പോലീസ് വണ്ടിയിൽ മദ്യക്കുപ്പിയും പുകയില ഉൽപ്പന്നങ്ങളും; പിടികൂടിയ സിപിഎം നേതാവിനെ ഉൾപ്പെടെ 200 പേർക്കെതിരെ കേസെടുത്തു
തിങ്കളാഴ്ച പുലർച്ചയോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ തുടങ്ങാൻ ഇരിക്കുന്നതിനിടയിലാണ് മങ്ങാട്ടുകവലയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. മങ്ങാട്ട് കവലയിൽ ഡ്യൂട്ടിക്ക് എത്തിയ കരിമണ്ണൂർ ആയ റോയൽ സുകുമാരനും ഒപ്പം ഉണ്ടായിരുന്നു പോലീസുകാരനും മദ്യപിച്ചാണ് എത്തിയതെന്ന് ആരോപണത്തെ തുടർന്നാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വെച്ചത്...............
ഇടുക്കി: തൊടുപുഴയിൽ മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയെന്ന് ആരോപിച്ച് പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞുവച്ച സിപിഎം നേതാവ് ഉൾപ്പെടെ ഇരുന്നു കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തു. ഇടുക്കി തൊടുപുഴയിലെ മങ്ങാട്ടുകവലയിൽ എസ്ഐയെയും ഡ്രൈവർ അടക്കമുള്ള പോലെ ഉദ്യോഗസ്ഥരെയാണ് ഒരുപറ്റം നാട്ടുകാർ ചേർന്ന് തടഞ്ഞുവച്ചത്. സംഭവത്തിൽ സിപിഎം ഏരിയ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെ ഉള്ള ആളുകൾക്കെതിരെയാണ് കേസ് ഫയൽ ചെയ്തത്.
ലോകകപ്പ് ഫൈനലിനിടെ തൊടുപുഴ മങ്ങാട്ട് കവലയിൽ തിങ്കളാഴ്ച പുലർച്ചയോടെയാണ് സംഭവം. കരിമണ്ണൂർ എസ്ഐയെയും ഡ്രൈവറെയും അടക്കമാണ് നാട്ടുകാർ കയ്യോടെ പിടികൂടിയത്. സംഭവത്തിൽ ഇവർക്കെതിരെ അന്യായമായി സംഘംചരൽ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
നാട്ടുകാരുടെ പരിശോധനയിൽ ഔദ്യോഗിക വാഹനത്തിൽ നിന്നും മദ്യക്കുപ്പികളും പുകയില ഉൽപന്നങ്ങളും ചീട്ടിന്റെ കെട്ടുകളും കണ്ടെത്തിയിരുന്നു. എന്നാൽ പ്രാഥമിക പരിശോധനയിൽ നിന്നും ഉദ്യോഗസ്ഥർ മദ്യപിച്ചതായി തെളിഞ്ഞില്ല എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്. രക്ത സാമ്പിളുകളുടെ വിദഗ്ധ പരിശോധന റിപ്പോർട്ട് കിട്ടിയതിനുശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കുകയുള്ളൂ എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ALSO READ:ബന്ധുവായ 22 കാരൻ പിടിയിൽ; കോഴിക്കോട് യുവാവിനെ കിടപ്പുമുറിയിൽ കൊലപ്പെടുത്തിയ സംഭവം
പോലീസുകാരുടെ വണ്ടിയിൽ നിന്നും മദ്യവും മറ്റു പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടുക്കി എസ്പി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലോകകപ്പ് ഫൈനലിൽ പ്രദർശിപ്പിക്കുന്ന സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് വന്നെന്ന് ആരോപിച്ചായിരുന്നു നാട്ടുകാർ പോലീസിനെ വളഞ്ഞത്. തിങ്കളാഴ്ച പുലർച്ചയോടെ ലോകകപ്പ് ഫുട്ബോൾ ഫൈനലിന് ശേഷം ആഘോഷ പരിപാടികൾ തുടങ്ങാൻ ഇരിക്കുന്നതിനിടയിലാണ് മങ്ങാട്ടുകവലയിൽ നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്. മങ്ങാട്ട് കവലയിൽ ഡ്യൂട്ടിക്ക് എത്തിയ കരിമണ്ണൂർ ആയ റോയൽ സുകുമാരനും ഒപ്പം ഉണ്ടായിരുന്നു പോലീസുകാരനും മദ്യപിച്ചാണ് എത്തിയതെന്ന് ആരോപണത്തെ തുടർന്നാണ് നാട്ടുകാരും ഡിവൈഎഫ്ഐ പ്രവർത്തകരും ബഹളം വെച്ചത്.
തൊടുപുഴ എസ് എച്ച് ഒ സ്ഥലത്തെത്തിയ പരിശോധനയിൽ ഇവരുടെ ഔദ്യോഗിക വാഹനത്തിൽ മദ്യവും മറ്റു കണ്ടെത്തിയ സാഹചര്യത്തിൽ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി. എന്നാൽ ബ്രീത്ത് അനലൈസറിയിൽ നിന്നും മദ്യപിച്ചു എന്ന് തെളിയിക്കാൻ സാധിച്ചില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഫൈനലിന് ശേഷമുള്ള ആഘോഷ പരിപാടികൾ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുള്ള വൈരാഗ്യമാണ് നാട്ടുകാർ തങ്ങൾക്കെതിരെ തിരിയാനായിട്ടുള്ള കാരണമെന്നാണ് പോലീസ് ഉദ്യോഗസ്ഥർ മൊഴി നൽകിയിരിക്കുന്നത്.
ENGLISH SUMMARY
A case has been registered against 200 people, including a CPM leader, who surrounded police officers in Thodupuzha on the grounds that they had arrived for duty drunk. A group of locals held up the SI and officers, including the driver, at Mangattukavala in Thodupuzha, Idukki.