Fairness Cream Controversy: ഗായകൻ സലീം കോടത്തൂരും ഫെയർനസ് ക്രീമിന്റെ ഇര! വൃക്ക രോഗം, പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെട്ടു
Salim Kodathur about Fairness Cream Controversy: യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യവും ഉണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താൻ സാധിച്ചില്ല. പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. പിന്നീട് കാസർഗോഡ് ഉള്ള തന്നെ ഒരു സുഹൃത്താണ് ഡോക്ടറോട് അദ്ദേഹം ഈ ഫേസ് ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത്..........

Salim Kodathur About Fairness Cream
തിരുവനന്തപുരം: ഗായകൻ സലിം കോടത്തൂരും ഫെയർനസ് ക്രീമിന്റെ ഇര എന്ന റിപ്പോർട്ട്. ഫേസ് ക്രീം ഉപയോഗിച്ചതിന് പിന്നാലെ തനിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി എന്നും മെംബ്രനസ് നെഫ്രോപതി എന്ന വൃക്ക രോഗം ബാധിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തി. 17കാരിക്ക് ഉണ്ടായ അതേ രോഗാവസ്ഥ തനിക്കും ഉണ്ടായി എന്നും താൻ ഉപയോഗിച്ചുകൊണ്ടിരുന്ന അതേ ഫേസ് ക്രീം തന്നെ ഇപ്പോൾ പല പേരുകളിലായി വിപണികളിൽ സജീവമായി ലഭിക്കുന്നുണ്ട് എന്നും അദ്ദേഹം പറയുന്നു.
യുഎഇയിൽ അടക്കം ഈ ഫേസ് ക്രീം ആളുകൾ വിൽക്കുന്നുണ്ട് എന്നാണ് ഗായകൻ വെളിപ്പെടുത്തിയത്. യൂറിനറി ഇൻഫെക്ഷനും കാലിലും കണ്ണിലും നീര് വരുന്ന സാഹചര്യവും ഉണ്ടായി. മാസങ്ങളോളം ചികിത്സ നടത്തിയിട്ടും രോഗകാരണം കണ്ടെത്താൻ സാധിച്ചില്ല. പ്രതിരോധശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന സാഹചര്യം വരെ ഉണ്ടായി എന്നും അദ്ദേഹം പറയുന്നു. പിന്നീട് കാസർഗോഡ് ഉള്ള തന്നെ ഒരു സുഹൃത്താണ് ഡോക്ടറോട് അദ്ദേഹം ഈ ഫേസ് ക്രീം ഉപയോഗിക്കുന്നുണ്ടെന്ന് പറഞ്ഞത്.
ALSO READ:ഫെയർനസ് ക്രീം ഉപയോഗിച്ച് വൃക്കരോഗം ബാധിച്ച സംഭവം; 17കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും
സുഹൃത്ത് ഈ ക്രീം ഏകദേശം നാല് വർഷത്തോളം ഉപയോഗി…
തുടർന്നുള്ള പരിശോധനയിലാണ് തിരിച്ചറിഞ്ഞത്. ഇതിൽ മെർക്കുറിയുടെ അളവ് കൂടുതലാണെന്ന്. പിന്നാലെയാണ് തന്റെ ഡോക്ടറോട് ഇക്കാര്യം പറയുന്നതും രോഗം സ്ഥിരീകരിക്കുന്നതും. തന്റെ സുഹൃത്ത് ഈ ക്രീം ഏകദേശം നാല് വർഷത്തോളം ഉപയോഗിച്ചതിനു ശേഷമാണ് രോഗാവസ്ഥ കണ്ടെത്തുന്നത് ശരീരത്തിൽ നിന്ന് പ്രോട്ടീൻ മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന രോഗാവസ്ഥയാണ് ഉണ്ടായത്.
അതേസമയം ഈ ക്രീം ഉപയോഗിച്ച് ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഫലം ലഭിച്ചു. ഒന്നര ബോട്ടിലാണ് താൻ രണ്ടുമാസത്തോളം ഉപയോഗിച്ചത്. എന്നാൽ മുൻപുള്ള അതിനേക്കാൾ മുഖം കരിവാളിക്കുകയും മാസങ്ങളോളം തനിക്ക് പ്രോഗ്രാം മാറ്റി വയ്ക്കേണ്ടതായും വന്നു. തന്റെ ഉറക്കം ഇപ്പോഴും പൂർവ്വ സ്ഥിതിയിലേക്ക് മാറിയിട്ടില്ല പല ഭക്ഷണസാധനങ്ങളും കഴിക്കുന്നത് ഒഴിവാക്കേണ്ടി വന്നുവെന്നും സലീം മാധ്യമത്തോട് പറഞ്ഞു.
അതേസമയം ഫേസ് ക്രീം ഉപയോഗിച്ച് വൃക്ക രോഗം ബാധിച്ച 17കാരിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അരീക്കോട് പോലീസ് ആണ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുക.
ENGLISH SUMMARY
Singer Salim Kodathoor has reported being a victim of a fairness cream. He revealed that he developed health issues—specifically a kidney condition known as membranous nephropathy—after using a face cream. He stated that he suffered from the same medical condition as a 17-year-old girl, and added that the very same face cream he had used is still widely available in the market, now sold under various different names.