Kerala Power Cut: “അയ്യോ.. ഇതെന്ത് കഷ്ടം”; വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെ.എസ്.ഇ.ബി

KSEB Chairman Urges Power Conservation as Outages Continue: എ.സിയുടെ ഉപയോഗത്തിൽ ഉൾപ്പടെ നിയന്ത്രണം കൊണ്ടുവരണം എന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ഉറങ്ങുന്നതിന് അരമണിക്കുറോ ഒരു മണിക്കൂറോ മുൻപ് എ.സി പ്രവർത്തിപ്പിച്ച് മുറി തണുപ്പിക്കുന്നതാണ് ഉചിതം. തുടർന്ന് എ,സി ഓഫാക്കി സ്വയം നിയന്ത്രണം പാലിക്കാൻ തയ്യാറാകണം

Kerala Power Cut: “അയ്യോ.. ഇതെന്ത് കഷ്ടം”; വൈദ്യുതി നിയന്ത്രണം സെപ്റ്റംബർ 30 വരെ തുടരുമെന്ന് കെ.എസ്.ഇ.ബി

പ്രതീകാത്മക ചിത്രം

Published: 

09 Sep 2026 | 04:25 PM

തിരുവനന്തപുരം: കൊടുംചുടിൽ സംസ്ഥാനം വലയുമ്പോൾ ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി കെ.എസ്.ഇബിയുടെ വൈദ്യുതി നിയന്ത്രണം. നിലവിലെ നിയന്ത്രണങ്ങൾ ഈ മാസം മുഴുവനും തുടർന്നേക്കും എന്നാണ് കെ.എസ്.ഇ.ബി ചെയർമാൻ എം.ജി രാജമാണിക്യം നൽകുന്ന സൂചന. കടുത്ത ചൂടുള്ള സമയത്ത് രാത്രിയിൽ വൈദ്യുതി തടസ്സപ്പെടുന്നത് ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്ന കാര്യം ബോർഡും സർക്കാരും പൂർണമായും ഉൾക്കൊള്ളുന്നുണ്ടെന്നും എന്നാൽ സ്വയം നിയന്ത്രണം പാലിക്കുക എന്നത് മാത്രമാണ് ഇപ്പോൾ മുന്നിലുള്ള പോംവഴി എന്നും കെ.എസ്.ഇ.ബി ഉന്നതതല യോഗത്തിന് ശേഷം എം.ജി രാജമാണിക്യം പറഞ്ഞു.

ജനങ്ങളെ ബുദ്ധിമുട്ടിക്കണമെന്ന് ബോർഡിനോ സർക്കാരിനോ യാതൊരു ആഗ്രഹവുമില്ല. എന്നാൽ നിലവിലെ പ്രതിസന്ധികൾ മറികടക്കുന്നതിന് ജനങ്ങളുടെ ഭാഗത്ത് നിന്നുമുള്ള സഹകരണം അത്യാവശ്യമാണ്. വൈകിട്ട് 7 മണിക്ക് അനുഭവപ്പെടുന്ന അതേ ഡിമാൻഡ് പുലർച്ചെ ഒരു മണിക്കും അനുഭവപ്പെടുകയാണ്. ചൂട് കൂടുതലായതിനാൽ എസിയുടെ ഉപയോഗവും വധിക്കുകയാണ്. ഇത് ലോഡ് കൂട്ടാൻ ഇടയാക്കുന്നു. ഈ ഉയർന്ന ഡിമാൻഡ് ഈ മാസം മുഴുവനും തുടരാനാണ് സാധ്യത എന്ന് കെ.എസ്.ഇ.ബി ചെയർമാൻ ചൂണ്ടിക്കാട്ടുന്നു.

Also Read: Kerala Weather Update: ഇന്നുകൂടി ഒന്ന് സഹിക്കൂ ഈ കൊടുംചൂട്; നാളെ മുതൽ മഴയെത്തും

എ.സിയുടെ ഉപയോഗത്തിൽ ഉൾപ്പടെ നിയന്ത്രണം കൊണ്ടുവരണം എന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നു. ഉറങ്ങുന്നതിന് അരമണിക്കുറോ ഒരു മണിക്കൂറോ മുൻപ് എ.സി പ്രവർത്തിപ്പിച്ച് മുറി തണുപ്പിക്കുന്നതാണ് ഉചിതം. തുടർന്ന് എ,സി ഓഫാക്കി സ്വയം നിയന്ത്രണം പാലിക്കാൻ തയ്യാറാകണം. പവർകട്ടുകൾ മൂലമുണ്ടാകുന്ന അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി വൈദ്യുതി നിയന്ത്രണത്തിൻ്റെ സമയം മുൻകൂട്ടി അറിയിക്കുന്നതിനുള്ള സംവിധാനം സജ്ജീകരിക്കുന്നുണ്ട്. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ഇത് ജനങ്ങളെ സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

സെപ്റ്റംബർ 30 വരെ കെ.എസ്.ഇ.ബിയും ജനങ്ങളും സ്വയം നിയന്ത്രണം പാലിച്ചേ മതിയാകൂ. അല്ലാതെ മറ്റുവഴികൾ മുന്നിലില്ല. ഒക്ടോബർ ഒന്നോടെ പ്രതിസന്ധികൾക്ക് പരിഹാരമാകും എന്ന ആശ്വാസ വാർത്തയും അദ്ദേഹം പങ്കുവച്ചു. അടുത്ത മാസം ആദ്യത്തോടെ 500 മെഗാവാട്ട് വൈദുതി ലഭ്യമാകും. ഇതുകൂടാതെ മറ്റു കരാറുകൾ വഴി അധിക വൈദ്യുതി കൂടി എത്തുന്നതോടെ നിലവിൽ നേരിടുന്ന 900 മെഗാവാട്ടിൻ്റെ കുറവ് പരിഹരിക്കാനാകും. ജനങ്ങൾ പരമാവധി സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

English Summary

KSEB Chairman MG Rajamanikyam announced that current power restrictions in Kerala will continue until September 30 due to high electricity demand amid severe heat. Relief is expected by October 1.

Loading...
Unable to load recommendations.
Follow Us
നിങ്ങളുടെ ഭൂമിയില്‍ സ്വര്‍ണമുണ്ടോയെന്ന് എങ്ങനെ കണ്ടെത്താം?
വയറിളക്കത്തിന് ആദ്യം ചെയ്യേണ്ടത് എന്ത്? തെറ്റ് ചെയ്യല്ലേ
ദുബായിയുടെ 5 വർഷത്തെ ടൂറിസ്റ്റ് വിസയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
പുളി ചേർത്ത ഭക്ഷണങ്ങൾ ദിവസവും കഴിക്കാറുണ്ടോ?
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