Muhammed Aslam Death: ‘ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകൻ ജയിലിൽ’; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചതായി മുഹമ്മദ്‌ അസ്‌ലമിൻ്റെ പിതാവ്

Muhammed Aslam Death Case: പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം ആണ് മരിച്ചത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സിഐ ബൈജു, എസ്ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അസ്‌ലമിന്റെ പിതാവ് നൗഷാദാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പിതാവ് വെളിപ്പെടുത്തലുമായി രം​ഗ​ത്തെത്തിയത്.

Muhammed Aslam Death: ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകൻ ജയിലിൽ; കള്ളക്കേസ് ചുമത്തി പീഡിപ്പിച്ചതായി മുഹമ്മദ്‌ അസ്‌ലമിൻ്റെ പിതാവ്

Muhammed Aslam

Published: 

14 Oct 2026 | 06:38 AM

കൊടുങ്ങല്ലൂർ: പ്രണയത്തിന്റെ പേരിൽ കൊടുങ്ങല്ലൂർ പോലീസിൽ നിന്ന് ക്രൂരമായ ശാരീരിക- മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നതിനെ തുടർന്ന് 18 വയസുകാരൻ ജീവനൊടുക്കി. പഴുപറമ്പിൽ നൗഷാദിന്റെ മകൻ മുഹമ്മദ് അസ്‌ലം (18) ആണ് മരിച്ചത്. സംഭവത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ സിഐ ബൈജു, എസ്ഐ അതുൽ മോഹനൻ എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി അസ്‌ലമിന്റെ പിതാവ് നൗഷാദാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയാണ് പിതാവ് വെളിപ്പെടുത്തലുമായി രം​ഗ​ത്തെത്തിയത്.

ഒരു പെൺകുട്ടിയുമായി അസ്‌ലം പ്രണയത്തിലായിരുന്നുവെന്നും ഇതിന്റെ പേരിൽ ആ കുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയെന്നുമാണ് പിതാവ് പറയുന്നത്. 20 പവൻ സ്വർണ്ണവും 50,000 രൂപയും പെൺകുട്ടിയുടെ കൈയ്യിൽനിന്ന് ഭീഷണിപ്പെടുത്തി വാങ്ങിയെന്നും അതുപയോദിച്ച് ഇന്നോവ കാർ വാങ്ങിയെന്നും ആരോപിച്ചാണ് പോലീസ് അസ്‌ലമിനെ കസ്റ്റഡിയിലെടുത്തത്. ടാക്‌സി ഡ്രൈവറായ പിതാവിനോട് സ്റ്റേഷനിലെത്താൻ ആവശ്യപ്പെട്ടെങ്കിലും ഓട്ടത്തിലായതിനാൽ ഉടൻ പോകാനായില്ല. തുടർന്ന് മൂത്ത മകനാണ് സ്റ്റേഷനിലേക്ക് പോയത്. എന്നാൽ ഇരുവരെയും കസ്റ്റഡിയിലെടുത്ത് പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പിതാവിൻ്റെ ആരോപണം.

ALSO READ: സു​ഹൈൽ കേസ്: നീതി വേണം, പണത്തിന് വഴങ്ങരുതെന്ന് ഗോപികയുടെ കുടുംബം

പിതാവിൻ്റെ പോസ്റ്റിൻ്റെ പൂർണ രൂപം

പിതാവിൻ്റെ ഫെയ്സ്ബുക് കുറിപ്പ് ഇങ്ങനെ

സുഹൃത്തുക്കളെ… പഴുപറമ്പിൽ നൗഷാദ് മകൻ മുഹമ്മദ്‌ അസ്‌ലം 18 വയസ്സ് മരണപെടാൻ ഉണ്ടായ കാരണം. ഒരു പിതാവിന്റെ വേദനയെന്ന നിലയിൽ ചുവടെ കൊടുക്കുന്നു…. സെപ്റ്റംബർ 27 ഞായറാഴ്ച വൈകുന്നേരം 6.45ന് കൊടുങ്ങല്ലൂർ ജനമൈത്രി പോലീസ് സ്റ്റേഷനിൽ നിന്നും എനിക്ക് CI ആണെന്ന് പറഞ്ഞു കാൾ വന്നു. നിങ്ങൾ അസ്‌ലം എന്ന കുട്ടിയുടെ ആരാണെന്ന് ചോദിച്ചു ഞാൻ പറഞ്ഞു അവന്റെ പിതാവ് ആണെന്ന്. മറുതലക്കൽ നിന്നും പോലീസ്, നിന്റെ മകൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും പെട്ടന്ന് ഇവിടെ വരെ വരണമെന്നും പറഞ്ഞു. ഞാൻ അദ്ദേഹത്തോട് എന്താണ് കാരണമെന്ന് ചോദിച്ചു അത് ചോദിച്ചത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല.

