Kozhikode Accident: കോഴിക്കോട് കാർ ലോറിയിൽ ഇടിച്ച് അപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം

Kozhikode Accident: ഈ പ്രദേശം അപകടമേഖലയായി കണക്കാക്കുന്ന പ്രദേശമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്ഥിരം അപകടമേഖല ആയിരുന്നിട്ട് കൂടി പ്രദേശത്ത് റോഡിൽ ഡിവൈഡറോ അപകടം മുന്നറിയിപ്പോ ബോർഡുകളും സ്ഥാപിച്ചിട്ടില്ല....

Kozhikode Accident: കോഴിക്കോട് കാർ ലോറിയിൽ ഇടിച്ച് അപകടം: നാല് യുവാക്കൾക്ക് ദാരുണാന്ത്യം

Accident (11)

Updated On: 

01 Mar 2026 | 10:46 AM

കോഴിക്കോട്: ഫറോക്ക് പഴയ ദേശീയപാതയിൽ നല്ലളം ഡീസൽപ്ലാന്റിനു സമീപത്ത് കാർ ലോറിയിൽ ഇടിച്ച് 4 യുവാക്കൾ മരിച്ചു. രാമനാട്ടുകര പരിയാപുരത്ത് ശ്രീദിൻ വീട്ടിൽ ദിനിൽ(31), അയൽവാസികളായ ഫാറൂഖ് കോളേജിൽ തളിപ്പറമ്പിൽ അമ്പാടി വീട്ടിൽ അജീഷ് (35), പാറക്ക് കോളേജ് തളിപ്പറമ്പിൽ കെ പി വിമൽകുമാർ (36), തളിപ്പറമ്പിൽ ശ്യാം നിവാസിൽ ശ്യാംലാൽ(33) എന്നിവരാണ് അപകടത്തിൽ മരിച്ചത്.

പന്തീരാങ്കാവ് കൊടൽ നടക്കാവ് സ്വദേശി ദിജിൽ ഗുരുതരപരിക്കുകളോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ശനിയാഴ്ച പുലർച്ചെ 3: 25 ആയിരുന്നു അപകടം. തിരൂരിൽ നിന്നും കണ്ണൂരിലേക്ക് ചെങ്കല്ല് ലോഡ് എടുക്കാൻ വരുകയായിരുന്നു ലോറിയും രാമനാട്ടുകര ഭാഗത്തേക്ക് പോവുകയായിരുന്നു കാറുമാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നതായാണ് റിപ്പോർട്ട്. കോഴിക്കോട് മോഡേൺ ബസാർ കഴിഞ്ഞു ഉടനെ വരുന്ന വലിയ വളവിന് തൊട്ടു മുൻപാണ് സംഭവം ഉണ്ടായത്. ഈ പ്രദേശം അപകടമേഖലയായി കണക്കാക്കുന്ന പ്രദേശമാണെന്ന് പോലീസ് അറിയിച്ചു. അതേസമയം സ്ഥിരം അപകടമേഖല ആയിരുന്നിട്ട് കൂടി പ്രദേശത്ത് റോഡിൽ ഡിവൈഡറോ അപകടം മുന്നറിയിപ്പോ ബോർഡുകളും സ്ഥാപിച്ചിട്ടില്ല എന്ന് ആരോപണവും ഉയരുന്നുണ്ട്.

ഫാറൂഖ് കോളേജിലെ സമീപത്ത് കോട്ടശാലി ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്തശേഷം ഭക്ഷണം കഴിക്കുന്നതിന് വേണ്ടി രണ്ടു കാറുകളിലായി കോഴിക്കോട്ടേക്ക് പോയി തിരികെ വരുന്നതിനിടയിലാണ് യുവാക്കൾ അപകടത്തിൽ പെട്ടതെന്ന് പോലീസ് വ്യക്തമാക്കി. അഗ്നിരക്ഷാസേനാംഘങ്ങൾ ഹൈഡ്രോളിക് ഉപകരണങ്ങൾ കൊണ്ട് കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. തുടർന്ന് മറ്റൊരു കാറിൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നുപേർ സംഭവം സ്ഥലത്ത് തന്നെ വച്ച് മരിച്ചിരുന്നു. ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷമാണ് മരിച്ചത്.

Follow Us
Related Stories
Kerala Weather Update: ഇടിമിന്നലോട് കൂടിയ കനത്ത മഴ വരുന്നു, ഈ ജില്ലക്കാർ ശ്രദ്ധിച്ചോണേ…
Trawling Ban in Kerala: സംസ്ഥാനത്ത് ട്രോളിങ് നിരോധനം ചൊവ്വാഴ്ച അർധരാത്രി മുതൽ; കപ്പലടുക്കാൻ ബോട്ടുകൾക്ക് നിർദേശം
Kerala Weather Update: വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും; ഏഴ് ജില്ലകളിൽ അതീവ ജാഗ്രത, ഓറഞ്ച് അലർട്ട്
Kerala High Speed Rail: കേരളത്തിൽ അതിവേഗ റെയിൽപ്പാത: ഇ. ശ്രീധരന്റെ ബദൽ പദ്ധതി പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് സർക്കാർ
Kasaragod Wall Collapse: കാസര്‍കോട് വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
IAS Officers Suspension Revoked: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ചു; പുതിയ ചുമതലകൾ ഉടൻ
ലിവര്‍ സിറോസിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാം? ഇവ പേടിക്കണം
പാൽ തിളച്ചു തൂവാതിരിക്കാൻ അല്പം നെയ്യ് മാത്രം മതി! ഇത് അറിയാമോ
കുട്ടികൾ വെറുതെയിരിക്കുന്നത് മോശം കാര്യമാണോ?
ഇന്ത്യന്‍ ടീമിലെത്തിയ 'കുട്ടി' താരങ്ങള്‍, മുന്നില്‍ വൈഭവ്‌
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ
ധവളപത്രം വിശകലനം ചെയ്ത് മുഹമ്മദ് റിയാസും ജനീഷു കുമാറും
മെലിഞ്ഞപ്പോൾ, ഗ്രേസ് ആൻ്റണി എത്ര ഫ്ലെക്സിബിൾ ആണെന്ന് കണ്ടോ