Kerala Weather Update: ന്യൂനമർദ്ദം ഒഴിഞ്ഞിട്ടില്ല! വരും ദിവസങ്ങളിലെ സംസ്ഥാനത്തെ കാലാവസ്ഥാ പ്രവചനം
Kerala Weather Update And Forecast: കന്യാകുമാരി മേഖല മുതൽ തെക്കൻ ഉൾനാടൻ കർണാടക വരെ തമിഴ്‌നാടിനും കേരളത്തിനും കുറുകെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും കിഴക്കൻ കാറ്റിൻ്റെയും സ്വാധീന ഫലമാണ് നിലവിൽ കേരളത്തിൽ പെയ്യുന്ന മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്കുള്ള ഭീഷണി ഒഴിഞ്ഞിട്ടില്ലെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ് (Kerala Weather Update And Forecast). കന്യാകുമാരി മേഖല മുതൽ തെക്കൻ ഉൾനാടൻ കർണാടക വരെ തമിഴ്‌നാടിനും കേരളത്തിനും കുറുകെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയുടെയും കിഴക്കൻ കാറ്റിൻ്റെയും സ്വാധീന ഫലമാണ് നിലവിൽ കേരളത്തിൽ പെയ്യുന്ന മഴയ്ക്ക് കാരണം. വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഇടിമിന്നലിന്റെ ലക്ഷണം കണ്ടാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക. തുറസായ സ്ഥലങ്ങളിലും ഉയരം കൂടിയ മരച്ചുവട്ടിലും നിൽക്കുന്നത് ഒഴിവാക്കുക. വൈദ്യുതോപകരണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും ചെയ്യുക. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ALSO READ: ശക്തമായ മഴ തുടരും; യെല്ലോ അലർട്ട് 6 ജില്ലകളിൽ, ഇന്നത്തെ കാലാവസ്ഥ
അതേസമയം, ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. എന്നാൽ നാളെയും തുടർന്നുള്ള ദിവസങ്ങളിലും സംസ്ഥാനത്ത് പ്രത്യേക മഴ മുന്നറിയിപ്പുകളില്ല. എല്ലാ ജില്ലകളിലും ഗ്രീൻ അലർട്ടാണ്.
ശബരിമല കാലാവസ്ഥ ഇപ്രകാരം
കഴിഞ്ഞ ദിവസം ശബരിമലയിൽ ശക്തമായ മഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ മഴ സാധ്യത മുന്നറിയിപ്പ് നിലനിൽക്കുന്നതിനാൽ ഇന്നും മഴയ്ക്കുള്ള സാധ്യത വളെര കൂടുതലാണ്. സന്നിധാനം പമ്പ നിലയ്ക്കൽ എന്നിവിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. മഴയ്ക്കൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. ശബരിമലയിൽ ശക്തമായ മഴ പെയ്തിറങ്ങിയതിനെ തുടർന്ന് ഇന്നലെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇന്നും ഉച്ചയ്ക്ക് ശേഷം മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ അയ്യപ്പ ഭക്തർ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്.
നിലവിൽ സന്നിധാനത്ത് 30 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വരും മണിക്കൂറിൽ കാലാവസ്ഥ വ്യതിയാനം സംഭവിച്ചാൽ നിലവിലെ താപനിലയിൽ മാറ്റം വരാനും മഴ പെയ്യാനും സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയിൽ യെല്ലോ അലർട്ട് നിലനിൽക്കുന്നതിനാൽ മലയോരമേഖലകളിൽ മഴയ്ക്കുള്ള സാധ്യതല വളരെ കൂടുതലാണ്. ശബരിമലയിലേക്ക് പോകുന്ന അയ്യപ്പ ഭക്തർക്ക് sabariportaldcpta.in എന്ന വെബ്സൈറ്റിലൂടെ തൽസമയ കാലാവസ്ഥ അറിയാൻ സാധിക്കുന്നതാണ്.
EnglisH Summary:
Kerala Weather Update, IMD predicts isolated heavy rainfall, thunderstorms, and gusty winds across Kerala over the next few days due to a low-pressure trough, issuing a yellow alert in 6 districts.