PV Anvar: ബേപ്പൂരിൽ പി വി അൻവർ വേണ്ടിയിരുന്നില്ല; മറ്റാരെങ്കിലും ആയിരുന്നെങ്കിൽ വിജയിച്ചേനെ ; മുല്ലപ്പള്ളി രാമചന്ദ്രൻ
Mullappally Ramachandran against PV Anvar: ബേപ്പൂരിൽ പരാജയപ്പെടുമെന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നതാണ് മറ്റൊരു സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ബേപ്പൂരും കിട്ടുമായിരുന്നു. മുഹമ്മദ് റിയാസിനെ അവിടെ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം കഴിഞ്ഞദിവസം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു ഇതേ വേദിയിൽ വച്ചായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത്......

Pv Anvar, Mullappally Ramachandran
കോഴിക്കോട്: ബേപ്പൂരിൽ കോൺഗ്രസ് തോൽക്കാൻ കാരണം സ്ഥാനാർത്ഥിയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. ബേപ്പൂരിൽ പി വി അൻവർ സ്ഥാനാർത്ഥിയായതിനു പകരം മറ്റാരെങ്കിലും ആയിരുന്നുവെങ്കിൽ വിജയിച്ചേനെ എന്നും അദ്ദേഹം പറഞ്ഞു. ബേപ്പൂരിൽ പരാജയപ്പെടുമെന്ന് ഞാൻ ആദ്യം തന്നെ പറഞ്ഞിരുന്നതാണ് മറ്റൊരു സ്ഥാനാർത്ഥിയായിരുന്നെങ്കിൽ ബേപ്പൂരും കിട്ടുമായിരുന്നു.
മുഹമ്മദ് റിയാസിനെ അവിടെ പരാജയപ്പെടുത്താൻ സാധിക്കുമായിരുന്നു എന്നും മുല്ലപ്പള്ളി രാമചന്ദ്രൻ. അതേസമയം കഴിഞ്ഞദിവസം കോഴിക്കോട് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാറും ഇതേ അഭിപ്രായം പറഞ്ഞിരുന്നു ഇതേ വേദിയിൽ വച്ചായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രൻ പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ രംഗത്തെത്തിയത്.
ബേപ്പൂരിലെ സ്ഥാനാർത്ഥിത്വം പിഴച്ചു…
പേരാമ്പ്രയിൽ യുഡിഎഫ് എംഎൽഎമാർക്ക് ഒരുക്കിയ സ്വീകരണചടങ്ങിൽ ആയിരുന്നു പ്രവീൺകുമാർ ബേപ്പൂരിലെ സ്ഥാനാർത്ഥിയായ പി വി അൻവറിനെ വിമർശിച്ചുകൊണ്ട് രംഗത്ത് എത്തിയത്. ബേപ്പൂരിലെ സ്ഥാനാർത്ഥിത്വം പിഴച്ചു എന്നായിരുന്നു പരാമർശം.. കോണി ചിഹ്നത്തിലോ കൈപ്പത്തി ചിന്നത്തിലോ സ്ഥാനാർത്ഥി ഉണ്ടായിരുന്നുവെങ്കിൽ ജില്ലയിലെ മുഴുവൻ സീറ്റിലും ജയിക്കാമായിരുന്നു എന്നും പ്രവീൺകുമാർ പറഞ്ഞിരുന്നു സ്ഥാനാർത്ഥിനിർണയം പിഴച്ചില്ലായിരുന്നുവെങ്കിൽ 13 സീറ്റിലും ജയിക്കുമായിരുന്നു എന്നുള്ള സത്യം ഇപ്പോൾ തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ബേപ്പൂരിലെ തന്റെ സ്ഥാനാർത്ഥിത്വത്തെ തള്ളിപ്പറഞ്ഞുവെന്ന് ആരോപിച്ച് പ്രവീൺകുമാറിനെതിരെ പിവി അൻവർ രംഗത്തെത്തിയിരുന്നു. ചേർത്തുനിർത്തിയവർ തന്നെ പിന്നിൽ കുത്തി എന്നും ചതിച്ചെന്നും ആയിരുന്നു അൻവർ ആരോപിച്ചത്. കോഴിക്കോട്ടെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഉന്നയിച്ചത്. പ്രവീൺകുമാർ ബേപ്പൂരിലെ തോൽവിയെ കുറിച്ച് പറഞ്ഞ വീഡിയോയും അൻവർ പങ്കുവെച്ചിരുന്നു. അതേസമയം സംഭവം വിവാദമായതോടെ താൻ വ്യക്തിപരമായി ആരെയും ഉദ്ദേശിച്ച് പറഞ്ഞതല്ല എന്ന് പറഞ്ഞു പ്രവീൺ കുമാറും രംഗത്തെത്തി.
ഏറ്റവും ഒടുവിൽ അൻവറിനെ പിന്തുണച്ചും പ്രവീൺകുമാറിനെതിരെ വിമർശനം ഉന്നയിച്ചും കാരാട്ട് റസാക്കും രംഗത്തെത്തിയിട്ടുണ്ട്. പിവി അൻവർ ഉന്നയിച്ച കാര്യങ്ങൾ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തിളക്കമാർന്ന വിജയത്തിന് കാരണമായിട്ടുണ്ടെന്ന് വസ്തുത കേരള രാഷ്ട്രീയം നിരീക്ഷിക്കുന്ന ഏതൊരാൾക്കും മനസ്സിലാകും എന്നായിരുന്നു കാരാട്ട് രാസാക്ക് പ്രതികരിച്ചത്. പ്രവീൺകുമാറിന്റെ അത്തരത്തിലുള്ള ഒരു പ്രസ്താവന അനവസരത്തിൽ ആയിപ്പോയെന്നും കാരാട്ട് റസാക്ക് വിമർശിച്ചു.
ENGLISH SUMMARY
Senior Congress leader Mullappally Ramachandran said that the reason for the Congress’s defeat in Beypore was the candidate. He also said that if someone else had been the candidate in Beypore instead of PV Anwar, he would have won. I had said from the beginning that I would lose in Beypore, if it had been another candidate, I would have won Beypore too.