മലയാളി നഴ്സ് ബംഗളുരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അ‌റസ്റ്റിൽ

Malayali Nurse Murdered in Bengaluru Lodge: തവക്കൽ മസ്താൻ ദർഗക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗംഗയും ഗോകുലും നാലുവർഷമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ബംഗളുരുവിലെ നഴ്സിങ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്, തുടർന്ന് പ്രണയത്തിലാകുകയായിരുന്നു എന്നാണ് വിവരം.

മലയാളി നഴ്സ് ബംഗളുരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അ‌റസ്റ്റിൽ

നഴ്സ് കൊല്ലപ്പെട്ട കേസിൽ അ‌റസ്റ്റിലായ ഗോകുൽ കൃഷ്ണ

Updated On: 

27 Nov 2026 | 03:54 PM

ബംഗളുരു: മലയാളി നഴ്സിനെ ബംഗളുരുവിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ ക​ണ്ടെത്തി. അടൂർ സ്വദേശിനി ഗംഗ (22) യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണയെ (23) അറസ്റ്റ് ചെയ്തു. തവക്കൽ മസ്താൻ ദർഗക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ട ഗംഗയും ഗോകുലും നാലുവർഷമായി അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. ബംഗളുരുവിലെ നഴ്സിങ് പഠന കാലത്താണ് ഇരുവരും കണ്ടുമുട്ടിയത്, തുടർന്ന് പ്രണയത്തിലാകുകയായിരുന്നു എന്നാണ് വിവരം. പെൺകുട്ടിയുടെ കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

പ്രണയം വീട്ടുകാർ എതിർത്തു; 19 വയസുകാരനും 18 വയസുകാരിയും ജീവനൊടുക്കി

അടിമാലി: പ്രണയത്തിലായിരുന്ന യുവാവും യുവതിയും രണ്ട് ദിവസത്തെ വ്യത്യാസത്തിൽ ജീവനൊടുക്കി. മാമലക്കണ്ടം എളംബ്ലാശ്ശേരി ഉന്നതിയിൽ ഉന്നതിയിൽ താമസിക്കുന്ന വാസുവിന്റെ മകൻ വിജയ് (19), ദേവയാനിയുടെ കൊച്ചുമകൾ അമൃത (18) എന്നിവരാണ് മരിച്ചത്. വിജയ് ആണ് ആദ്യം ജീവനൊടുക്കിയത്, ഇതറിഞ്ഞതിന് പിന്നാലെ യുവതിയും ജീവനൊടുക്കുകയായിരുന്നു.

Also Read: പോലീസുകാരന്റെ വീട്ടിൽ മോഷണം: കള്ളൻ കുമാറും ബ്രൂസ്ലി ബിജുവും ബാറ്ററി നവാസും കസ്റ്റഡിയിൽ

വിജയിയും അ‌ണൃതയും കഴിഞ്ഞ കുറച്ചുനാളുകളായി പ്രണയത്തിലായിരുന്നു. ഇതേചൊല്ലി വിജയ്‌യുടെ വീട്ടിൽ പ്രശ്നമുണ്ടായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് മാതാവ് അയൽവീട്ടിൽ പോയ സമയത്ത്, വിജയ് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. ബുധനാഴ്ചയാണ് ഉന്നതിയിൽ വിജയിയുടെ സംസ്കാര ചടങ്ങുകൾ നടന്നു. ഈ മരണവിവരം അറിഞ്ഞത് മുതൽ അമൃത ദുഃഖത്തിലായിരുന്നു.

ചെറുപ്രായത്തിൽ മാതാവ് മരിച്ചുപോയ അമൃത മുത്തശ്ശിക്കൊപ്പമാണ് താമസിച്ചിരുന്നത്. ബുധനാഴ്ച വൈകിട്ടോടെ അമൃത വീട്ടിൽനിന്ന്‌ ഇറങ്ങിപ്പോയി, 500 മീറ്റർ അകലെ തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. വ്യാഴാഴ്ച കോതമംഗലം താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം അമൃതയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച ഉന്നതിയിലെ ശ്മശാനത്തിൽ സംസ്കരിക്കും.

മകൻ മർദിച്ച സംഭവം: മാതാവ് ജീവനൊടുക്കി

കോഴിക്കോട്: മകൻ ക്രൂരമായി മർദിച്ച സംഭവത്തിനു പിന്നാലെ മാതാവ് ജീവനൊടുക്കി. കോഴിക്കോട് നാദാപുരത്തിനടുത്ത് പോതേരി ഹൗസിൽ പി.സുഹറ(59) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം. കഴിഞ്ഞ ആഴ്ച വൈദ്യുതി ബില്ല് അടക്കാത്തത് ചോദ്യംചെയ്തിന് സുഹറയെ മകൻ യാസിർ മർദിച്ചിരുന്നു. സംഭവത്തിൽ നാദാപുരം പോലീസ് ഇയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

ബില്ല് അടയ്ക്കാൻ സുഹറ നൽകിയ പണം യാസിർ മറ്റാവശ്യങ്ങൾക്കായി ചെലവഴിച്ചു. തുടർന്ന് കെഎസ്ഇബിയിൽ നിന്ന് കോൾ വന്നതോടെ, ബിൽ അ‌ടയ്ക്കാഞ്ഞതിന് കാരണം ചോദിച്ചപ്പോൾ യാസിർ മർദിക്കുകയായിരുന്നു. യാസിർ സുഹറയുടെ കൈപിടിച്ച് തിരിക്കുകയും തല ചുമരിലിടിപ്പിക്കുകയും ചെയ്തതായി എഫ്ഐആറിൽ പറയുന്നു. ഇയാൾ മദ്യപിച്ചെത്തി വീട്ടുകാരെ മർദിക്കാറുണ്ടെന്ന് കേസെടുത്തതിന് പിന്നാലെ പോലീസ് പറഞ്ഞിരുന്നു.

English Summary

A Malayali nurse was found dead in a lodge in Bengaluru. The victim, 22-year-old Ganga, a native of Adoor was found murdered. Gokul Krishna (23), a native of Kollam, has been arrested in connection with the incident. The body was discovered in a lodge located near the Tavakkal Mastan Dargah.

Loading...
Unable to load recommendations.
Follow Us
പംകിൻ സീഡ്സ് ദിവസവും കഴിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ!
റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ
ഡിസംബറിൽ ഈ രാശികളുടെ സാമ്പത്തിക പ്രശ്നങ്ങൾ അവസാനിക്കും
ഈ 6 കാര്യങ്ങൾ നോക്കാതെ ഒരിക്കലും കുപ്പിവെള്ളം വാങ്ങരുത്
കനത്ത മഴയിൽ തിരുവനന്തപുരം മുങ്ങി
പേരാമ്പ്ര മരുതേരിയിൽ കുടിവെള്ള പദ്ധതിപൈപ്പ് പൊട്ടിയപ്പോൾ
ഹാർദിക് പാണ്ഡ്യ ഇനി പഞ്ചാബിൻ്റെ ക്യാപ്റ്റനാകുമോ?
Gold Rate Today: വില കുറഞ്ഞു, എങ്കിലും 1 ലക്ഷം കൊടുക്കണം