School Building Collapsed: സ്കൂൾ വളപ്പിലെ കെട്ടിട തകർന്നു; പൊളിഞ്ഞുവീണത് ഉപയോഗിക്കാത്ത കെട്ടിടം, സംഭവം കടമനിട്ടയിൽ
Kadamanitta School Building Collapsed: തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന കുട്ടികൾ ഇടയ്ക്ക് ഈ കെട്ടിടത്തിൽ കയറി നിൽക്കുന്നത് പതിവാണ്. അപകടം നടന്നത് രാത്രിയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.

തകർന്ന സ്കൂൾ കെട്ടിടം
പത്തനംതിട്ട: കടമനിട്ടയിൽ സ്കൂൾ വളപ്പിലെ പഴയ കെട്ടിട ഭാഗങ്ങൾ (old School Building Collapsed) തകർന്നുവീണു. പത്തനംതിട്ട കടമ്മനിട്ടയിലാണ് സംഭവം. ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിട ഭാഗങ്ങളാണ് തകർന്ന് വീണത്. രണ്ട് വർഷമായി ഈ കെട്ടിടം ഉപയോഗിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇന്നലെ രാത്രിയോടെയാണ് കെട്ടിടം തകർന്നുവീണത്.
തൊട്ടടുത്ത ഗ്രൗണ്ടിൽ കളിക്കാനെത്തുന്ന കുട്ടികൾ ഇടയ്ക്ക് ഈ കെട്ടിടത്തിൽ കയറി നിൽക്കുന്നത് പതിവാണ്. അപകടം നടന്നത് രാത്രിയായതിനാൽ വലിയ ദുരന്തമാണ് ഒഴിവായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മിഥുന്റെ മരണം; പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും
കൊല്ലം തേവലക്കരയിൽ 13 വയസുകാരനായ സ്കുൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപകനടക്കം കടുത്ത നടപടി ഉണ്ടാകുമെന്ന് റിപ്പോർട്ട്. പ്രധാനാധ്യാപികയെ സസ്പെൻജഡ് ചെയ്യുമെന്നാണ് പുറത്തുവരുന്ന വിവരം. ഇതിന് പുറമെ സ്കൂൾ അധികൃതരുടെ മൊഴി പോലീസ് രേഖപ്പെടുത്തും. ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസിൽ അന്വേഷണം നടത്തുന്നത്.
മിഥുന്റെ മരണത്തിൽ സ്കൂളിനും കെഎസ്ഇബിയ്ക്കും പഞ്ചായത്തിനും ഗുരുതരവീഴ്ച സംഭവിച്ചുവെന്നാണ് പ്രാഥമിക കണ്ടെത്തൽ. എട്ട് വർഷത്തിലധികമായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നത് ഗുരുതര വീഴ്ച്ചയാണ്. മതിയായ പരിശോധന ഇല്ലാതെയാണ് ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതെന്നും അന്വേഷണത്തിൽ കണ്ടെത്തി. അതേസമയം സംസ്ഥാന ബാലാവകാശ കമ്മീഷനും ശിശുക്ഷേമ സമിതിയും സ്കൂളിൽ പരിശോധന നടത്തും. ശിശുക്ഷേമ സമിതി ഇന്ന് വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് നൽകും.