Kerala To Bengaluru Train: കേരളത്തിലേക്കുള്ള ബെംഗളൂരു, ഹുബ്ലി സ്പെഷ്യൽ സർവീസുകൾ നീട്ടി; ടിക്കറ്റുകൾ ബുക്ക് ചെയ്യാം

Kollam Thiruvananthapuram Bengaluru Train: പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടിയതിനൊപ്പം ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ-ജനുവരി അവധിക്കാലത്ത് ബെംഗളൂരു, ഹുബ്ലി എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും തിരക്കൊഴിവാക്കി യാത്ര ചെയ്യാൻ ഈ നീട്ടി നൽകൽ വലിയ ആശ്വാസമാകും. 

Kerala To Bengaluru Train: കേരളത്തിലേക്കുള്ള ബെംഗളൂരു, ഹുബ്ലി സ്പെഷ്യൽ സർവീസുകൾ നീട്ടി; ടിക്കറ്റുകൾ ബുക്ക് ചെയ്യാം

പ്രതീകാത്മക ചിത്രം

Published: 

28 Nov 2026 | 04:25 PM

തിരുവനന്തപുരം: ക്രിസ്മസ്- പുതുവത്സര അവധിക്കാലത്തോട് അനുബന്ധിച്ച് കർണാടകയിൽ നിന്നുള്ള സ്പെഷ്യൽ ട്രെയിനുകൾ നീട്ടി റെയിൽവേ. കേരളത്തിലേക്കുള്ള യാത്രാത്തിരക്ക് പരിഗണിച്ച് ഹുബ്ലി, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് സർവീസ് നടത്തുന്ന 8 സ്പെഷ്യൽ ട്രെയിനുകളുടെ കാലാവധി നീട്ടാൻ സൗത്ത് വെസ്റ്റേൺ റെയിൽവേ തീരുമാനിച്ചു. 2026 ഡിസംബർ മുതൽ 2027 ജനുവരി വരെയുള്ള തീയതികളിലേക്കാണ് ഈ പ്രത്യേക സർവീസുകൾ ദീർഘിപ്പിച്ചിരിക്കുന്നത്.

പ്രത്യേക ട്രെയിൻ സർവീസുകൾ നീട്ടിയതിനൊപ്പം ട്രെയിനുകളുടെ പുതുക്കിയ സമയക്രമവും റെയിൽവേ പുറത്തുവിട്ടിട്ടുണ്ട്. ഈ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് റിസർവേഷൻ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. ഡിസംബർ-ജനുവരി അവധിക്കാലത്ത് ബെംഗളൂരു, ഹുബ്ലി എന്നിവിടങ്ങളിൽ നിന്ന് നാട്ടിലേക്ക് വരുന്നവർക്കും തിരികെ പോകുന്നവർക്കും തിരക്കൊഴിവാക്കി യാത്ര ചെയ്യാൻ ഈ നീട്ടി നൽകൽ വലിയ ആശ്വാസമാകും. റിസർവേഷൻ ആരംഭിച്ചതിനാൽ വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യുക.

ALSO READ: ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; ഹൈദരാബാദ് – കൊല്ലം റൂട്ടിൽ 8 പ്രത്യേക ട്രെയിൻ

നീട്ടിയ ട്രെയിനുകളുടെ പൂർണ വിവരം

  1. ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി ജംഗ്ഷൻ – കൊല്ലം ജംഗ്ഷൻ സ്പെഷ്യൽ – ഞായറാഴ്ച്ചകളിൽ – ഡിസംബർ ആറ് മുതൽ ജനുവരി 17 വരെ – 7 ട്രിപ്പുകൾ
  2. ട്രെയിൻ നമ്പർ 07314 കൊല്ലം ജംഗ്ഷൻ – ഹുബ്ബള്ളി ജംഗ്ഷൻ സ്പെഷ്യൽ – തിങ്കളാഴ്ച്ചകളിൽ – ഡിസംബർ ഏഴ് മുതൽ ജനുവരി 18 വരെ – 7 ട്രിപ്പുകൾ
  3. ട്രെയിൻ നമ്പർ 06523 SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ – തിങ്കളാഴ്ച്ചകളിൽ – ഡിസംബർ ഏഴ് മുതൽ ജനുവരി 25 വരെ – 8 ട്രിപ്പുകൾ
  4. ട്രെയിൻ നമ്പർ 06524 തിരുവനന്തപുരം നോർത്ത് – SMVT ബെംഗളൂരു സ്പെഷ്യൽ – ചൊവ്വാഴ്ച്ചകളിൽ – ഡിസംബർ എട്ട് മുതൽ ജനുവരി 26 വരെ – 8 ട്രിപ്പുകൾ
  5. ട്രെയിൻ നമ്പർ 06547 SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ – ബുധനാഴ്ച്ചകളിൽ – ഡിസംബർ 02 മുതൽ ജനുവരി 27 വരെ – 9 ട്രിപ്പുകൾ
  6. ട്രെയിൻ നമ്പർ 06548 തിരുവനന്തപുരം നോർത്ത് – SMVT ബെംഗളൂരു സ്പെഷ്യൽ – വ്യാഴാഴ്ച്ചകളിൽ – ഡിസംബർ 03 മുതൽ ജനുവരി 28 വരെ – 9 ട്രിപ്പുകൾ
  7. ട്രെയിൻ നമ്പർ 06555 SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് സ്പെഷ്യൽ – വെള്ളിയാഴ്ച്ചകളിൽ – ഡിസംബർ 04 മുതൽ ജനുവരി 29 വരെ – 9 ട്രിപ്പുകൾ
  8. ട്രെയിൻ നമ്പർ 06556 തിരുവനന്തപുരം നോർത്ത് – SMVT ബെംഗളൂരു സ്പെഷ്യൽ – ഞായർ – ഡിസംബർ 06 മുതൽ ജനുവരി 31 വരെ – 9 ട്രിപ്പുകൾ

English Summary:

South Western Railway extends 8 special trains between Kollam, Thiruvananthapuram North, Hubballi, and SMVT Bengaluru up to January 31, 2027. Check last dates, revised timings, and IRCTC booking details.

Loading...
Unable to load recommendations.
Follow Us
ഓട്സ് വേവിക്കാതെ കഴിക്കുന്നവരാണോ ? ഇക്കാര്യങ്ങൾ അറിയു..!
തേങ്ങ മാസങ്ങളോളം കേടാകാതെ സൂക്ഷിക്കാം, ടിപ്സിതാ
ഡിസംബറിൽ പരാജയങ്ങളും ദുഃഖങ്ങളും വേട്ടയാടപ്പെടുന്ന രാശികൾ!
ഭീകര ലുക്കും, പെർഫോമൻസും - ബജാജ് ഡൊമിനോർ
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങിയ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടം
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?