Mangaluru-Rameswaram Express: രാമേശ്വരത്തേക്ക് പോകാം? പുതിയ ട്രെയിനിന്റെ റൂട്ടിതാണ്, കേരളത്തില്‍ 5 സ്റ്റോപ്പുകള്‍
Mangaluru to Rameswaram Express Train Kerala Stops: മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പ്രതിവാര എക്‌സ്പ്രസ് ട്രെയിനാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ അഞ്ച് സ്റ്റോപ്പുകള്‍ കേരളത്തിലുണ്ടാകും. 2024ല്‍ റെയില്‍വേ പ്രഖ്യാപിച്ച ബോര്‍ഡ് ഉത്തരവ് അനുസരിച്ചാണ് സ്‌റ്റോപ്പുകള്‍ നിര്‍ണയിച്ചത്.
കേരളത്തില്‍ നിന്ന് രാമേശ്വരത്തേക്ക് യാത്ര ചെയ്യുന്ന ധാരാളം ആളുകളുണ്ട്. ചൊവ്വാഴ്ചകളില്‍ മാത്രം സര്‍വീസ് നടത്തിയിരുന്ന കോയമ്പത്തൂര്‍-രാമേശ്വരം എക്‌സ്പ്രസാണ് മലബാറുകാരെ യാത്രയ്ക്കായി സഹായിച്ചിരുന്നത്. അല്ലാത്ത ദിവസങ്ങളില്‍ ഒന്നിലധികം ട്രെയിനുകളും ബസ്സുകളും മാറിക്കയറിയാണ് അവര്‍ രാമേശ്വരത്ത് എത്തിയിരുന്നത്. ഇനി മുതല്‍ അതിന്റെ ആവശ്യമില്ല, മലയാളികള്‍ക്ക് അതിവേഗം രാമേശ്വരത്ത് എത്താനായി പുതിയ ട്രെയിന്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ.
മംഗളൂരുവില്‍ നിന്ന് രാമേശ്വരത്തേക്ക് പ്രതിവാര എക്‌സ്പ്രസ് ട്രെയിനാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ അഞ്ച് സ്റ്റോപ്പുകള്‍ കേരളത്തിലുണ്ടാകും. 2024ല്‍ റെയില്‍വേ പ്രഖ്യാപിച്ച ബോര്‍ഡ് ഉത്തരവ് അനുസരിച്ചാണ് സ്‌റ്റോപ്പുകള്‍ നിര്‍ണയിച്ചത്. 2024ലാണ് മംഗളൂരു-രാമേശ്വരം-മംഗളൂരു ട്രെയിന്‍ റെയില്‍വേ പ്രഖ്യാപിച്ചത്. എന്നാല്‍ സര്‍വീസ് ആരംഭിക്കാന്‍ 2026 വരെ കാത്തിരിക്കേണ്ടി വന്നു.
സ്റ്റോപ്പുകള്‍
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട് എന്നിങ്ങനെ അഞ്ചിടങ്ങളിലാണ് നിലവില്‍ ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. എന്നാല്‍ മലബാറില്‍ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി റെയില്‍വേക്ക് കത്തയച്ചു. കാഞ്ഞങ്ങാട്, പയ്യന്നൂര്‍, തലശേറി, വടകര, തിരൂര്‍ എന്നിങ്ങനെയുള്ള സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം.
എപ്പോള്‍ പുറപ്പെടും
എല്ലാ ശനിയാഴ്ചകളിലും രാത്രി 7.30നാണ് ട്രെയിന്‍ മംഗളൂരുവില്‍ നിന്ന് പുറപ്പെടുക. പിറ്റേദിവസം അതായത് ഞായറാഴ്ചകളില്‍ രാവിലെ 11.45ന് രാമേശ്വരത്ത് എത്തിച്ചേരും. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മടക്കയാത്ര. ഇത് തിങ്കളാഴ്ച രാവിലെ 5.50ന് മംഗളൂരുവില്‍ അവസാനിക്കും.
മറ്റ് സ്റ്റോപ്പുകള്‍
മംഗളൂരു, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, ഷൊര്‍ണൂര്‍, പാലക്കാട്, ദിണ്ടുഗല്‍ ജങ്ഷന്‍, പളനി, മധുരൈ ജങ്ഷന്‍, മധുരൈ ജങ്ഷന്‍, മാനമധുരൈ ജങ്ഷന്‍, രാമേശ്വരം എന്നിങ്ങനെയാണ് ട്രെയിനിന് അനുവദിച്ച ആകെ സ്റ്റോപ്പുകള്‍.