Nedumbassery Accident: ‘വീടിൻ്റെ വിളക്ക് പോയി, മനഃപൂർവം ഇടിച്ചതാണോയെന്ന് സംശയം’; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം
Nedumbassery Car Accident Latest Update: അയാൾക്കെതിരെ കൊലക്കുറ്റമടക്കം കൂടുതൽ കുറ്റം ചുമത്തണം. പണത്തിന്റെ പുറത്ത് സുഹൈൽ പുറത്തിറങ്ങിയേക്കുമോയെന്ന് തങ്ങൾക്ക് സംശയമുണ്ടെന്നും കുടുംബം പറയുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചെത്തി സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച ഇയാൾ മൂന്ന് കുടംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടമാക്കിയത്. സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് തന്റേത്.
കൊച്ചി: നെടുമ്പാശ്ശേരിയിൽ അമിത വേഗത്തിലെത്തിയ മിനി കൂപ്പർ കാറിടിച്ച് മൂന്നു വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ, പ്രതി സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മരിച്ച ദേവികയുടെ കുടുംബം. സുഹൈൽ മനപൂർവം വാഹനത്തിലേക്ക് ഇടിച്ചതാണോ എന്ന് സംശയിക്കുന്നതായും കുടുംബം ആരോപിച്ചു. സുഹൈൽ മദ്യത്തിന് പുറമേ മയക്കുമരുന്നും ഉപയോഗിച്ചിരുന്നോ എന്ന് സംശയമുണ്ടെന്നും ദേവികയുടെ പിതാവ് മാധ്യമങ്ങളോട് വ്യക്തമാക്കി.
അയാൾക്കെതിരെ കൊലക്കുറ്റമടക്കം കൂടുതൽ കുറ്റം ചുമത്തണം. പണത്തിന്റെ പുറത്ത് സുഹൈൽ പുറത്തിറങ്ങിയേക്കുമോയെന്ന് തങ്ങൾക്ക് സംശയമുണ്ടെന്നും കുടുംബം പറയുന്നു. മദ്യപിച്ച് അമിത വേഗതയിൽ കാറോടിച്ചെത്തി സ്‌കൂട്ടർ ഇടിച്ചു തെറിപ്പിച്ച ഇയാൾ മൂന്ന് കുടംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടമാക്കിയത്. സാമ്പത്തികമായി വളരെയധികം പിന്നാക്കാവസ്ഥയിലുള്ള കുടുംബമാണ് തന്റേത്.
ALSO READ: നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റ്
സ്ഥലം വിറ്റും, വായ്പ എടുത്തുമാണ് മകളെ ഞങ്ങൾ പഠിപ്പിച്ചത്. മൂന്നുനാല് മാസത്തിനകം ഗൾഫിലേക്ക് പോകാനിരിക്കുന്നതിൻ്റെ പ്രതീക്ഷയിലായിരുന്നു ദേവികയെന്നും മാതാപിതാക്കൾ പറഞ്ഞു. സുഹൈൽ സജീവ് എന്ന 19 കാരൻ മൂന്ന് ബാറിൽ കയറി മദ്യപിച്ചിരുന്നു എന്നും അതിന് ശേഷമാണ് കാർ ഓടിച്ചിരുന്നതെന്നുമാണ് മാധ്യമങ്ങളിൽ കണ്ടത്. അയാൾ വളരെയധികം വേഗതയിലാണ് കാർ ഓടിച്ചതെന്നാണ് നാട്ടുകാർ പറഞ്ഞ് അറിഞ്ഞത്.
എന്നിട്ടും സുഹൈലിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അതു മാത്രം പോരാ കൊലക്കുറ്റത്തിന് തന്നെ ഇയാൾക്കെതിരെ കേസെടുക്കണം. കേസെല്ലാം എന്റെ വാപ്പച്ചി നോക്കിക്കോളും എന്നു പറയുമ്പോൾ, പണത്തിന്റെ ഹുങ്കും ധിക്കാരവുമാണ് അവൻ്റെ നാവിൽ നിന്ന് വീണതെന്നും കുടുംബം പറയുന്നു. ഇനി ഇത്തരമൊരു അവസ്ഥ മറ്റൊരു കുടംബത്തിനും ഉണ്ടാകരുതെന്നും കുടുംബം പറഞ്ഞു.
വീടിന്റെ വിളക്കാണ് ഞങ്ങൾക്ക് നഷ്ടമായത്. ദേവിക പഠിത്തത്തിലും കലാപരിപാടികളിലും മിടുക്കിയായിരുന്നു. ബിബിഎയിലും ഏവിയേഷൻ കോഴ്‌സും ഉന്നത നിലയിൽ പാസ്സായിരുന്നു. നല്ല ജോലിക്കായി ശ്രമിച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായതെന്നും ദേവികയുടെ മാതാപിതാക്കൾ പറഞ്ഞു. മൂന്ന് കുട്ടികളും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, സുഹൈൽ സജീവിനെ കുട്ടികളെ പാർപ്പിക്കുന്ന ജയിലിലാണ് ആണ് റിമാൻഡ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത്ര വലിയ കുറ്റകൃത്യം ചെയ്തയാളെ കുട്ടികളുടെ ജയിലിൽ ആണോ ഇടുകയെന്നും കുടുംബം ചോദിച്ചു. കുടുംബത്തിന്റെ ഇടപെടൽ ആണോ ഇക്കാര്യത്തിലെന്ന് സംശയമുണ്ട്. കുടുംബം ഇടപെട്ട് പ്രതിക്ക് സംരക്ഷണം ഒരുക്കുകയാണ്. അതിനാണ് കുട്ടികളുടെ ജയിലിൽ പാർപ്പിച്ചതെന്നും ദേവികയ്ക്ക് നീതി കിട്ടണമെന്നും ദേവികയുടെ അച്ഛൻ സന്തോഷ് പറഞ്ഞു.
English Summary:
Nedumbassery Car Accident, Victim Devika Family demands Strong Action Against Accused suhail sajeev. The family also alleged that they suspect Suhail may have deliberately rammed the vehicle into the students.