AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Special Train: ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; ഹൈദരാബാദ് – കൊല്ലം റൂട്ടിൽ 8 പ്രത്യേക ട്രെയിൻ

Sabarimala Festive Season Special Train: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലും സംക്രാന്തി അവധിക്കാലത്തും തെലങ്കാന, ആന്ധ്രാപ്രദേശ് മേഖലകളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ ഈ തീരുമാനം. 2027 ജനുവരി രണ്ടാം തീയതി മുതൽ 23ാം തീയതി വരെയാണ് ഹൈദരാബാദ്- കൊല്ലം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. തിരിച്ചുള്ള ട്രെയിൻ നമ്പർ 07194 കൊല്ലം- ഹൈദരാബാദ് സ്‌പെഷ്യൽ 2027 ജനുവരി നാലാം തീയതി മുതൽ 25ാം തീയതി വരെ സർവീസ് നടത്തുന്നതാണ്.

Sabarimala Special Train: ശബരിമല തീർത്ഥാടകർക്ക് ആശ്വാസം; ഹൈദരാബാദ് – കൊല്ലം റൂട്ടിൽ 8 പ്രത്യേക ട്രെയിൻ
പ്രതീകാത്മക ചിത്രംImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 27 Nov 2026 | 07:20 PM

ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടന തിരക്കും ആഘോഷങ്ങളും പ്രമാണിച്ച് യാത്രക്കാർക്ക് വലിയ ആശ്വാസമായി ദക്ഷിണ മധ്യ റെയിൽവേ (SCR) പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. ഹൈദരാബാദ് – കൊല്ലം – ഹൈദരാബാദ് റൂട്ടിൽ ആകെ എട്ട് ഉത്സവകാല സ്പെഷ്യൽ ട്രെയിനുകളാണ് സർവീസ് നടത്തുക. ശബരിമല തീർഥാടന സീസണിലെ അധിക തിരക്ക് പരിഗണിച്ച് യാത്രക്കാരുടെ സൗകര്യാർഥമാണ് സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ 07193 ഹൈദരാബാദ്- കൊല്ലം സ്പെഷ്യൽ ട്രെയിനും, ട്രെയിൻ നമ്പർ 07194 കൊല്ലം- ഹൈദരാബാദ് സ്‌പെഷ്യൽ ട്രെയിനുമാണ് ഈ റൂട്ടിൽ സർവീസ് നടത്തുക. മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിലും സംക്രാന്തി അവധിക്കാലത്തും തെലങ്കാന, ആന്ധ്രാപ്രദേശ് മേഖലകളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരുടെ വലിയ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ ഈ തീരുമാനം. 2027 ജനുവരി രണ്ടാം തീയതി മുതൽ 23ാം തീയതി വരെയാണ് ഹൈദരാബാദ്- കൊല്ലം സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തുക. തിരിച്ചുള്ള ട്രെയിൻ നമ്പർ 07194 കൊല്ലം- ഹൈദരാബാദ് സ്‌പെഷ്യൽ 2027 ജനുവരി നാലാം തീയതി മുതൽ 25ാം തീയതി വരെ സർവീസ് നടത്തുന്നതാണ്.

ALSO READ: ശബരിമല വെർച്വൽ ക്യൂ ദുരൂഹത സൈബർ സെക്യൂരിറ്റി അന്വേഷിക്കും; ഇന്നലെ 73, 744 തീർത്ഥാടകരെത്തി

കൊല്ലത്തേക്കുള്ള സർവീസായതിനാൽ മധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും വിവിധ പ്രധാന സ്റ്റേഷനുകളിൽ എത്തുന്ന ശബരിമല തീർത്ഥാടകർക്കും നാട്ടിലേക്ക് മടങ്ങുന്നവർക്കും ഇത് ഏറെ പ്രയോജനപ്പെടും. പ്രത്യേക നിരക്കുകളോടെയായിരിക്കും സ്പെഷ്യൽ ട്രെയിനുകളുടെ സർവീസ്. IRCTC വെബ്സൈറ്റ് വഴിയോ റെയിൽവേ റിസർവേഷൻ കൗണ്ടറുകൾ വഴിയോ ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്.

ട്രെയിനുകളുടെ സ്റ്റോപ്പും വിവരങ്ങളും

ട്രെയിൻ നമ്പർ 07193 ഹൈദരാബാദ്- കൊല്ലം സ്‌പെഷൽ

സെക്കന്തരാബാദ്, ചർലപ്പള്ളി, നൽഗൊണ്ട, മിരിയാലഗുഡ, നടിക്കുഡെ, പിഡുഗുറല്ല, ഗുണ്ടൂർ, തെനാലി, ബപട്‌ല, ചിരാള, ഓംഗോൾ, നെല്ലൂർ, ഗുഡൂർ, റെനിഗുണ്ട, തിരുപ്പതി, ചിറ്റൂർ, തിരുപ്പതി, സൽപ്പേട്ടൻ, കാട്‌പാടി, ജോയിംലാർ കാട്‌പാടി പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നീ സ്റ്റേഷനുകളിലാണ് ഇതിന് സ്റ്റോപ്പുള്ളത്.

ട്രെയിൻ നമ്പർ 07194 കൊല്ലം- ഹൈദരാബാദ് സ്‌പെഷ്യൽ

കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, പോഡനൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ട, ഗുണ്ട, ഗുണ്ട, സേലം, ജോലാർപേട്ട, ഗുണ്ട, എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. നെല്ലൂർ, ഓംഗോൾ, ചിരാള, ബപട്‌ല, തെനാലി, ഗുണ്ടൂർ, സത്തേനപ്പള്ളി, പിഡുഗുരല്ല, നദിക്കുഡെ, മിരിയാലഗുഡ, നൽഗൊണ്ട, ചർലപള്ളി, സെക്കന്തരാബാദ് എന്നീ സ്റ്റേഷനുകളിലാണ് ഇതിന് സ്റ്റോപ്പുള്ളത്.

English Summary:

Indian Railways announces Sabarimala festive season special trains between Kollam and Hyderabad. Check complete train schedule, stops, timings, and booking details here.

Follow Us