AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

വിവാഹഭ്യർത്ഥന നിരസിച്ചു; യുവതിയെ ജിമ്മിൽ കയറി കുത്തിയ ശേഷം യുവാവ് എലിവിഷം കഴിച്ചു

പ്ലാമൂട്ടിന് സമീപത്തായുള്ള വനിതാ ജിമ്മിലെ ട്രെയിനർ ആണ് പരിക്കേറ്റ കാവ്യ.കാവ്യയുമായി നേരത്തെ പരിചയമുണ്ടായിരുന്ന അശ്വന്ത് യുവതിയോട് വിവാഹഭ്യർത്ഥന നടത്തിയെങ്കിലും മാധ്യമങ്ങളിൽ അശ്വന്തിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് പ്രകോപനം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ പ്ലാമൂട്ടുകടയിലെ ജിമ്മിന് സമീപത്ത് എത്തി കാത്തുനിൽക്കുകയും ജിമ്മിൽ എത്തിയവർ പുറത്തു പോയതിന് പിന്നാലെ പുറത്തേക്ക് വന്ന കാവ്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു.

വിവാഹഭ്യർത്ഥന നിരസിച്ചു; യുവതിയെ ജിമ്മിൽ കയറി കുത്തിയ ശേഷം യുവാവ് എലിവിഷം കഴിച്ചു
Kerala PoliceImage Credit source: Tv9 Network
Ashli C
Ashli C | Updated On: 31 Mar 2026 | 07:13 AM

തിരുവനന്തപുരം : പാറശ്ശാലയിൽ വിവാഹഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവതിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. കോച്ചോട്ട്കോണം സ്വദേശിനിയായ കാവ്യക്കാണ് പരിക്കേറ്റത്. 24 വയസ്സുകാരിയായ കാവ്യ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ആക്രമിച്ചതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച പാറശ്ശാല കരുമാനൂർ സ്വദേശി അശ്വന്ത്(26) തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. പ്ലാമൂട്ടിന് സമീപത്തായുള്ള വനിതാ ജിമ്മിലെ ട്രെയിനർ ആണ് പരിക്കേറ്റ കാവ്യ.

കാവ്യയുമായി നേരത്തെ പരിചയമുണ്ടായിരുന്ന അശ്വന്ത് യുവതിയോട് വിവാഹഭ്യർത്ഥന നടത്തിയെങ്കിലും മാധ്യമങ്ങളിൽ അശ്വന്തിനെ ബ്ലോക്ക് ചെയ്യുകയും ചെയ്തതാണ് പ്രകോപനം ഉണ്ടായത്. തിങ്കളാഴ്ച രാവിലെ ഇരുചക്രവാഹനത്തിൽ പ്ലാമൂട്ടുകടയിലെ ജിമ്മിന് സമീപത്ത് എത്തി കാത്തുനിൽക്കുകയും ജിമ്മിൽ എത്തിയവർ പുറത്തു പോയതിന് പിന്നാലെ പുറത്തേക്ക് വന്ന കാവ്യയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു.

Follow Us