AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Pantheerankavu Domestic Violence: പന്തീരാങ്കാവ് കേസ്; അടുത്തയാഴ്ച പോലീസ് കുറ്റപത്രം സമർപ്പിക്കും

Pantheerankavu Domestic Violence: കേസ് റദ്ദാക്കാനുള്ള പ്രതിഭാഗം ഹർജി ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കോടതി നിർദേശപ്രകാരമായിരിക്കും പൊലീസിൻറെ മറ്റ് നടപടികൾ.

Pantheerankavu Domestic Violence: പന്തീരാങ്കാവ് കേസ്; അടുത്തയാഴ്ച പോലീസ് കുറ്റപത്രം സമർപ്പിക്കും
പരാതിക്കാരി തന്നെ മൊഴി മാറ്റിയതോടെയാണ് കേസിൽ വഴിത്തിരിവിലായത്.
Neethu Vijayan
Neethu Vijayan | Updated On: 15 Jun 2024 | 09:00 AM

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഫോറൻസ് പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചാൽ കുറ്റപത്രം അടുത്തയാഴ്ച തന്നെ സമർപ്പിക്കുമെന്ന് പൊലീസ്. എന്നാൽ, കേസ് റദ്ദാക്കാനുള്ള പ്രതിഭാഗം ഹർജി ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കോടതി നിർദേശപ്രകാരമായിരിക്കും പൊലീസിൻറെ മറ്റ് നടപടികൾ.

ഇതിനിടെ, മൊഴി മാറ്റിപ്പറഞ്ഞ പരാതിക്കാരി ഡൽഹിയിലേക്ക് തിരിച്ചുപോയി. പരാതിക്കാരി തന്നെ മൊഴി മാറ്റിയതോടെയാണ് കേസിൽ വഴിത്തിരിവിലായത്. ഇരയായ യുവതി മൊഴിമാറ്റിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ ഈ ആഴ്ച കുറ്റപത്രം സമർപ്പിക്കാനായിരുന്നു അന്വേഷണ സംഘത്തിൻ്റെ നീക്കം. എന്നാൽ ഫോറൻസിക് പരിശോധനയുമായി ബന്ധപ്പെട്ട രേഖകൾ കൂടി ലഭിച്ച ശേഷം സമർപ്പിക്കാനാണ് തീരുമാനം.

എന്നാൽ, മൊഴി മാറ്റിയ പരാതിക്കാരിയുടെ പിന്തുണയോടെ കേസ് തന്നെ റദ്ദാക്കാൻ പ്രതിഭാഗം നൽകിയ അപേക്ഷ ഹൈക്കോടതി ഉടൻ പരിഗണിച്ചാൽ കുറ്റപത്രം സമർപ്പിക്കുന്നത് വീണ്ടും വൈകിയേക്കും. പിന്നീടുള്ള തുടർ നടപടികൾ കോടതി നിർദേശപ്രകാരമായിരിക്കും. അതേസമയം കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടാൽ ഇതുവരെ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകളും മൊഴികളും അന്വേഷണസംഘം കോടതിയിൽ സമർപ്പിക്കും.

ALSO READ: പന്തീരാങ്കാവ് കേസിലെ പരാതിക്കാരി കസ്റ്റഡിയിൽ: യുവതി എത്തിയത് ഡൽഹിയിൽ നിന്ന്

ഭർത്താവ് ഉപദ്രവിച്ചു എന്ന് പെൺകുട്ടി മാധ്യമങ്ങൾക്ക് മുമ്പിൽ തുറന്നു പറഞ്ഞ വീഡിയോയുടെ പകർപ്പ് ഉൾപ്പെടെയുള്ളവയും മറ്റ് ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. വീട്ടുകാർക്കൊപ്പം പോകാൻ താൽപര്യമില്ലെന്ന് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയപ്പോൾ യുവതി അറിയിച്ചിരുന്നു. ഇതേതുടർന്ന് പെൺകുട്ടി ഡൽഹിയിലേക്ക് തിരിച്ചുപോയി.

യുവതിയെ കാണാനില്ലെന്ന പിതാവിൻറെ പരാതിയെ തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നും കസ്റ്റഡിയിലെടുത്ത് പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയിരുന്നു. കേസിൽ പ്രതിപ്പട്ടികയിലുള്ള പൊലീസുകാരനെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു. മുഖ്യപ്രതി രാഹുലിനെ വിദേശത്തേക്ക് കടക്കാൻ സഹായിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തിയ ഇയാൾക്ക് നേരത്തെ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

പല ഘട്ടത്തിലും തൻ്റെ ബന്ധുക്കൾ തനിക്ക് ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും. മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ തന്നെ നിർബന്ധിച്ചതായും പെൺകുട്ടി പറയുന്നുണ്ട്. ജൂൺ 10-ന് പുറത്തു വന്ന യൂ ട്യൂബ് വീഡിയോയിലൂടെയാണ് കേസിൽ വലിയ ട്വിസ്റ്റ് ഉണ്ടാവുന്നത്.