നീ കാരണം അറിഞ്ഞാൽ മാത്രമേ ഇവിടെ വരികയുള്ളു എന്ന് മറുപടി തന്നു. ഞാൻ ഒരു ടാക്സി ഡ്രൈവർ ആണെന്നും ഞാൻ ഒരു ഓട്ടം പോയ്‌ കൊണ്ടിരിക്കുകയാണെന്നും വണ്ടിയിൽ ഉള്ള ആളുകളെ വഴിയിൽ ഇറക്കി വിട്ട് എനിക്ക് ഇപ്പോൾ വരാൻ സാധിക്കില്ലയെന്നും ഞാൻ ഓട്ടം കഴിഞ്ഞ് അവിടെ വരാമെന്നും പറഞ്ഞു കാൾ അവസാനിപ്പിച്ചു… ഉടനെ ഞാൻ വീട്ടിലേക്ക് വിളിച്ച് എന്റെ മൂത്ത മകനോട് കാര്യം പറഞ്ഞു നിന്റെ അനുജൻ പോലീസ് സ്റ്റേഷനിൽ ഉണ്ടെന്നും വേഗം അവിടെ വരെ ചെന്ന് കാര്യങ്ങൾ അന്വേഷിക്കാനും പറഞ്ഞു വിട്ടു.

കുറച്ച് കഴിഞ്ഞ് രണ്ട് മക്കളുടെയും ഫോണിലേക്ക് വിളിച്ചിട്ട് കിട്ടുന്നില്ല. എന്റെ ഓട്ടം കഴിഞ്ഞപ്പോൾ 10.30 കഴിഞ്ഞിരുന്നു. ഞാൻ വേഗം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ പുറത്ത് എല്ലിൻ കഷ്ണം നുണഞ്ഞു നിൽക്കുന്ന കുറെ രാഷ്ട്രീയകാരെ ഞാൻ കണ്ടു. ആകെ വെട്ടി വിയർത്ത് വായിൽ എല്ലിൻ കഷ്ണം കടിച്ച് CI ബൈജു സാറിനെയുമാണ് കണ്ടത്.. ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്യാൻ പോകുന്ന CI ബൈജുവിന്റെ അടുത്തേക്ക് ഞാൻ ചെന്നു. സാർ എന്നെ വിളിച്ചിരുന്നു എന്റെ മക്കൾ ഇവിടെയുണ്ട്.

അന്നേരം CI ബൈജു സാർ എന്റെ അടുത്ത് നിന്റെ മുടിയനായ ഇളയ പുത്രൻ അവൻ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും ഫോണിൽ ഭീഷണി പെടുത്തി വാങ്ങിയെന്ന് പറഞ്ഞു. എന്നിട്ട് ആ പൈസ കൊണ്ട് ഒരു ഇന്നോവ കാർ വാങ്ങിയെന്നും പറഞ്ഞു. ഞാൻ അവരുടെ മേൽ FIR ഇട്ടിട്ടുണ്ട് കേസ് ആക്കിയെന്നും പറഞ്ഞു… ഞാൻ ഉടനെ എന്റെ മക്കളെ കാണാൻ സ്റ്റേഷന്റെ അകത്തേക്ക് പോയ്‌ മൂത്ത മകനെ സെല്ലിലും ഇളയ മകനെ ഒരു ബെഞ്ചിലും ഇരുത്തിയിരുന്നു.

