AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി

Bigg Boss Malayalam Season 8 Vikky Thug and Sreelakshmi:സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പോരടിക്കുന്ന രണ്ടുപേരാണ് വിക്കിയും ശ്രീലക്ഷ്മി അറക്കലും. ശ്രീലക്ഷ്മിയുടെ ചില നിലപാടുകൾ വിമർശിക്കുന്ന അതിനെ തള്ളിപ്പറയുന്ന പല വീഡിയോകളും വിക്കി തഗ്ഗ് ചെയ്തിട്ടുണ്ട്.ആ സാഹചര്യത്തിൽ ശ്രീലക്ഷ്മി അറക്കലപും വിക്കി ​ത​ഗ്​ഗും ഒരേ വേദിയിലെത്തി എപ്രകാരമാണ് ഏറ്റുമുട്ടുക എന്നത് കണ്ടറിയണം.....

Bigg Boss Malayalam Season 8:കൈ തരുമെന്ന് വിചാരിച്ചില്ല;എന്നെ നീ തന്നെ സ്വീകരിക്കേണ്ടി വന്നു,വിക്കിയെ വീട്ടിലേക്ക് സ്വാ​ഗതം ചെയ്ത് ശ്രീലക്ഷ്മി
Vikky Thug,sreelakshmi ArakkalImage Credit source: Social Media
Ashli C
Ashli C | Updated On: 06 Sep 2026 | 09:24 PM

ഏറെ ദിവസത്തെ കാത്തിരിപ്പിനൊടുവിൽ ബിഗ് ബോസ് സീസൺ 8 ആരംഭിച്ചിരിക്കുകയാണ്. മത്സരാർത്ഥികൾ ഓരോന്നായി വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആദ്യമായി വേദിയിലേക്ക് എത്തിയത് ഗായത്രി സുരേഷ് ആണ് പിന്നീട് കടൽ കൊമ്പൻ, മൃദുല വിജയ്, ശ്രീലക്ഷ്മി അറക്കൽ വിക്കി തഗ്ഗ്‌ എന്നിങ്ങനെയുള്ള മത്സരാർത്ഥികൾ വീട്ടിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ ശ്രീലക്ഷ്മി അറക്കലും വിക്കിയും തമ്മിലുള്ള സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

നമ്മൾക്ക് മുന്നേ പരിചയമുണ്ടല്ലോ…

സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്കിടെ പോരടിക്കുന്ന രണ്ടുപേരാണ് വിക്കിയും ശ്രീലക്ഷ്മി അറക്കലും. ശ്രീലക്ഷ്മിയുടെ ചില നിലപാടുകൾ വിമർശിക്കുന്ന അതിനെ തള്ളിപ്പറയുന്ന പല വീഡിയോകളും വിക്കി തഗ്ഗ് ചെയ്തിട്ടുണ്ട്.ആ സാഹചര്യത്തിൽ ശ്രീലക്ഷ്മി അറക്കലപും വിക്കി ​ത​ഗ്​ഗും ഒരേ വേദിയിലെത്തി എപ്രകാരമാണ് ഏറ്റുമുട്ടുക എന്നത് കണ്ടറിയണം. അതേസമയം ശ്രീലക്ഷ്മി തന്നെയാണ് ബിഗ് ബോസിലെ വീട്ടിലേക്ക് എത്തിയ വിക്കിയെ സ്വാഗതം ചെയ്തത്.

അപ്പോൾ വിക്കി പറഞ്ഞത് തന്നെ സ്വീകരിക്കാൻ നീ തന്നെ എത്തിയതിൽ എനിക്ക് സന്തോഷമുണ്ട് എന്നാണ്. നേരിട്ട് കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട് എന്നും വിക്കി പറയുന്നു. ശേഷം ശ്രീലക്ഷ്മി അറക്കലും നമ്മൾക്ക് മുന്നേ പരിചയമുണ്ടല്ലോ എന്ന് ആ പരിചയം കാണിച്ചുകൊണ്ട് തന്നെയാണ് ഇരുവരും വേദിയിൽ പരിചയപ്പെട്ടത്. ശേഷം പരസ്പരം ആലിംഗനം ചെയ്തുകൊണ്ട് ഇരുവരും വീട്ടിലേക്ക് കടന്നിരിക്കുകയാണ്.

അതേസമയം ആരെയും വക വയ്ക്കാതെ തന്റെ നിലപാട് തുറന്നു പറയുന്ന വ്യക്തിയെന്നാണ് മോഹൻലാൽ എന്നാണ് ശ്രീലക്ഷ്മി അറയ്ക്കലിനെ കുറിച്ച് പറഞ്ഞത്. കുറേ കാര്യങ്ങൾ പഠിക്കാനും ചിലത് പഠിപ്പിക്കാനുമാണ് താൻ വേദിയിലെത്തിയത് എന്നാണ് ബി​ഗ്ബോസ് വേദിയിലെത്തിയ താരം പറഞ്ഞത്.

അതേസമയം ശ്രീലക്ഷ്മി തനിക്ക് കൈ തരുമെന്ന് പ്രതീക്ഷിച്ചില്ല എന്നാണ് വിക്കി പറയുന്നത്. അവൾ പറഞ്ഞ ചില കാര്യങ്ങളിൽ ഞാൻ അവളെ വിമർശിച്ചിരുന്നു പിന്നീട് ഞാൻ പറഞ്ഞ വാക്കുകൾ കുറച്ചു കൂടി പോയി എന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അതിനുശേഷം അതിനെക്കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിരുന്നു. അവൾ ഇവിടെ വന്ന് എനിക്ക് തരുമോ എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് വിക്കി പറഞ്ഞത്.

ENGLISH SUMMARY

The conversation between Sreelakshmi Arakkal and Vicky is now becoming notable. Vicky and Sreelakshmi Arakkal are two people who frequently fight on social media. Vicky Thug has made many videos criticizing and denying some of Sreelakshmi’s positions. In that situation, it remains to be seen how Sreelakshmi Arakkal and Vicky Thug will clash on the same stage.

Follow Us