AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gratuity: ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാം? 10, 20, 30 വര്‍ഷത്തെ സേവനത്തിന് എത്ര രൂപ ലഭിക്കും?

Gratuity Calculation: How Much Is Paid After 10, 20 and 30 Years: ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത നേടാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം നേരത്തെ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ തൊഴില്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ നിശ്ചിത കാലയളവിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വന്നിട്ടുണ്ട്. കരാര്‍ പ്രകാരം ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ചില സാഹചര്യങ്ങളില്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ലഭിക്കും.

Gratuity: ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കാം? 10, 20, 30 വര്‍ഷത്തെ സേവനത്തിന് എത്ര രൂപ ലഭിക്കും?
പ്രതീകാത്മക ചിത്രംImage Credit source: Yasuhide Fumoto/Getty Images
Shiji M K
Shiji M K | Published: 19 Sep 2026 | 11:49 AM

ജീവനക്കാര്‍ക്ക് ലഭിക്കുന്ന പ്രധാന തൊഴില്‍ ആനുകൂല്യങ്ങളിലൊന്നാണ് ഗ്രാറ്റുവിറ്റി. ഒരു സ്ഥാപനത്തില്‍ നിശ്ചിത കാലയളവ് തുടര്‍ച്ചയായി ജോലി ചെയ്തതിന് തൊഴിലുടമ ജീവനക്കാരന് നല്‍കുന്ന സമ്മാനമെന്ന് വേണമെങ്കില്‍ പറയാം. സാധാരണയായി 10 അല്ലെങ്കില്‍ അതിലധികം തൊഴിലാളികളുള്ള സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കാണ് ഗ്രാറ്റുവിറ്റി നിയമത്തിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഒരു ജീവനക്കാരന് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത നേടാന്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം നേരത്തെ ആവശ്യമായിരുന്നു. എന്നാല്‍ പുതിയ തൊഴില്‍ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ നിശ്ചിത കാലയളവിലേക്ക് നിയമിക്കപ്പെടുന്ന ജീവനക്കാരുടെ ഗ്രാറ്റുവിറ്റി സംബന്ധിച്ച വ്യവസ്ഥകളില്‍ മാറ്റം വന്നിട്ടുണ്ട്. കരാര്‍ പ്രകാരം ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കുന്ന ജീവനക്കാര്‍ക്ക് ചില സാഹചര്യങ്ങളില്‍ ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ലഭിക്കും.

ഗ്രാറ്റുവിറ്റി എങ്ങനെ കണക്കാക്കും?

ഗ്രാറ്റുവിറ്റി കണക്കാക്കുന്നത് വളരെ ലളിതമായ ഒരു സൂത്രവാക്യം ഉപയോഗിച്ചാണ്.

ഗ്രാറ്റുവിറ്റി = അവസാനമായി ലഭിച്ച ശമ്പളം × സേവന വര്‍ഷങ്ങള്‍ × 15/26

ഇവിടെ അവസാനമായി ലഭിച്ച ശമ്പളം എന്നത് അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പെടുന്നതാണ്. ഒരു മാസത്തില്‍ സാധാരണയായി 26 പ്രവൃത്തി ദിവസങ്ങളായി കണക്കാക്കുന്നതിനാലാണ് സൂത്രവാക്യത്തില്‍ 26 ഉപയോഗിക്കുന്നത്. 15 എന്നത് 15 ദിവസത്തെ ശമ്പളത്തെ സൂചിപ്പിക്കുന്നു. സാധാരണ സ്ഥിരം ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ തുടര്‍ച്ചയായ സേവനം പൂര്‍ത്തിയാക്കിയ ശേഷമാണ് ഗ്രാറ്റുവിറ്റിക്ക് അര്‍ഹത ലഭിക്കുക. എന്നാല്‍ ജീവനക്കാരന്‍ അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മരണപ്പെട്ടാല്‍ ഈ നിബന്ധന ബാധകമല്ല. അത്തരം സാഹചര്യത്തില്‍ അര്‍ഹമായ തുക നിയമപരമായ അവകാശിക്കോ നാമനിര്‍ദ്ദേശം ചെയ്ത വ്യക്തിക്കോ ലഭിക്കും.

10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയാല്‍

ഒരു ജീവനക്കാരന്റെ അവസാനമായി ലഭിച്ച ശമ്പളം 50,000 രൂപയാണെന്നും 10 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയെന്നും കരുതാം.

അവസാന ശമ്പളം- 50,000 രൂപ

50,000 × 10 × 15/26

ലഭിക്കാവുന്ന ഗ്രാറ്റുവിറ്റി- ഏകദേശം 2,88,462 രൂപ

20 വര്‍ഷത്തെ സേവനത്തിന്

ഇനി 20 വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്ത ജീവനക്കാരന്റെ അവസാന ശമ്പളം 60,000 രൂപയാണെന്ന് കരുതാം.

അവസാന ശമ്പളം- 60,000 രൂപ

60,000 × 20 × 15/26

ലഭിക്കാവുന്ന ഗ്രാറ്റുവിറ്റി- ഏകദേശം 6,92,308 രൂപ

Also Read: 20,000 രൂപയിൽ തുടങ്ങാം; സ്ഥിരവരുമാനം നേടാൻ മൂന്ന് ചെറുകിട ബിസിനസുകൾ

30 വര്‍ഷത്തെ സേവനത്തിന്

30 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ജീവനക്കാരന്റെ അവസാന ശമ്പളം 70,000 രൂപയായാല്‍ കണക്ക് ഇങ്ങനെയാണ്.

അവസാന ശമ്പളം- 70,000 രൂപ

70,000 × 30 × 15/26

ലഭിക്കാവുന്ന ഗ്രാറ്റുവിറ്റി- ഏകദേശം 12,11,538 രൂപ

പരമാവധി ഗ്രാറ്റുവിറ്റി എത്ര?

ഗ്രാറ്റുവിറ്റി നിയമപ്രകാരം സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഗ്രാറ്റുവിറ്റിക്ക് നിലവില്‍ 20 ലക്ഷം രൂപ വരെ പരിധിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബാധകമായ പരമാവധി തുക 25 ലക്ഷം രൂപയാണ്. അതേസമയം, ഗ്രാറ്റുവിറ്റി കണക്കാക്കുമ്പോള്‍ അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പെടെയുള്ള അര്‍ഹമായ ശമ്പള ഘടകങ്ങളാണ് പരിഗണിക്കുന്നത്. അതിനാല്‍ ഒരേ കാലയളവില്‍ ജോലി ചെയ്താലും അവസാനമായി ലഭിച്ച അര്‍ഹമായ ശമ്പളത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ ജീവനക്കാരനും ലഭിക്കുന്ന ഗ്രാറ്റുവിറ്റി വ്യത്യസ്തമായിരിക്കും.

English Summary

Gratuity is an important employee benefit linked to salary and years of service. This article explains the gratuity calculation formula and shows how the amount can be calculated for 10, 20 and 30 years of service, along with the maximum gratuity limit.

Follow Us