AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

K Muraleedharan : എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒ.പി സമയവും നിർബന്ധമായി പ്രദർശിപ്പിക്കണം, അടിയന്തര നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ

OP Schedules and Doctor Names at All Government Hospitals : സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരുടെ പേരും വിവരങ്ങളും കൃത്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ നിർദ്ദേശം. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്.

K Muraleedharan : എല്ലാ സർക്കാർ ആശുപത്രികളിലും ഡോക്ടർമാരുടെ പേരും ഒ.പി സമയവും നിർബന്ധമായി പ്രദർശിപ്പിക്കണം, അടിയന്തര നിർദേശം നൽകി മന്ത്രി കെ. മുരളീധരൻ
K MuraleedharanImage Credit source: Social Media
Amal KV
Amal KV | Updated On: 17 Aug 2026 | 09:16 PM

സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ സേവനം ചെയ്യുന്ന ഡോക്ടർമാരുടെ പേരും വിവരങ്ങളും കൃത്യമായി പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്റെ നിർദ്ദേശം. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നിർദ്ദേശം മന്ത്രി മുന്നോട്ടുവച്ചിരിക്കുന്നത്. ഓരോ ആശുപത്രിയിലും സേവനം ചെയ്യുന്ന ഡോക്ടർമാരുടെ പേരും കോപ്പി ദിവസവും സമയക്രമവും കൃത്യമായി ബോർഡുകളിൽ പ്രദർശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം വന്നിരിക്കുന്നത്.

കേരളത്തിലെ താഴെത്തട്ടിൽ പ്രവർത്തിക്കുന്ന സർക്കാർ ആശുപത്രികളിൽ ചിലതിൽ ഒപ്പിസമയത്ത് ഡോക്ടർമാർ ഇല്ലെന്നും അതുകാരണം രോഗികൾ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ട സാഹചര്യമാണെന്നും ചൂണ്ടിക്കാട്ടി പൊതുജനങ്ങളിൽ നിന്ന് പരാതികൾ ഉയർന്നുവന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മന്ത്രിയുടെ നടപടി. സർക്കാർ ആശുപത്രികളുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് നിരവധി പരാതികളും നിർദ്ദേശങ്ങളും ആണ് മന്ത്രിക്ക് മുന്നിലേക്ക് എത്തുന്നത്. ഇത്തരത്തിൽ വന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ വിഷയത്തിൽ മന്ത്രിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Also Read : ലഹരിയുടെ ഓണക്കച്ചവടം, തൂഫാൻ പരിശോധനകൾ ശക്തമാക്കും; പാലക്കാട് ഒരു കോടിയുടെ എംഡിഎംഎ വേട്ട

സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആശുപത്രികൾ വരെയുള്ള എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്ടർമാരുടെ പേര് വിവരങ്ങളും ഓഫീസ് സമയവും പ്രദർശിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണമെന്ന് മന്ത്രി കെ മുരളീധരൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. ആരോഗ്യ കേന്ദ്രത്തിൽ സേവനത്തിന് അനുവദിച്ച ഡോക്ടർമാരുടെ തസ്തികകളുടെ എണ്ണം, നിലവിലുള്ള ഡോക്ടർമാരുടെ എണ്ണം, അതിൽ ഓരോ ഡോക്ടർമാരുടെയും ഓഫീസ് എപ്പോൾ മുതൽ എപ്പോൾ വരെ, കൺസൾട്ടേഷൻ സമയം തുടങ്ങിയ വിവരങ്ങൾ രോഗികൾക്കും പൊതുജനങ്ങൾക്കും ദൃശ്യമാകുന്ന രീതിയിൽ ബോർഡുകൾ സ്ഥാപിക്കണമെന്നും മാറ്റങ്ങൾ വരുന്നത് കൃത്യമായി പുതുക്കണമെന്നും മന്ത്രിയുടെ മന്ത്രിയുടെ നിർദ്ദേശത്തിൽ പറയുന്നു.

English Summary

Health Minister K. Muralidharan has directed that the names and details of doctors serving in government hospitals across the state be displayed in a manner that is clearly visible to the public. The Minister put forward this directive as part of efforts to further improve services in government healthcare institutions.

Follow Us