Valparai Accident: വാൽപ്പാറയിൽ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു; 20 പേർക്ക് പരിക്ക്

Valparai Mini Bus Accident: 23 അംഗ സംഘം വാൽപ്പാറ സന്ദർശിച്ച് തിരികെ പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. രാമനാഥപുരം ജില്ലയിലെ പാമ്പൻ മേഖലയിൽ നിന്നുള്ള സംഘമാണ് ബസിൽ സഞ്ചരിച്ചരിച്ചിരുന്നതെന്നാണ് വിവരം. വാൽപ്പാറയിലെ ആദ്യത്തെ ഹെയർപിൻ തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Valparai Accident: വാൽപ്പാറയിൽ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞു; 20 പേർക്ക് പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

18 Aug 2026 | 07:23 AM

തൃശൂർ: ചാലക്കുടി വാൽപ്പാറയിൽ നിയന്ത്രണം വിട്ട മിനി ബസ് മറിഞ്ഞ് 20 പേർക്ക് പരിക്ക്. ഇന്നലെ വൈകിട്ട് 6.30 ഓടെയായിരുന്നു അപകടനം നടന്നത്. രാമേശ്വരത്ത് നിന്നും വന്ന വിനോദ സഞ്ചാരികൾ യാത്ര ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. 23 അംഗ സംഘം വാൽപ്പാറ സന്ദർശിച്ച് തിരികെ പോകുന്നവഴിയാണ് അപകടം സംഭവിച്ചത്. രാമനാഥപുരം ജില്ലയിലെ പാമ്പൻ മേഖലയിൽ നിന്നുള്ള സംഘമാണ് ബസിൽ സഞ്ചരിച്ചരിച്ചിരുന്നതെന്നാണ് വിവരം.

വാൽപ്പാറയിലെ ആദ്യത്തെ ഹെയർപിൻ തിരിയുന്നതിനിടെ ബ്രേക്ക് തകരാറിലായ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈ വർഷം ഏപ്രിൽ 17നാണ് വാൽപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം പാങ്ങ് സ്‌കൂളിലെ അധ്യാപകരും കുടുംബാംഗങ്ങളുമടക്കം പത്ത് മലയാളികൾ മരിച്ചത്. വാൽപ്പാറയിൽ നിന്ന് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ട്രാവലർ വാൻ ഹെയർപിൻ വളവുകളിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ALSO READ: എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒ.പി സമയവും നിർബന്ധമായി പ്രദർശിപ്പിക്കണം, അടിയന്തര നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

പ്രധാനാധ്യാപിക പുലാമന്തോൾ സ്വദേശിനി അജിത (54), അധ്യാപകരും പാങ് സ്വദേശികളുമായ റംല (52), സുഹറ (43), ആശ (41), മജീദ് (43), ഭാര്യ റുഖിയ (39), ആയ സജിത (45), പാങ് യുപി സ്കൂളിലെ അധ്യാപിക ഷക്കീല (37), സുഹറയുടെ മകൻ ഹിഷാം (12) എന്നിവരാണ് മരിച്ചത്. 13 പേരാണ് ടൂറിസ്റ്റ് ട്രാവലറിൽ ഉണ്ടായിരുന്നത്. വാൽപ്പാറയിലേക്കുള്ള പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം തെറ്റിയ വാഹനം താഴേയ്ക്ക് പതിക്കുകയായിരുന്നു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. ട്രാവലർ പൂർണമായും തകർന്ന നിലയിലായിരുന്നു. കേരളത്തെ നടുക്കിയ ഏറ്റവും വലിയ അപകടങ്ങളിൽ ഒന്നായിരുന്ന ഇത്.

17 കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കാൻ പ്രത്യേക സംഘം

ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധനം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിച്ചു. തലശ്ശേരി എ എസ് പി ഡോ. എം. നന്ദഗോപൻ്റെ മേൽനോട്ടത്തിലാണ് ഇനി അന്വേഷണം നടക്കുക. ചൊക്ലി എസ് ഐ ആർ രാഗേഷിനാണ് അന്വേഷണ ചുമതല. പ്രത്യേക അന്വേഷണ സംഘത്തിൽ എട്ട് പേരാണ് ഉൾപ്പെടുന്നത്. ശിവസൂര്യയെ തേടി പോലീസ് സംഘം മൈസൂരുവിലെത്തിയിട്ടുണ്ട്. പിന്നാലെ ബംഗളൂരുവിലേക്കും പോകും.

മൊബൈൽ ഫോൺ വാങ്ങിവച്ചതിൻറെ പേരിൽ നാടുവിട്ട ശിവസൂര്യ എവിടെയെന്നതിൽ 10-ാം ദിവസവും ഉത്തരമില്ലാതെ പൊലീസും വീട്ടുകാരും നാട്ടുകാരും. കഴിഞ്ഞ ശനിയാഴ്ച വീടുവിട്ടിറങ്ങിയ 17കാരൻ തൊട്ടടുത്തുള്ള പൂമരം ജംഗ്ഷനിലേക്ക് പോകുന്നത് രണ്ട് പേർ കണ്ടിരുന്നു. ഓഗസ്റ്റ് 8ന് ഉച്ചക്ക് 12.45ന് ശേഷം ശിവസൂര്യ പോകുന്നത് കണ്ടതായി റിപ്പോർട്ടുകളുണ്ട്. സ്കൂൾ ബാഗും ഉണ്ടായിരുന്നു, സംശയം തോന്നിയില്ലെന്നാണ് അയൽവാസികളുടെ പ്രതികരണം. എന്നാൽ ജംഗ്ഷനിലുള്ള ഒരു സിസിടിവിയിൽ പോലും ശിവസൂര്യയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.

English Summary:

Major Accident on Valparai Ghat Road. Mini Bus Loses Control Near Hairpin Bend, 20 Injured. On April 17th of this year, ten Malayalis, including teachers and family members of the Malappuram Pang School, died in a road accident at Valparai.

Loading...
Unable to load recommendations.
Follow Us
Related Stories
പൃഥ്വിരാജിന്റെ ഐ നോബഡി ഓടിടിയിലേക്ക്, എന്ന് എവിടെ ?
പെൻഷൻകാർക്ക് 1250 രൂപ, ജീവനക്കാർക്ക് 4,500 രൂപയും
ചോതി നാളിലെ പൂക്കളത്തിൽ ഈ പൂവ് നിർബന്ധം
ഓണമെത്തി! പൂക്കൾ വാടാതിരിക്കാൻ ഇതൊന്ന് അറിഞ്ഞുവച്ചോ
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു