AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Sabarimala Virtual Queue: ശബരിമല വെർച്വൽ ക്യൂ ദുരൂഹത സൈബർ സെക്യൂരിറ്റി അന്വേഷിക്കും; ഇന്നലെ 73, 744 തീർത്ഥാടകരെത്തി

Sabarimala Virtual Queue Irregularities:പ്രതീക്ഷിച്ച രീതിയിൽ തീർത്ഥാടകര്‍ എത്താതായതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലും ദുരൂഹത സംശയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ദുരൂഹത സൈബർ സെക്യൂരിറ്റി അന്വേഷിക്കുമെന്നും റിപ്പോർട്ട്. ഐഡിബിയുടെ കീഴിലുള്ള സംഘം ആയിരിക്കും പരിശോധിക്കുക. ബുക്കിംഗ് വിവരങ്ങൾ ദേവസ്വം ബോർഡ് സൈബർ സെക്യൂരിറ്റി വിങ്ങിന് കൈമാറിയതായും റിപ്പോർട്ട്...........

Sabarimala Virtual Queue: ശബരിമല വെർച്വൽ ക്യൂ ദുരൂഹത സൈബർ സെക്യൂരിറ്റി അന്വേഷിക്കും; ഇന്നലെ 73, 744 തീർത്ഥാടകരെത്തി
SabarimalaImage Credit source: PTI Photos
Ashli C
Ashli C | Published: 27 Nov 2026 | 12:41 PM

ശബരിമല: കുറച്ചു ദിവസത്തെ അനശ്ചിതത്വത്തിന് ശേഷം ശബരിമലയിൽ കഴിഞ്ഞ ദിവസം അനുഭവപ്പെട്ടത് വലിയ ഭക്തജന തിരക്കാണ്. കനത്ത മഴയിലും സന്നിധാനത്തേക്ക് തീർഥാടകര്‍ ഒഴുകി എത്തുകയായിരുന്നു. ഇന്നലെ 73,744 തീർത്ഥാടകരാണ് ദർശനത്തിനായി എത്തിയത്.ഇതിൽ 54,331 പേർ വെർച്വൽ ക്യൂ ബുക്കിങ് വഴിയും 8,049 പേർ സ്പോട്ട് ബുക്കിങ് വഴിയുമാണ് എത്തിയത്. മറ്റ് ദിവസങ്ങളിൽ ബുക്ക് ചെയ്ത 6,631 പേരും സന്നിധാനത്തെത്തി. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വലിയ കുറവ് രേഖപ്പെടുത്തിയത് വലിയ ചർച്ചയാകുന്നതിന് പിന്നാലെയാണ് കഴിഞ്ഞദിവസം നല്ല തിരക്ക് അനുഭവപ്പെട്ടത്.

ഐഡിബിയുടെ കീഴിലുള്ള സംഘം ആയിരിക്കും പരിശോധിക്കുക…

പ്രതീക്ഷിച്ച രീതിയിൽ തീർത്ഥാടകര്‍ എത്താതായതോടെ വെർച്വൽ ക്യൂ ബുക്കിങ്ങിലും ദുരൂഹത സംശയിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഇതുമായി ബന്ധപ്പെട്ട ദുരൂഹത സൈബർ സെക്യൂരിറ്റി അന്വേഷിക്കുമെന്നും റിപ്പോർട്ട്. ഐഡിബിയുടെ കീഴിലുള്ള സംഘം ആയിരിക്കും പരിശോധിക്കുക. ബുക്കിംഗ് വിവരങ്ങൾ ദേവസ്വം ബോർഡ് സൈബർ സെക്യൂരിറ്റി വിങ്ങിന് കൈമാറിയതായും റിപ്പോർട്ട്. വെർച്വൽ ക്യു ബുക്ക് ചെയ്തവരിൽ 30% ആളുകൾ എത്താത്തത് എന്തുകൊണ്ട് എന്ന് കണ്ടെത്താൻ സാധിച്ചില്ല.

ALSO READ:രാഷ്ട്രപതി ദ്രൗപതി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ന് കേരളത്തിൽ

ആള് കുറവായത് കൊണ്ട് സ്പോട്ട് ബുക്കിംഗ് കൂടുതൽ അനുവദിക്കാനുള്ള ആലോചനയും ഉണ്ട്. നിലവിൽ നിലയ്ക്കൽ, എരുമേലി, വണ്ടിപ്പെരിയാർ, സത്രം എന്നിവിടങ്ങളിലാണ് സ്പോട്ട് ബുക്കിങ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ഇവിടെ കാര്യമായ ആളുകൾ എത്തുന്നുമില്ല. പന്തളം ഏറ്റുമാനൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിംഗ് തുടങ്ങാനുള്ള സാധ്യത തേടാനാണ് ഇപ്പോൾ ദേവസ്വം ബോർഡിന് ദേവസ്വം മന്ത്രി നിർദ്ദേശം നൽകിയിരിക്കുന്നത്. അതേസമയം വലിയ തിക്കും തിരക്കും ഇല്ലാതെ ദർശനം നടത്താൻ ആകുന്നതിൽ തീർത്ഥാടകർക്ക് വലിയ സന്തോഷമാണുള്ളത്.

വെർച്ചൽ ക്യൂ ബുക്ക് ചെയ്തിട്ടും വരാതെ ഇരിക്കുന്നവരെ കുറിച്ച് പോലീസ് ദേവസ്വം വിജിലൻസ് സൈബർ പോലീസ് സംഘങ്ങളുടെ അന്വേഷണം തുടരുകയാണ്. ചെന്നൈയിലും കോയമ്പത്തൂരിലും കൂട്ട ബുക്കിൽ നടന്നിട്ടുണ്ട് എന്നതാണ് സംശയം. സമാനരീതിയിൽ കേരളത്തിലും ബുക്കിങ്ങിനെ കുറിച്ച് ദുരോഹര ഉയരുന്നുണ്ട്. എന്നാൽ ലക്ഷക്കണക്കിന് ആളുകളുടെ ബുക്കിംഗ് വിവരങ്ങളാണ് പമ്പ പോലീസും സൈബർ പോലീസും സംഘവും അന്വേഷിക്കേണ്ടതായി വരുന്നത്. അതേസമയം അപ്പം, അരവണ ക്ഷാമം രൂക്ഷമാവാതിരിക്കാനും തിക്കും തിരക്കും ഉണ്ടായി അതൊരു വിവാദമാകാതിരിക്കാനും വേണ്ടി പോലീസിന്റെ അറിവോടെ തന്നെ ദേവസ്വം ബോർഡ് തന്നെ സ്ലോട്ടുകൾ കുറച്ചു എന്ന രീതിയിലുള്ള ആരോപണങ്ങളും ദേവസ്വം ജീവനക്കാരിൽ ചിലർ ഉന്നയിക്കുന്നുണ്ട്.

ENGLISH SUMMARY

Following a few days of uncertainty, Sabarimala witnessed a massive influx of devotees yesterday. Despite heavy rain, pilgrims continued to arrive at the Sannidhanam. A total of 73,744 pilgrims arrived for *darshan* yesterday; of these, 54,331 had booked via the virtual queue system, while 8,049 utilized the spot-booking facility. Additionally, 6,631 pilgrims who had made bookings for other days also reached the Sannidhanam.

Follow Us