ഫെയർനസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച സംഭവം; 17കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടി ഉപയോഗിച്ചു എന്ന് പറയുന്ന ഫെയർനെസ് ക്രീം വിശദമായ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയക്കും. ഇതിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തുകയാണെങ്കിൽ പ്രസ്തുത ക്രീം വിപണിയിൽ ഇറക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് മുന്നോട്ട് പോകുവാനാണ് അന്വേഷണ......
മലപ്പുറം: ഫെയർനസ് ക്രീം ഉപയോഗിച്ച് 17കാരിക്ക് ഗുരുതരമായ വൃക്ക രോഗം ബാധിച്ച സംഭവത്തിൽ ഇന്ന് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. അരീക്കോട് പോലീസ് ആണ് 17കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുക. ക്രീമിൽ അടങ്ങിയിരിക്കുന്ന അധികം മെർക്കുറിയുടെ സാന്നിധ്യമാണ് പെൺകുട്ടിക്ക് വൃക്ക രോഗം ബാധിക്കുവാനുള്ള കാരണമായത്. മെംബ്രനസ് നെഫ്രോപതി എന്ന ഗുരുതരമായ അവസ്ഥയാണ് പെൺകുട്ടിക്ക്.
ക്രിമിനൽ കേസ് എടുത്ത് മുന്നോട്ട്….
എന്നാൽ വിദഗ്ധ ചികിത്സയിലൂടെ പെൺകുട്ടി അപകടനില തരണം ചെയ്തു. നിലവിൽ ചികിത്സയിൽ തുടരുകയാണ്. പെൺകുട്ടി ഉപയോഗിച്ചു എന്ന് പറയുന്ന ഫെയർനെസ് ക്രീം വിശദമായ പരിശോധനയ്ക്ക് വേണ്ടി ലാബിലേക്ക് അയക്കും. ഇതിലും മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തുകയാണെങ്കിൽ പ്രസ്തുത ക്രീം വിപണിയിൽ ഇറക്കുന്നവർക്കെതിരെ ക്രിമിനൽ കേസ് എടുത്ത് മുന്നോട്ട് പോകുവാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
ALSO READ:ഇൻസ്റ്റഗ്രാം വഴി ഫെയർനെസ് ക്രീം വാങ്ങി, 17കാരിക്ക് ഗുരുതര വൃക്കരോഗം
കൺസ്യൂമർ കോടതിയിലും പോലീസ് കേസ് ഉടൻ രജിസ്റ്റർ ചെയ്തുവെക്കുമെന്നും സൂചന. അതേസമയം ഈ വാർത്ത വന്നതിന് പിന്നാലെ നിരവധി പേരാണ് ഫേസ്ക്രീമിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.അതേസമയം കുറ്റക്കാർക്കെതിരെ കർശനമായി നടപടി ഉണ്ടാകുമെന്നാണ് ആരോഗ്യമന്ത്രി കെ മുരളീധരൻ കഴിഞ്ഞദിവസം പ്രതികരിച്ചത്. കൂടാതെ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുക്കുകയും മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.
വിവിധ ജില്ലകളിൽ മെർക്കുറി അടങ്ങിയ ഫേസ് ക്രീമുകളുടെ വിൽപ്പന തടയുവാൻ പ്രത്യേകസംഘം രൂപീകരിക്കണമെന്ന് ആവശ്യം പരിശോധിക്കുവാൻ ഇന്നലെ മുഖ്യമന്ത്രി ഓഫീസ് നിർദ്ദേശം നൽകി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പ് മെഡിക്കൽ ഓഫീസർ ഡോക്ടർ കെ പ്രതിഭയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ENGLISH SUMMARY
The statement of a 17-year-old girl, who developed a serious kidney ailment after using a fairness cream, will be recorded today. The Areekode police will take her detailed statement. The condition was caused by the presence of excessive mercury in the cream. The girl is suffering from a serious condition known as membranous nephropathy.