AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chothi Day 2026: കീശ ചോർത്തും ചോതി, ചെമ്പരത്തിപ്പൂവാണ് താരം! ഓണം മൂന്നാം നാളിന് പ്രത്യേകതകളേറെ

Onam Chothi Day 2026: ഓണക്കോടിയോടൊപ്പം തന്നെ ഓണമെന്നാണ് പലതരം രുചികളുടെയും ഓർമ കൂടിയാണ്. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമുള്ള മധുരപലഹാരങ്ങൾ വീടുകളിൽ തയ്യാറാക്കി തുടങ്ങുന്നതും ചോതി ദിനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ,  ചോതി ദിനത്തിൽ ഐശ്വര്യത്തിനും കുടുംബത്തിലെ സന്തോഷത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്താറുണ്ട്.

Chothi Day 2026: കീശ ചോർത്തും ചോതി, ചെമ്പരത്തിപ്പൂവാണ് താരം! ഓണം മൂന്നാം നാളിന് പ്രത്യേകതകളേറെ
പ്രതീകാത്മക ചിത്രംImage Credit source: PTI
Nithya Vinu
Nithya Vinu | Updated On: 18 Aug 2026 | 07:01 AM

ഓണനാളിന്റെ ലഹരിയിലാണ് കേരളക്കര. നാടെങ്ങും ആഘോഷങ്ങളും പൂക്കളങ്ങളും ഊഞ്ഞാലാട്ടങ്ങളുമായി ഓണമേളം പൊടിപൊടിക്കുകയാണ്. അത്തം മുതൽ തിരുവോണം വരെ പത്ത് ദിവസം പത്ത് തരം ആഘോഷങ്ങളാണ് കളംനിറയുന്നത്. തിരുവോണത്തിന് ഇനി ഏഴ് ദിവസമാണുള്ളത്. മൂന്നാം നാളായ ഇന്ന്, ഓഗസ്റ്റ് 18ന് ചോതി നാളാണ്. എന്താണ് ചോതി നാളിന്റെ പ്രത്യേകത, പൂക്കളത്തിൽ എന്തുമാറ്റം… വിശദമായി അറിഞ്ഞാലോ….

കീശ ചോർത്തും ചോതി

ചോതി ദിനമായ ഇന്നാണ് ഓണവിപണികളിലേക്ക് കുടുംബം എത്തുന്നത്. കുടുംബത്തിലെ എല്ലാവർക്കും പുതിയ വസ്ത്രങ്ങളും (ഓണക്കോടി) ആഭരണങ്ങളും ഗൃഹോപകരണങ്ങളും വാങ്ങാനായി ആളുകൾ കൂടുതലായും തിരഞ്ഞെടുക്കുന്നത് ഈ ദിവസമാണ്. മുതിർന്നവരും കുടുംബത്തിലെ കാരണവന്മാരും ഇളമുറക്കാർക്ക് ഓണക്കോടി നൽകുന്ന ചടങ്ങുകൾക്ക് തുടക്കമിടുന്നത് ഈ നാളുകളിലാണ്. ഗൃഹനാഥന്റെ കയ്യിലെ പണം ചെലവഴിച്ചു തുടങ്ങുന്നതും ഇതിനാലാണ്. അതുകൊണ്ടാണ് ചോതി ദിനം കീശ ചോർത്തുമെന്ന് പറയുന്നത്.

മധുരമേറും ഓർമ

ഓണക്കോടിയോടൊപ്പം തന്നെ ഓണമെന്നാണ് പലതരം രുചികളുടെയും ഓർമ കൂടിയാണ്. ഓണസദ്യയ്ക്കും ആഘോഷങ്ങൾക്കുമുള്ള മധുരപലഹാരങ്ങൾ വീടുകളിൽ തയ്യാറാക്കി തുടങ്ങുന്നതും ചോതി ദിനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. കൂടാതെ,  ചോതി ദിനത്തിൽ ഐശ്വര്യത്തിനും കുടുംബത്തിലെ സന്തോഷത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥനകളും പൂജകളും നടത്താറുണ്ട്.

