Nedumbasseri Accident: നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റ്
വൈദ്യ പരിശോധനയ്ക്ക് വേണ്ടിയും ആശുപത്രിയിൽ എത്തിച്ച സുഹൈലിനെ ചില നാട്ടുകാർ മർദ്ദിക്കാൻ ശ്രമിക്കുകയും പോലീസ് അത് തടയുകയും ചെയ്തിരുന്നു. നിന്റെ വാപ്പ ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് ആളുകൾ സുഹൈലിനെ ആക്രമിക്കാൻ തുടങ്ങിയത്. കാരണം അപകടം ഉണ്ടാക്കിയ ഉടനെ തന്നെ സുഹൈൽ അവിടെയുള്ള നാട്ടുകാരോട് തനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എല്ലാം എന്റെ വാപ്പ നോക്കിക്കോളും എന്നായിരുന്നു മറുപടി...............
കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നു പേരെ മദ്യപിച്ച് വാഹനമോടിച്ച് കൊല്ലപ്പെടുത്തിയ സംഭവത്തിൽ ഒരാളെ കൂടി അറസ്റ്റ് ചെയ്തു. ഒന്നാം പ്രതിയായ സുഹൈൽ സജീവന്റെ സുഹൃത്ത് ആലപ്പുഴ സ്വദേശിയായ നിനവിനെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ച് സുഹൈൽ വാഹനം ഓടിച്ചിട്ടും തടയാത്തതിന്റെ പേരിലാണ് അയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടം നടക്കുമ്പോൾ നിനവും മിനി കൂപ്പറിൽ ഉണ്ടായിരുന്നു. സുഹൈലിനെ അപകടം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പ്രശ്നമല്ല എല്ലാം എന്റെ വാപ്പ നോക്കിക്കോളും….
അതേസമയം വൈദ്യ പരിശോധനയ്ക്ക് വേണ്ടിയും ആശുപത്രിയിൽ എത്തിച്ച സുഹൈലിനെ ചില നാട്ടുകാർ മർദ്ദിക്കാൻ ശ്രമിക്കുകയും പോലീസ് അത് തടയുകയും ചെയ്തിരുന്നു. നിന്റെ വാപ്പ ആരാണ് എന്ന് ചോദിച്ചുകൊണ്ടാണ് ആളുകൾ സുഹൈലിനെ ആക്രമിക്കാൻ തുടങ്ങിയത്. കാരണം അപകടം ഉണ്ടാക്കിയ ഉടനെ തന്നെ സുഹൈൽ അവിടെയുള്ള നാട്ടുകാരോട് തനിക്ക് ഇതൊന്നും ഒരു പ്രശ്നമല്ല എല്ലാം എന്റെ വാപ്പ നോക്കിക്കോളും എന്നായിരുന്നു മറുപടി പറഞ്ഞത്. ഇതാണ് സുഹൈലിനെ ആളുകൾ ആക്രമിക്കാൻ തുനിയുമ്പോഴും ചോദിക്കുന്നത്.
ALSO READ:നെടുമ്പാശ്ശേരി വാഹനാപകടം, പ്രതിക്ക് മദ്യം നൽകിയ ബാറുകൾക്കും പണികിട്ടും, ഇടപെടലുമായി മന്ത്രി എം. ലിജു
അതേസമയം എറണാകുളത്ത് പഠനത്തിനോടൊപ്പം തന്നെ തൃക്കാക്കരയുള്ള ഒരു കരകൗശല വ്യാപാര സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്ത ചെറുപ്പക്കാരനാണ് സുഹൈലിന്റെ മദ്യാസക്തിയിൽ റോഡിൽ തൽക്ഷണം കൊല്ലപ്പെട്ടത്. വയനാട് മടക്കിമല സ്വദേശിയായ ദേവിക, പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ ഗോപിക, കർണാടക സുള്ളിയ സ്വദേശി ഇയാസ് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഓഫീസിലെ സഹപ്രവർത്തകർക്കൊപ്പം ഇന്നലെ രാത്രിയിലെ വിമാനത്താവളത്തിനടുത്ത് എത്തിച്ച ചായകുടിച്ച് മടങ്ങി പോകുന്നതിന് ആയിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം ഉണ്ടായത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ആളെ ഇറക്കി മടങ്ങി പോവുകയായിരുന്നു. പ്രതി കഴിഞ്ഞദിവസം വൈകുന്നേരം മുതൽ കൊച്ചിയിലുള്ള വിവിധ ബാറുകളിൽ കയറി മദ്യപിച്ചിട്ടുണ്ട്. കൂടാതെ വാഹനത്തിൽ നിന്നും രാസലഹരി ഉപയോഗം സംശയിക്കുന്ന തരത്തിലുള്ള സാധനങ്ങളും പിടികൂടിയിട്ടുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഓൺലൈൻ വ്യാപാരസ്ഥാപനമായ ഇഹ ഡിസൈന്സിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും സുഹൈൽ ഓടിച്ച മിനി കൂപ്പർ പിതാവിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇയാൾക്കെതിരെ നരഹത്യ കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്.
ENGLISH SUMMARY
One more person has been arrested in connection with the incident in Nedumbassery where three people were killed by a drunk driver. The Nedumbassery police arrested Ninav, a native of Alappuzha and a friend of the prime accused, Suhail Sajeevan. A case has been registered against him for failing to stop Suhail from driving while intoxicated; Ninav was also inside the Mini Cooper when the accident occurred.