ഗുരുതര സുരക്ഷാ വീഴ്ച! ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകൾ വെച്ച് ജോലി ചെയ്ത ബംഗ്ലാദേശുകാരൻ പിടിയിൽ
കരാർ അടിസ്ഥാനത്തിലാണ് മൂർഷിദാബാദ് നബഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്ലോബ് സോറൻ ജോലി ചെയ്തത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റുമില്ലാതെ വ്യാജ രേഖകളും ആയി പണിയെടുക്കുന്നതിനിടെയാണ് നാവികസേന അധികൃതർ ഇയാളെ പിടികൂടിയത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അധികൃതർ ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു.......
പയ്യന്നൂർ : ഏഴിമല നാവിക അക്കാദമിയിൽ ഗുരുതര സുരക്ഷാ വീഴ്ച. വ്യാജ രേഖകളുമായി ബംഗ്ലാദേശുകാരൻ ദിവസങ്ങളോളം അക്കാദമിയിൽ ജോലി ചെയ്തു. കരാർ അടിസ്ഥാനത്തിലാണ് മൂർഷിദാബാദ് നബഗ്രാം സ്വദേശി അനിൽ സോറന്റെ മകൻ ബിപ്ലോബ് സോറൻ ജോലി ചെയ്തത്. ബംഗ്ലാദേശ് പൗരത്വം മറച്ചുവെച്ച് മതിയായ രേഖകളും മറ്റുമില്ലാതെ വ്യാജ രേഖകളും ആയി പണിയെടുക്കുന്നതിനിടെയാണ് നാവികസേന അധികൃതർ ഇയാളെ പിടികൂടിയത്.
ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി അധികൃതർ ഇയാളെ ദിവസങ്ങളോളം നിരീക്ഷിച്ചുവരികയായിരുന്നു. ബംഗ്ലാദേശ് പൗരനെ നാവിക അക്കാദമി ഉദ്യോഗസ്ഥർ മണിക്കൂറുകളോളം ചോദ്യം ചെയ്തതാണ് റിപ്പോർട്ട്. നാവികസേന അധികൃതരുടെ വിശദ പരിശോധനയ്ക്കും തെളിവെടുപ്പിന് ശേഷം ഇയാളെ പയ്യന്നൂർ പോലീസിനെ കൈമാറി. പയ്യന്നൂർ പോലീസ് വെള്ളിയാഴ്ച രാത്രി എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
ALSO READ:അമ്മയോട് എന്തോ പറഞ്ഞു; ഉറ്റ സുഹൃത്തിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു യുവാവ് കൊലപ്പെടുത്തി
മാസപ്പടി കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസെടുത്തേക്കും
സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻമന്ത്രി മുഹമ്മദ് റിയാസിനും എതിരെ കേസെടുക്കുന്നതിൽ മറ്റു തടസ്സങ്ങൾ ഒന്നുമില്ല എന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പിന്റെ നിർണായക യോഗം ഇന്ന് ചേരും. പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും കേസ് രജിസ്റ്റർ ചെയ്ത അന്വേഷണം നടത്തുന്നത് മറ്റു നിയമ തടസ്സങ്ങൾ ഒന്നുമില്ല എന്നാണ് അഡ്വക്കേറ്റ് ജനറൽ സർക്കാറിന് നിർദ്ദേശം നൽകിയത്.
മാസപ്പടി കേസ് എൻഫോഴ്സ്മന്റ് ഡയറക്ടറേറ്റ് പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരെ കേസ് ഫയൽ ചെയ്യണം എന്ന് ആവശ്യപ്പെട്ടിട്ടും കേസെടുക്കാത്തതിൽ വലിയ വിമർശനങ്ങളും വിവാദങ്ങളും ഉയരുന്നതിനിടെയാണ് അഡ്വക്കേറ്റ് ജനറൽ അനുകൂലമായ നിയമോപദേശം നൽകിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ നീ എപ്രകാരം കേസെടുക്കണമെന്നും ഏത് തരത്തിലുള്ള അന്വേഷണമാണ് നടത്തേണ്ടത് എന്ന് പൂർണമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാന സർക്കാർ ആണ്.ജിലൻസിന്റെ നേതൃത്വത്തിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് സാധ്യത.
ENGLISH SUMMARY
A serious security breach has occurred at the Ezhimala Naval Academy. A Bangladeshi national worked at the academy for several days using forged documents. Biplob Soren—son of Anil Soren from Nabagram, Murshidabad—was employed on a contract basis. Naval authorities apprehended him while he was working using fake documents and without valid credentials, having concealed his Bangladeshi citizenship.