Actress Anumol Wedding:അനുമോൾ വിവാഹിതയായി; വരൻ തമിഴ് നടൻ
Actress Anumol got Married:തമിഴ് നടനായ ഭവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ച് എന്ന് പുലർച്ചെയോടെ ആയിരുന്നു വിവാഹം.ഇന്നലെ തന്നെ അനുമോൾ വിവാഹിതയാകാൻ പോകുന്നു എന്ന സൂചനകൾ ലഭിച്ചിരുന്നു.തമിഴ് നടനായ ഭവനേഷ് ആണ് വരൻ.നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും വിവാഹ ചടങ്ങിൽ എത്തി.ആരാധകരും അനുമോളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് ആശംസകൾ അറിയിച്ച രംഗത്ത് എത്തിയിരുന്നു........
നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും റിയാലിറ്റി ഷോ താരവുമായി അനുമോൾ വിവാഹിതയായി. തമിഴ് നടനായ ഭവനേഷ് ആണ് വരൻ. ഗുരുവായൂരിൽ വച്ച് ഇന്ന് പുലർച്ചെയോടെ ആയിരുന്നു വിവാഹം.മലയാളികളുടെ പ്രിയ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയും വിവാഹ ചടങ്ങിൽ എത്തി.
സുരേഷ് ഗോപിയാണ് അനുമോളെ ഭവനേഷിനെ കൈപിടിച്ച് നൽകിയത്. ഇതുവരെയും അനുഗ്രിച്ച ശേഷം അദ്ദേഹം കൈ പിടിച്ചോ എന്ന് അദ്ദേഹം പറയുന്നതും വീഡിയോയിൽ കാണാം. അതേസമയം ഇന്നലെ തന്നെ അനുമോൾ വിവാഹിതയാകാൻ പോകുന്നു എന്ന സൂചനകൾ ലഭിച്ചിരുന്നു.
ALSO READ:അനുമോളുടെ കല്യാണം നാളെ? ആശംസകളുമായി താരങ്ങൾ
ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന രീതിയിൽ അനുമോൾ തന്റെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം പങ്കുവെച്ച ചിത്രങ്ങളെല്ലാം വളരെ പെട്ടെന്നാണ് ശ്രദ്ധ നേടിയത്. നിരവധി പേരാണ് ഇതിന് താഴെ കമന്റുകളുമായി എത്തിയത് ഷിയാസ് തുടങ്ങിയ നിരവധി പേർ ആശംസകൾ അറിയിച്ച പോസ്റ്റിന് താഴെ കമന്റ് ചെയ്തു കൂടാതെ ആരാധകരും അനുമോളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് ആശംസകൾ അറിയിച്ച രംഗത്ത് എത്തിയിരുന്നു.
അതേസമയം അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹ ചിത്രങ്ങൾ അനുമോള് പങ്കുവെച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ടിവി പരിപാടിയിലൂടെ ആയിരുന്നു അനുമോൾ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയത്. പിന്നീട് നിരവധി ടിവി സീരിയലുകളിലും അഭിനയിച്ചു. മലയാള ചാനൽ റിയാലിറ്റി ഷോയായ ബിഗ് ബോസ് സീസൺ ഏഴിലെ വിജയ് കൂടിയായിരുന്നു അനുമോൾ. സത്യ എന്ന പെൺകുട്ടി അമ്മയറിയാതെ വാനമ്പാടി തുടങ്ങിയ ശ്രദ്ധേയമായ സീരിയലുകളിൽ മികച്ച കഥാപാത്രങ്ങൾ അനുമോൾ അവതരിപ്പിച്ചിട്ടുണ്ട്.
ENGLISH SUMMARY
Actress, social media influencer and reality show star Anumol got married. The groom is Tamil actor Bhavnesh. The wedding took place in Guruvayur early this morning. Malayalis’ favorite actor and Union Minister of State Suresh Gopi also attended the wedding ceremony.There were indications yesterday that Anumol was going to get married.