ALSO READ: വെറുതെ പൂ ഇട്ടിട്ട് കാര്യമില്ല, ചോതി നാളിൽ പൂക്കളം ഒരുക്കേണ്ടത് ഇങ്ങനെ…

മൂന്ന് നിര, പലതരം പൂക്കൾ

ചോതി ദിനത്തിലെ പൂക്കളത്തിനും പ്രത്യേകതകളേറെയാണ്. മൂന്നാം ദിവസം മുതലാണ് നിറങ്ങളുള്ള പൂക്കൾ ഉപയോഗിച്ച് പൂക്കളം ഇടുന്നത്. ഈ ദിവസം മൂന്ന് വരിയിലായി പൂക്കളം ഒരുക്കുന്നു. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ നിറവും വലിപ്പവും കൂടി വരുന്നത് ഈ ദിവസം മുതലാണെന്നത് വലിയ പ്രത്യേകതയാണ്. ചോതിനാൾ മുതലാണ് ചെമ്പരത്തിപ്പൂവിന് പൂക്കളത്തിൽ സ്ഥാനം ലഭിച്ച് തുടങ്ങുന്നത്.

അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസങ്ങളിലും പത്ത് രീതിയിലാണ് പൂക്കളമൊരുക്കുന്നത്. ആദ്യ ദിവസമായ അത്തം നാളിൽ തുമ്പപ്പൂ ഇട്ടാണ് പൂക്കളം ഒരുക്കാൻ ആരംഭിക്കുന്നത്. പിന്നീട് തുളസിപ്പൂവും പൂക്കളം ഇടാൻ ഉപയോഗിക്കുന്നു. അത്തം, ചിത്തിര നാളിൽ ഈ രണ്ട് പൂക്കൾ മാത്രമാണ് ഉപയോഗിക്കുന്നത്. എന്നാൽ മൂന്നാം ദിവസമായ ചോതി നാളിലെ പൂക്കളം കൂറച്ചുകൂടി ആകർഷണം ആകും. ആദ്യത്തെ രണ്ട് ദിവസത്തിനേ അപേക്ഷിച്ച് നോക്കിയാൽ ഇന്ന് മുതൽ മുറ്റത്ത് നിറങ്ങളുള്ള പൂക്കളും സ്ഥാനം പിടിക്കും. ഐതിഹ്യവും വിശ്വാസവും അനുസരിച്ച് നിലവിളക്ക് കൊളുത്തി ഗണപതിക്ക് വെച്ചാണ് ചാണകം മെഴുകിയ തറയിൽ പൂക്കളം ഇടുക.

ചോതി ദിനാശംസകൾ

”വർണ്ണപ്പൊലിമയുള്ള പൂക്കളവും മനസ്സ് നിറയുന്ന സന്തോഷവുമായി ഈ ചോതി ദിനം കടന്നു വരട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ ചോതി ദിനാശംസകൾ!”

“ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകൾ കടന്നുവരുന്ന ഈ ശുഭവേളയിൽ, നിങ്ങൾക്കും കുടുംബത്തിനും മധുരമൂറുന്ന ചോതി ദിനാശംസകൾ നേരുന്നു!”

“പൂക്കളത്തിൽ നിറങ്ങൾ വിരിയുന്നതുപോലെ നിങ്ങളുടെ ജീവിതത്തിലും സന്തോഷവും ഐശ്വര്യവും നിറയട്ടെ… ചോതി ദിനാശംസകൾ”

“ഓണക്കോടിയുടെ ഭംഗിയും ഓണപ്പാട്ടിന്റെ ഈണവും നിറഞ്ഞ മനോഹരമായ ഒരു ചോതി ദിനം ആശംസിക്കുന്നു”

“സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും മാധുര്യവുമായി എത്തിയ ഓണാഘോഷങ്ങളുടെ ഈ മൂന്നാം നാളിൽ ഏവർക്കും എന്നെറെ ചോതി ദിനാശംസകൾ”

English Summary:

Significance of Chothi, the third day of the 10-day Onam celebrations, with special focus on the traditional pookalam. While the Atham day pookalam has one layer and the second day has two, the Chothi day design traditionally uses flowers in three colours.

Follow Us