ഞാൻ ഇളയ മകന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ ചോദിച്ചു നീ ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്നും 20 പവൻ സ്വർണ്ണവും 50000 രൂപയും വാങ്ങിയോ എന്ന് ചോദിച്ചു. അവൻ വാപ്പിച്ചി ഞാൻ അങ്ങനെയൊന്നും ചെയ്തിട്ടില്ല ഞാൻ ഒരു പെൺകുട്ടിയുമായി രണ്ട് വർഷത്തോളമായി ഇഷ്ടത്തിൽ ആണെന്നും അവളുടെ വീട്ടുകാർ ഈ വിവരം അറിഞ്ഞപ്പോൾ അവളുടെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു. കുറച്ച് ദിവസങ്ങൾ ആയി അവളുമായി ബന്ധപെടാൻ സാധിക്കാത്തത് കൊണ്ട് അവളെ ഒരു നോക്ക് കാണാൻ ഞാൻ അവളുടെ വീട്ടിൽ ഒരു ഗ്ലാസ്‌ വെള്ളം ചോദിച്ചു ചെന്നു അപ്പോൾ അവളുടെ വീട്ടുകാർ പ്രശ്നങ്ങൾ ഉണ്ടാക്കി വെറുതെ പോലീസിനെ വിളിച്ചു വരുത്തി….

ഞാൻ മകനുമായി കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കുന്ന നേരം പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു വനിത പോലീസും മറ്റൊരു പോലീസ് ഓഫീസറും കൂടി എന്നോട് ഇവിടെ നിൽക്കാൻ പറ്റില്ലയെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു ഇത് എന്റെ മക്കൾ ആണെന്നും എനിക്ക് ഇവരോട് കാര്യങ്ങൾ ചോദിച്ചു അറിയണമെന്നും പറഞ്ഞു. അപ്പോൾ വനിതാ പോലീസും മറ്റേ പോലീസ്ക്കാരനും കൂടി എന്റെയടുത്ത് ചോദ്യം ചെയ്യാൻ ഇവിടെ പോലീസ് ഉണ്ടെന്നും നിങ്ങൾ പുറത്ത് പോകൂ എന്നും പറഞ്ഞു…

ഞാൻ പുറത്തേക്ക് പോകുന്ന വഴിയിൽ മൂത്ത മകനോട് കാര്യങ്ങൾ ചോദിച്ചു. അവൻ പറഞ്ഞു എനിക്ക് ഒന്നും അറിയില്ല ഞാൻ ആ പെൺകുട്ടിയെ കണ്ടിട്ട് പോലുമില്ല. ഫോണിൽ കൂടി ചാറ്റ് ചെയ്തിട്ടില്ല വിളിച്ചിട്ടുമില്ല എന്റെ അനുജനെ എന്റെ മുന്നിൽ ഇട്ട് ഒരുപാട് ശരീരമായി ഉപദ്രവിക്കുകയും അവന്റെ നാഭിക്ക് ചവിട്ടുകയും മണിയിൽ പിടിച്ച് അമർത്തുകയും കുനിച്ചു നിർത്തി അയാൾ വിയർക്കുന്നത് വരെ ഇടിക്കുകയും കഴുത്തിലെക്ക് അടിക്കുകയും ചെയ്യുന്നത് കണ്ട് സഹിക്കാൻ പറ്റാതെ അവൻ SI അതുൽ മോഹനൻ സാറിനോട് അവനെ വെറുതെ വിട്ടേക്ക് ഞാൻ ആണ് ഇതൊക്കെ ചെയ്തതെന്ന് സ്വയം കുറ്റം പറഞ്ഞു…. സാധാരണ കുറ്റം ഏറ്റ് പറഞ്ഞാൽ പോലീസ്കാർക്ക് ഈ കാലഘട്ടത്തിലെ സാങ്കേതിക വിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായി തെളിവ് ശേഖരിക്കാമായിരുന്നു.

3 ദിവസമാണ് CI ബൈജുവും SI അതുൽ മോഹനും കൂടി എന്റെ മക്കളെ സ്റ്റേഷനിൽ വെച്ച് പീഡിപ്പിച്ചത്. പ്രായപൂർത്തി ആകാത്ത ഒരു പയ്യനെയും മറ്റൊരു മകനെയും കോടതിയിൽ ഹാജർ ആക്കിയത് 3 ദിവസം കഴിഞ്ഞ് ആണ്… 4 ദിവസം കഴിഞ്ഞ് വകീലുമായി ചെന്ന് എന്റെ ഇളയ മകനെ ജാമ്യത്തിൽ എടുത്ത് വീട്ടിൽ കൊണ്ട് വന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഇളയ മകൻ സബ്ജയിലിൽ കിടക്കുന്ന ജേഷ്ഠനെ കാണണമെന്ന് പറഞ്ഞു. ഞാൻ അവന്റ ഉമ്മയെ കൂട്ടി പറഞ്ഞയച്ചു. അവനെ കണ്ടപ്പോൾ രണ്ട് പേരും പൊട്ടി പൊട്ടി കരഞ്ഞു അനുവദിച്ച സമയം കഴിഞ്ഞപ്പോൾ അവനെയും കൂട്ടി തിരികെ പോന്നു.

