കോഴിക്കോട് മാലിന്യ ടാങ്കിലിറങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം, ഒരാള്‍ ആശുപത്രിയില്‍
കോഴിക്കോട് മൂട്ടോളിയില്‍ നിര്‍മ്മാണത്തിലിരുന്ന മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കേടി സ്വദേശി സിറാജ് എന്നയാളാണ് മരിച്ചത്. അപകടത്തില്‍ പെട്ട സിറാജിനെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ നില ഗുരുതരമാണ് എന്നാണ് വിവരം. ടാങ്കിനുള്ളില്‍ അകപ്പെട്ട് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ ഇരുവരെയും ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്.
കേഴിക്കോട് : മൂട്ടോളിയില്‍ നിര്‍മ്മാണത്തിലിരുന്ന മാലിന്യ ടാങ്കില്‍ കുടുങ്ങിയ തൊഴിലാളിക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കേടി സ്വദേശി സിറാജ് എന്നയാളാണ് മരിച്ചത്. അപകടത്തില്‍ പെട്ട സിറാജിനെ രക്ഷിക്കാനായി ടാങ്കിലേക്ക് ഇറങ്ങിയ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ടാങ്കിനുള്ളില്‍ അകപ്പെട്ട് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടിയ ഇരുവരെയും ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. അപ്പോഴേക്കും സിറാജ് മരിച്ചിരുന്നു എന്നാണ് പ്രാഥമിക വിവരം.
മൂട്ടോളി പായിമ്പ്ര റോഡിലാണ് അപകടം ഉണ്ടായത്. പുതിയതായി നിര്‍മ്മാണത്തിലുള്ള കെട്ടിടത്തോട് അനുബന്ധിച്ചാണ് മാലിന്യ ടാങ്ക് ഉണ്ടായിരുന്നത്. രാവിലെ ജോലിക്കായി ടാങ്കിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.സിറാജിനെ രക്ഷിക്കാന്‍ സമീപത്തെ കൊറിയര്‍ ഓഫീസിലുണ്ടായിരുന്ന സുനില്‍ വിശ്വനാഥന്‍ എന്ന ആളും ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് ഇരുവര്‍ക്കും ശ്വാസതടസ്സം നേരിട്ടു.
Also Read: അനസ്തീഷ്യ നൽകിയതിൽ പിഴവ്, കണ്ണൂരിൽ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി മരിച്ചു
മുകളിലേക്ക് കയറാന്‍ പറ്റാതിരുന്ന ഇവരെ രക്ഷിക്കാനായി ആദ്യം നാട്ടുകാരും സമീപത്തെ കടയിലുള്ളവരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പിന്നീട് ഫയര്‍ഫോഴ്‌സും പോലീസും സ്ഥലത്തെത്തി. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സുനിലിന് കൃത്യ സമയത്ത് സിപിആര്‍ നല്‍കിയതനാലാണ് ശ്വാസം തിരികെ ലഭിച്ചത്. നിലവില്‍ കോഴിക്കോട് തന്നെയുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ഇയാള്‍. സുനിലിന്റെ ആരോഗ്യ നില മെച്ചപ്പെട്ടു വരുന്നതായാണ് സൂചന.സിറാജിന്റെ മൃതദേഹം നിലവില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം ഉള്‍പ്പെടെയുള്ള നപടികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ബന്ധുക്കള്‍ക്ക് മൃതദേഹം വിട്ടു നല്‍കുക.
ഇത്തരം കുഴികളിലും ആഴമുള്ള കിണറുകളിലും ഇറങ്ങിയുള്ള അപകടങ്ങള്‍ നാട്ടില്‍ ഇപ്പോള്‍ വ്യാപകമാവുകയാണ്. വളരെ ശ്രദ്ധയോടെ വേണം ഇത്തരം വായു സഞ്ചാരമില്ലാത്ത ഇടങ്ങളിലെ ജോലി. ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തതിന് ശേഷമെ ഇത്തരം ജോലികളില്‍ ഏര്‍പ്പെടാവൂ. അപകടത്തില്‍ പെടുന്നവരെ രക്ഷപ്പെടുത്താനായി ഇറങ്ങുന്നവരും ജാഗ്രത പുലര്‍ത്തണം. ഇത്തരം അപകടങ്ങളില്‍ അകപ്പെടുന്നവര്‍ക്ക് ഏറ്റവും ആദ്യം സിപിആര്‍ നല്‍കാന്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്നവര്‍ ശ്രദ്ധിക്കണം. കൃത്യസമയത്ത് സിപിആര്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നിലച്ച് പോയ ശ്വാസത്തെ വീണ്ടെടുക്കാന്‍ കഴിയും.
English Summary
A worker met a tragic end after getting trapped in a waste tank under construction at Muttoli. The deceased has been identified as Siraj, a native of Kakkedi, Kozhikode. Another person, who had entered the tank in an attempt to rescue Siraj, has been hospitalized; reports indicate that his condition is critical. Both men, who were trapped inside and struggling to breathe, were eventually brought out by the Fire Force.