Traffic Restrictions: മൂവാറ്റുപുഴ വഴി പോകുന്നവർ ശ്രദ്ധിക്കുക! ഒരു മാസത്തേക്ക് ഗതാഗതനിയന്ത്രണം
Muvattupuzha Traffic Restrictions: നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ ക്രമീകരണങ്ങൾ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ എംഎൽഎ മാത്യു കുഴൽനാടൻ നിർദേശം നൽകി. ഒരു മാസത്തെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.

പ്രതീകാത്മക ചിത്രം
കൊച്ചി: മൂവാറ്റുപുഴ നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പുതിയ ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ ക്രമീകരണങ്ങൾ ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ എംഎൽഎ മാത്യു കുഴൽനാടൻ നിർദേശം നൽകി. ഒരു മാസത്തെ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി വിലയിരുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക.
പാർക്കിംഗ് നിയന്ത്രണവും കർശന പിഴയും
റോഡരികിലെ അനധികൃത പാർക്കിംഗും ബസ് ബേ നിയമലംഘനങ്ങളും കർശനമായി നേരിടാൻ എംഎൽഎ നിർദേശിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം നഗരസഭ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിക്കും. ബസ് സ്റ്റാൻഡിന് മുന്നിലുള്ള സർവീസ് റോഡിന്റെ കിഴക്കുഭാഗത്ത് പാർക്കിംഗ് അനുവദിക്കില്ല. ഒരു വശത്ത് മാത്രമാകും പാർക്കിംഗ്. ബസ് സ്റ്റാൻഡിന് മുന്നിലെ എംസി റോഡിലെ പാർക്കിംഗും നിരോധിക്കും. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പോലീസ് പിഴ ചുമത്തുന്നതായിരിക്കും.
ALSO READ: സംസ്ഥാനത്ത് ഇന്നും ഉച്ചതിരിഞ്ഞ് മഴ; കാലാവസ്ഥ പ്രവചനം
ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും
നിയന്ത്രണങ്ങളുടെ ഭാഗമായി വാഴപ്പിള്ളി ജംഗ്ഷനിലെ ബസ് സ്റ്റോപ്പുകൾ മാറ്റിസ്ഥാപിക്കും. പെരുമ്പാവൂരിൽ നിന്ന് വരുന്ന ബസുകൾ റോയൽ എൻഫീൽഡ് ഷോറൂമിന് സമീപവും, കാക്കനാട്, പട്ടിമറ്റം ഭാഗങ്ങളിൽ നിന്ന് വരുന്ന ബസുകൾ ജങ്ഷന് സമീപമുള്ള ആര്യങ്കല കെട്ടിടത്തിന് മുന്നിലും നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യണമെന്നും അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
വാഹനങ്ങൾ വഴിതിരിച്ചുവിടും
- ശബരിമലയിൽ നിന്ന് മടങ്ങുന്ന ചെറിയ വാഹനങ്ങൾ ഈസ്റ്റ് മാരടി വഴി തിരിച്ചുവിടും.
- മാരടിക്ക് 300 മീറ്റർ മുൻപായി ദിശാസൂചക ബോർഡ് സ്ഥാപിക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്.
- പൈപ്ര പഞ്ചായത്ത് ട്രാഫിക് സബ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം പൈപ്ര-പെഴക്കാപ്പിള്ളി മേഖലയിലും ക്രമീകരണങ്ങളുണ്ടാകും.
- ചെറുവാട്ടൂർ – പൈപ്ര വഴി മൂവാറ്റുപുഴയിലേക്കും പെരുമ്പാവൂരിലേക്കും പോകുന്ന ഭാരവാഹനങ്ങൾ ബൈപാസ് റോഡ് വഴി തിരിച്ചുവിടും.
ശ്രീകാര്യം മേൽപ്പാലം നിർമാണം നിർണായക ഘട്ടത്തിൽ
ശ്രീകാര്യം മേൽപ്പാലം പദ്ധതി നിർണായക ഘട്ടത്തിലേക്ക്. മേൽപ്പാല നിർമാണത്തിന് തടസ്സമായിരുന്ന ശ്രീകാര്യം ജംഗ്ഷനിലെ ശ്രീനാരായണ ഗുരു, അയ്യങ്കാളി പ്രതിമകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലെത്തി. പ്രതിമകൾ നിലവിലുള്ള സ്ഥലത്തിന് സമീപത്തേക്ക് മാറ്റിസ്ഥാപിക്കാൻ അനുയോജ്യമായ ഭൂമി ജില്ലാ ഭരണകൂടം കണ്ടെത്തിയിട്ടുണ്ട്. പ്രതിമകൾ സ്ഥാപിച്ചിരുന്ന ഭാഗത്തോട് ചേർന്ന് അനുയോജ്യമായ സ്ഥലം കണ്ടെത്തി. പുതിയ സ്ഥലത്തേക്ക് പ്രതിമകൾ മാറ്റാൻ പ്രതിമകളുടെ സംരക്ഷണച്ചുമതലയുള്ളവരും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
English Summary:
Traffic restrictions will be implemented in Muvattupuzha for one month on a trial basis to ease congestion in the busy town. The arrangements, prepared in consultation with various departments, include strict action and fines against illegal parking and violations of bus bay rules.