ഞാൻ വീട്ടിൽ വന്നപ്പോൾ രാത്രി 10 മണിയായി ഏകദേശം ഒരു മണിക്കൂർ ഞങ്ങൾ സംസാരിച്ചു ഇരുന്നു. അവൻ മുകളിലെ റൂമിൽ ആണ് കിടന്നിരുന്നത് അവൻ ഉറങ്ങാൻ ആയി മുകളിലേക്ക് പോയ്‌. ഞങ്ങൾ താഴെ റൂമിൽ ആണ് കിടന്നിരുന്നത് നേരം വെളുത്തപ്പോൾ എന്റെ അയൽവാസിയായ ആൾ വന്ന് കോളിങ് ബെൽ അടിച്ചു ആ ശബ്ദം കേട്ടാണ് ഞാൻ വാതിൽ തുറന്നത്. എന്നെ അയാൾ പുറത്തേക്ക് വിളിച്ച് കൊണ്ട് പോയി നിങ്ങൾ ഒന്നും അറിഞ്ഞില്ലേ എന്ന് ചോദിച്ചു.

എന്ത് അറിഞ്ഞില്ലേയെന്ന് ഞാൻ തിരിച്ച് ചോദിച്ചു. വീടിന്റെ മറുവശത്തേക്ക് എന്നെ കൊണ്ട് പോയ്‌ മുകളിലേക്ക് ചൂണ്ടി കാണിച്ചു. ആ നിമിഷം എന്ത് ചെയ്യണമെന്ന് എനിക്ക് അറിയില്ല തൊണ്ടയിടറി കണ്ണുകൾ നിറഞ്ഞു ഞാൻ മുകളിലേക്ക് ഓടി കയറി. ജീവൻ ഒരു തരിയെങ്കിലും ഉണ്ടാവണമെന്ന് എന്റെ മനസ്സ് മന്ത്രിച്ചു. 6 അടി രണ്ട് ഇഞ്ചു പൊക്കമുള്ള ആ 18 വയസ്കാരന്റെ വായിൽ നിന്നും നുര വരുന്നുണ്ടായിരുന്നു…

10 മാസം നൊന്ത് പ്രസവിച്ച ഒരു അമ്മ ജീവിച്ചിരിക്കുമ്പോൾ ഒരിക്കലും കാണാൻ പറ്റാത്ത ഒരു കാഴ്ച അതും 18 വയസ്സ് തികയാത്ത ഒരു മകന്റെ ചേതനയറ്റ ശരീരം തൂങ്ങി നിൽക്കുന്നത് നേരിട്ട് കാണേണ്ടി വരുന്നത് ഓർക്കാൻ കൂടി വയ്യാ. ഒരു മകനേ നഷ്ടപ്പെട്ടു മറ്റൊരു മകൻ ജയിലിൽ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണമെന്ന് എനിക്ക് അറിയില്ല….

English Summary:

An 18-year-old youth took his own life after allegedly facing brutal physical and mental torture at the hands of the Kodungallur police. Aslam’s father, Naushad, has now come forward with serious allegations against Kodungallur Police Station CI Baiju and SI Atul Mohanan.

 

Loading...
Unable to load recommendations.
Follow Us
Related Stories
ഹീറോയുടെ ഫ്ലെക്സ് ഫ്യൂവൽ മാജിക് - ഹീറോ സ്പ്ലെൻഡർ+ ഫ്ലെക്സ്
മുമ്പേ വാങ്ങിയവർ ഭാഗ്യവാന്മാർ, വിലക്കുറവ് അ‌വരോടുകൂടെ!
സമയം കുറവാണോ ? മസിൽ വളർത്താൻ കിടിലൻ 3x3x3 വർക്കൗട്ട്!
മക്കളേ വേഗം വാങ്ങിക്കോ, 2027ല്‍ സ്വര്‍ണം പറപറക്കും
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?
രാജവെമ്പാല ചേരയെ വിഴുങ്ങുന്നു
കോന്നിയിൽ കൂട്ടിൽ കുടുങ്ങിയ കരിമ്പുലി
ഒരു പാമ്പിനെ പിടിക്കാൻ വെറുമൊരു പാത്രം മതിയോ