F70 പ്രോ 5G ടോപ് ഫീച്ചറുകൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു