Messi Visit Case: മെസിയുടെ പേരിലെ തട്ടിപ്പ് കേസ്; മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ചോദ്യം ചെയ്യാൻ എസ്ഐടി
Kerala Messi Visit Controversy: അബ്ദുറഹ്മാനെ ചോദ്യം ചെയ്യുന്നതിനായി നിലവിൽ കേസ് അന്വേഷിക്കുന്ന എസ്ഐടി ഉടനെത്തിയേക്കും. ചോദ്യം ചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ്ഐടി. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ ജിസിഡിയും ഇതിനായി രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനും എസ്ഐടിയുടെ അന്വേഷണ പരിധിയിലാണ്.

Former Sports Minister V Abdurahiman
കോഴിക്കോട്: അർജൻറീന ടീമിനെയും ലയണൽ മെസിയെയും കേരളത്തിലെത്തിക്കുമെന്ന് പറഞ്ഞ് കേസിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ ഉടൻ ചോദ്യം ചെയ്തേക്കും. ഇതുമായി ബന്ധപ്പെട്ട് അബ്ദുറഹ്മാനെ ചോദ്യം ചെയ്യുന്നതിനായി നിലവിൽ കേസ് അന്വേഷിക്കുന്ന എസ്ഐടി ഉടനെത്തിയേക്കും. ചോദ്യം ചെയ്യലിന് ഹജരാകാൻ നോട്ടീസ് നൽകാനുള്ള നീക്കത്തിലാണ് എസ്ഐടി. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ ജിസിഡിയും ഇതിനായി രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനും എസ്ഐടിയുടെ അന്വേഷണ പരിധിയിലാണ്.
കൂടുതൽ ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴികളും അന്വേഷണത്തിൻ്റെ ഭാഗമായി രേഖപ്പെടുത്തും. കേസിൽ ആൻ്റോ അഗസ്റ്റിൻ്റെ സ്ഥാപനം നികുതി വെട്ടിച്ചതിൽ രണ്ട് ജിഎസ്ടി ഉദ്യോഗസ്ഥരുടെ മൊഴിയും എസ്ഐടി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ അന്വേഷണ സംഘം പിടിച്ചെടുത്ത രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കോടതിയിൽ ഹാജരാക്കുകയും ചെയ്തും. അതേസമയം വയനാട് വാഴവറ്റയിലെ വീട്ടിൽ നിന്ന് നിയമവിരുദ്ധമായ അളവിൽ മദ്യം പിടികൂടിയ കേസിൽ റിമാൻഡിൽ കഴിയുന്ന ആന്റോ അഗസ്റ്റിൻ്റെ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളി.
ALSO READ: ആൻ്റോയുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും തളളി; വിശദമായ വാദം ചൊവ്വാഴ്ച
ജാമ്യാപേക്ഷയിൽ വിശദമായ വാദം ചൊവ്വാഴ്ച ഹൈക്കോടതിയിൽ നടക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഇന്ന് ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ആന്റോ ഹൈക്കോടതിയെ സമീപിച്ചത്. കൗസർ എടപ്പഗത്ത് ആണ് ആൻ്റോയുടെ ഹർജി പരിഗണിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മുട്ടിൽ ഗ്രാമപഞ്ചായത്തിലെ ആൻ്റോയുടെ വീട്ടിൽ നിന്ന് 43.850 ലീറ്റർ വിദേശനിർമിത മദ്യവും വൈനും ഉൾപ്പെടെ എക്‌സൈസ് സംഘം കണ്ടെടുത്തത്.
തുടർന്ന് അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പിന്നാലെ ഇന്നലെ രാവിലെ എറണാകുളത്ത് നിന്ന് ആന്റോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതിനിടെ തനിക്കെതിരെ വൻ ഗൂഢാലോചനയാണ് നടക്കുന്നുണ്ടെന്നും, മദ്യം പിടിച്ചെടുത്ത വീടിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലി തർക്കങ്ങൾ നിലനിൽക്കുകയാണെന്നും ആന്റോ അഗസ്റ്റിൻ ജാമ്യാപേക്ഷയിൽ പറഞ്ഞു. വീട് തന്റെ പേരിലല്ലെന്നും, കേസിൽപ്പെട്ട് കിടക്കുന്നതാണെന്നും, കോടതി അറ്റ്ച്ച്‌മെന്റിന്റെ പരിഗണനയിലുള്ളതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നുമാണ് ആന്റോ കോടതിയിൽ വാദിച്ചത്.
മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന് പിന്നാലെയാണ് ഇക്കഴിഞ്ഞ ദിവസം പോലീസിൻ്റെ പ്രത്യേക അന്വേഷണ സംഘം ആന്റോയുടെ വീടുകളിലും ഓഫീസിലും റെയ്ഡ് നടത്തിയത്. ഈ റെയ്ഡിനിടെയാണ് വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ അനധികൃതമായി സൂക്ഷിച്ച മദ്യം കണ്ടെത്തിയത്. തുടർന്ന് എക്സൈസ് സംഘം എറണാകുളത്ത് എത്തി ആന്റോയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അബ്കാരി നിയമം 55 ഐ, 55 എ എന്നീ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് എക്സൈസ് ആന്റോ അഗസ്റ്റിനെതിരെ കേസെടുത്തത്.
English Summary:
SIT probing the Argentine Footballer Lionel Messi Kerala visit fraud case has expanded its investigation, targeting former Kerala Sports Minister V. Abdurahiman.