Guruvayoor Vrishchika Ekadashi: ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി

Guruvayoor Vrishchika Ekadashi: ഈ വർഷം ഉദയാസ്തമയ പൂജ ഒക്ടോബർ 22ന് നടത്താൻ നീക്കം നടത്തുന്നതായി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപണം ഉയർത്തുന്നു.പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങൾ ചേർന്നാണ് ദേവസ്വം ബോർഡിനെതിരെ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. കൂടാതെ ക്ഷേത്രത്തിലെ ഇല്ലം നിറം പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതായി ആണ് റിപ്പോർട്ട്.....

Guruvayoor Vrishchika Ekadashi: ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി

Guruvayoor, Supreme Court

Updated On: 

10 Aug 2026 | 08:34 PM

ന്യൂഡൽഹി: ഗുരുവായൂർ ദേവസ്വം ബോർഡിനെതിരെ സുപ്രീംകോടതിയിൽ ഹർജി. ഗുരുവായൂർ ക്ഷേത്രത്തിൽ വൃശ്ചിക മാസ ഏകാദശി ദിവസത്തെ ഉദയാസ്തമയ പൂജയുടെ തീയതി മാറ്റാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. പുഴക്കര ചേന്നാസ് ഇല്ലത്തെ ചില അംഗങ്ങൾ ചേർന്നാണ് ദേവസ്വം ബോർഡിനെതിരെ സുപ്രീംകോടതിയിൽ എത്തിയിരിക്കുന്നത്. കൂടാതെ ക്ഷേത്രത്തിലെ ഇല്ലം നിറം പൂജ കൊടിമരച്ചുവട്ടിൽ നടത്താനുള്ള തീരുമാനത്തിനെതിരെയും സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തതായി ആണ് റിപ്പോർട്ട്.

ഇത് തടയണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്

ഈ രണ്ട് ഹാർജികളും വ്യാഴാഴ്ച പരിഗണിക്കാമെന്ന് ജസ്റ്റിസ് അരവിന്ദ് കുമാർ അധ്യക്ഷനായ സുപ്രീംകോടതി വ്യക്തമാക്കിയതായി റിപ്പോർട്ട്.ഈ വർഷത്തെ ആദ്യത്തെ വൃശ്ചിക ഏകാദശി വരുന്നത് നവംബർ 21നാണ്. അന്ന് ക്ഷേത്രത്തിൽ ഉദയാസമയ പൂജ നടത്താൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിലെ ഹർജി. ഈ വർഷം ഉദയാസ്തമയ പൂജ ഒക്ടോബർ 22ന് നടത്താൻ നീക്കം നടത്തുന്നതായി സുപ്രീംകോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആരോപണം ഉയർത്തുന്നു.

ALSO READ:തിരുവനന്തപുരം മെട്രോയ്ക്ക് ഭൂഗര്‍ഭ പാത വേണോ? പദ്ധതി ഇനിയും വൈകും, വീണ്ടും പഠനം വേണം

ഇത് തടയണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്. വൃശ്ചിക മാസത്തിലെ ഏകാദശി ദിവസത്തെ ഉദയാസമയ പൂജ തുലാം മാസത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ കഴിഞ്ഞതവണ സുപ്രീംകോടതി തടഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തവണയും സമർപ്പിച്ചിരിക്കുന്നത്. വൃശ്ചിക മാസത്തിലെ ഭക്തരുടെ തിരക്ക് പരിഗണിച്ചുകൊണ്ടാണ് ഉദയാസ്തമയ പൂജ തുലാമാസത്തിലേക്ക് നേരത്തെ ദേവസ്വം ഭരണസമിതി മാറ്റിയിരുന്നത്.

എന്നാൽ ഭക്തരുടെ തിരക്കല്ല വിഗ്രഹത്തിന്റെ ചൈതന്യം കണക്കിലെടുത്ത് തീരുമാനം എടുക്കണം എന്ന് നിർദ്ദേശിച്ചാണ് കഴിഞ്ഞതാണ് ഉദയാസ്തമയ പൂജ നടത്താൻ നിർദ്ദേശം നൽകിയത്. കൂടാതെ ഇത്തവണത്തെ ഇല്ലം നിറപൂജ നടക്കുന്നത് ഓഗസ്റ്റ് 18ന് ആണ്. നമസ്കാര മണ്ഡപത്തിൽ നടന്നിരുന്ന ഇല്ലംനിറ പൂജ ഗുരുവായൂർ ദേവസ്വം ബോർഡ് ആണ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്.

ഇതിനും ന്യായീകരണം തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ട് ആണ് എന്നാണ്. എന്നാൽ ക്ഷേത്ര ആചാരത്തിന്റെ ഭാഗമായിട്ടുള്ളതാണ് ഇല്ലം നിറപൂജ എന്നാണ് പുഴക്കര ചേന്നാസ് ഇല്ലത്തെ പിസി ഹരി ഉൾപ്പെടെയുള്ളവർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. ഹർജി അടിയന്തരമായി കേൾക്കണം എന്നാണ് എന്ന് സുപ്രീംകോടതിയിൽ ഹാർജിക്കാരുടെ ആവശ്യം ഇതിനെ തുടർന്ന് ഓഗസ്റ്റ് 13 തന്നെ ഹർജികൾ ലിസ്റ്റ് ചെയ്യാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുകയാണ്.

ENGLISH SUMMARY

Petition filed in Supreme Court against Guruvayur Devaswom Board. The petition seeks intervention to change the date of the Udayasthamaya Pooja on the day of Vrischika month Ekadashi at Guruvayur temple. Some members of Puzhakkara Chennas Illam have approached the Supreme Court against the Devaswom Board.

Follow Us
ആരോഗ്യ പ്രശ്നങ്ങൾ നഖത്തിലൂടെ അറിയാം
ഏഷ്യന്‍ ഗെയിംസില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ എത്തുമോ?
പുട്ട് കട്ടയാവില്ല! പൊടി കുഴയ്ക്കുമ്പോൾ ഈ ഒരു കാര്യം ചെയ്യൂ
പുതിയ സ്കോർപിയോയിൽ വന്ന മാറ്റങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു