KSHB Rental Housing Scheme: സർക്കാർ ജീവനക്കാർക്ക് വാടക വീട്; തലസ്ഥാനത്ത് 35 കോടിയുടെ പദ്ധതിക്ക് തുടക്കം

KSHB Rental Housing Scheme Kerala: ഹൗസിംഗ് ബോർഡിന്റെ നെട്ടയത്തുള്ള ഭൂമിയിൽ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന്റെ പ്രാരംഭ സാങ്കേതിക പരിശോധനകൾക്കും രൂപരേഖ തയ്യാറാക്കുന്നതിനുമായി 10 ലക്ഷം രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ, മെഡിക്കൽ കോളേജ് അടക്കമുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും.

KSHB Rental Housing Scheme: സർക്കാർ ജീവനക്കാർക്ക് വാടക വീട്; തലസ്ഥാനത്ത് 35 കോടിയുടെ പദ്ധതിക്ക് തുടക്കം

പ്രതീകാത്മക ചിത്രം

Updated On: 

05 Oct 2026 | 07:56 AM

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായും അധ്യാപകർക്കായും കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് (KSHB) നടപ്പിലാക്കുന്ന വാടക ഭവന പദ്ധതിക്ക് തുടക്കമാകുന്നു. തിരുവനന്തപുരം നെട്ടയത്ത് ആവിഷ്കരിച്ചിട്ടുള്ള പദ്ധതിക്കായി 35 കോടി രൂപയുടെ ഭരണാനുമതി നൽകി സർക്കാർ ഉത്തരവിറങ്ങി.

തലസ്ഥാനത്ത് ജോലി ചെയ്യുന്ന സർക്കാർ ജീവനക്കാരുടെ രൂക്ഷമായ താമസസൗകര്യ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഫ്ലാറ്റ് സമുച്ചയമാണ് നെട്ടയത്ത് നിർമ്മിക്കാൻ ലക്ഷ്യമിടുന്നത്. 2026-27 സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 4 കോടി രൂപയുടെ ബജറ്റ് വിഹിതത്തിൽ നിന്നാണ് പ്രാരംഭ പ്രവർത്തനങ്ങൾക്കും നിലവിൽ നിർമ്മാണം അവസാനഘട്ടത്തിലെത്തിയ പ്രൊജക്റ്റുകൾ പൂർത്തിയാക്കുന്നതിനുമായി തുക അനുവദിച്ചിരിക്കുന്നത്.

പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം നെട്ടയത്താണ് പുതിയ ക്വാർട്ടേഴ്സ് സമുച്ചയം ആരംഭിക്കുന്നത്. ഹൗസിംഗ് ബോർഡിന്റെ നെട്ടയത്തുള്ള ഭൂമിയിൽ ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന്റെ പ്രാരംഭ സാങ്കേതിക പരിശോധനകൾക്കും രൂപരേഖ തയ്യാറാക്കുന്നതിനുമായി 10 ലക്ഷം രൂപ അനുവദിച്ചു. സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, വികാസ് ഭവൻ, മെഡിക്കൽ കോളേജ് അടക്കമുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങളിലേക്ക് വേഗത്തിൽ എത്തിച്ചേരാൻ ഇത് സഹായിക്കും. സ്ഥലംമാറി എത്തുന്ന ജീവനക്കാർക്കും അധ്യാപകർക്കും വാടകവീടുകൾ കണ്ടെത്താനുള്ള പ്രയാസവും ഉയർന്ന വാടകച്ചെലവും പരിഗണിച്ച് കൂടുതൽ ജില്ലകളിലേക്ക് ഇത്തരത്തിലുള്ള റെന്റൽ ഹൗസിങ് സ്കീമുകൾ വ്യാപിപ്പിക്കാൻ ബോർഡിന് പദ്ധതിയുണ്ട്.

ALSO READ: മെസിയുടെ കേരള സന്ദർശന വിവാദം: ആന്റോ അ‌ഗസ്റ്റിനെതിരേ ഇഡി കേസ് വരുന്നു; അനുമതി കിട്ടിയെന്ന് റിപ്പോർട്ട്

മുൻഗണന നൽകുന്ന പദ്ധതികൾ

മുൻ വർഷങ്ങളിൽ ഭരണാനുമതി നൽകി നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന മൂന്ന് പ്രധാന ജില്ലാ പ്രൊജക്റ്റുകളുടെ പൂർത്തീകരണത്തിനാണ് അനുവദിച്ച തുകയിൽ ഭൂരിഭാഗവും വിനിയോഗിക്കുന്നത്. കൂടാതെ, കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപമുള്ള ഹൗസിംഗ് സ്കീമിനടുത്തുള്ള പുതിയ പദ്ധതി നിർദ്ദേശം സർക്കാരിന്റെ പരിഗണനയിലാണ്. പദ്ധതിയുടെ നിർവ്വഹണ ഏജൻസി കേരള സംസ്ഥാന ഭവനനിർമ്മാണ ബോർഡ് ആയിരിക്കും. നിർമ്മാണത്തിൽ ഉയർന്ന ഗുണനിലവാരം ഉറപ്പാക്കാൻ ബോർഡിന്റെ പ്രത്യേക മോണിറ്ററിംഗ് സംവിധാനം ഉപയോഗപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

കാഞ്ഞങ്ങാട് റെന്റൽ ക്വാർട്ടേഴ്സ്: കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിർമ്മാണം നടക്കുന്ന പ്രൊജക്റ്റിന്റെ നാലാം ഘട്ടം വേഗത്തിലാക്കാൻ ഏറ്റവും ഉയർന്ന വിഹിതമായ 1.67 കോടി രൂപ അനുവദിച്ചു.

മാനന്തവാടി ക്വാർട്ടേഴ്സ് പദ്ധതി: വയനാട് ജില്ലയിലെ  സർക്കാർ ജീവനക്കാരുടെ യാത്രാക്ലേശം പരിഹരിക്കാൻ മാനന്തവാടിയിലെ പദ്ധതിക്കായി 1.23 കോടി രൂപ കൈമാറും.

വെള്ളരിക്കുണ്ട് പദ്ധതി: മലയോര മേഖലയായ കാസർകോട് വെള്ളരിക്കുണ്ടിലെ അഞ്ചാം ഘട്ട നിർമ്മാണത്തിനായി 50 ലക്ഷം രൂപ അനുവദിച്ചു.

English Summary:

The Kerala State Housing Board is set to launch a rental housing scheme for state government employees and teachers. The project, planned at Nettayam in Thiruvananthapuram, has received administrative approval from the state government with an allocation of Rs 35 crore.

Loading...
Unable to load recommendations.
Follow Us
ചെരുപ്പ് ഉരുച്ച് സമയം കളയല്ലേ! വെളുപ്പിക്കാൻ വിനാ​ഗിരി
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ 13999 രൂപയുടെ 5G ഫോൺ
ഉപ്പും നാരങ്ങയും മതി; കട്ടിങ് ബോര്‍ഡിലെ കറയും നാറ്റവും മാറ്റാം
ബിപി പുഷ്പം പോലെ കുറയും, രാവിലെ ഇവ കഴിച്ചാല്‍ മതി
എനിക്കിഷ്ടപ്പെട്ടു, ഞാൻ എടുക്കുന്നു
ടോയ്‌ലറ്റിൽ നിന്ന് രാജവെമ്പാല
കൊല്ലത്ത് SFI മാർച്ചിനിടെ കോടിയേരിയുടെ ഫ്ലെക്സ് വലിച്ചു കീറി പ്രവർർത്തകൻ
ട്രെയിനിൽ കയറിയ വിഷപ്പാമ്പ്