Pathanamthitta Accident: തിരുവോണ നാളിൽ നാടിനെ നടുക്കിയ ദുരന്തം! മദ്യപിച്ച് കാറോടിച്ച് 10 പേരെ ഇടിച്ചുതെറിപ്പിച്ചു; 2 പേർ പിടിയിൽ
Pathanamthitta Thiruvonam Day Accident: പത്തനംതിട്ടയിൽ നിന്നാണ് പ്രതികളിൽ രണ്ട് പേർ പിടിയിലായിരിക്കുന്നത്. പത്തനംതിട്ട നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) മരണപ്പെട്ടു. തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.

അറസ്റ്റിലായ പ്രതികൾ
പത്തനംതിട്ട: മദ്യലഹരിയിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. നാടിനെ നടക്കിയ അപകടത്തിൽ രണ്ട് പേർ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. പത്തനംതിട്ടയിൽ നിന്നാണ് പ്രതികളിൽ രണ്ട് പേർ പിടിയിലായിരിക്കുന്നത്. പത്തനംതിട്ട നഗരമധ്യത്തിൽ അബാൻ ജംഗ്ഷന് സമീപത്തായി വാഗണർ കാറാണ് പത്ത് പേരെ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ റിട്ടയേഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പത്തനംതിട്ട വലഞ്ചുഴി കുലശേഖരപതി സ്വദേശി കോയിക്കൽ കിഴക്കതിൽ വീട്ടിൽ അബൂബക്കർ (72) മരണപ്പെട്ടു. തിരുവോണ ദിനമായ ബുധനാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്.
പ്രതി ഓടിച്ച കാർ മറ്റ് രണ്ട് കാറുകളിലും ഇടിച്ച് കേടുപാടുകൾ സംഭവിച്ചിരുന്നു. വാഹനം ഓടിച്ചിരുന്ന പത്തനംതിട്ട പുത്തൻപീടിക എന്ന സ്ഥലത്ത് കുഴിമുറിയിൽ പുത്തൻവീട്ടിൽ ജിനു ബാബു (48), കൂടെയുണ്ടായിരുന്ന ഓമല്ലൂർ വിശ്വഭവൻ വീട്ടിൽ ഗോവിന്ദരാജ് മകൻ വിശ്വജിത്ത് (24) എന്നിവർക്ക് പരിക്കേറ്റിരുന്നു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിപ്പിച്ചു. തുടർന്ന് പത്തനംതിട്ട പോലീസ് ഇവരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. അപകടത്തിൽ പരിക്കേറ്റവരിൽ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികളും ഉണ്ട്. ഇവർ നിലവിൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞു വരികയാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
വിജയ് മണ്ഡൽ (18), അഷ്‌കുൽ (19), വെസ്റ്റ് ബംഗാൾ സ്വദേശിയായ അങ്കിത് (22), ആസാം സ്വദേശി ആന്റണീസ് മിഞ്ച്, വെസ്റ്റ് ബംഗാൾ സ്വദേശിയായ സഞ്ജിത്ത് (18) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക ചികിത്സകൾക്ക് ശേഷമാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. നിസ്സാര പരിക്കേറ്റ രൂപേഷ് (25), ജനേഷ് (26), സൂര്യ (21), സുജൻ (30) എന്നിവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പ്രതികൾക്കെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കുറ്റകരമായ നരഹത്യക്കും ഉൾപ്പെടെ ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളെ റിമാൻഡ് അപേക്ഷ സഹിതം കോടതി മുമ്പാകെ ഹാജരാക്കും.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് മരിച്ച അബൂബക്കർ പത്തനംതിട്ട അഗ്നിരക്ഷാസേനയിൽ 20 വർഷത്തോളം ഡ്രൈവറായിരുന്നു. റഷീദാ ബീവിയാണ് ഭാര്യ. രഹാന ബക്കർ, സഫാന ബക്കർ എന്നിവർ മക്കളും ഷമീർ മരുമകനുമാണ്. സംസ്കാരം വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പത്തനംതിട്ട ടൗൺ ജുമാ മസ്ജിദിൽ നടക്കും.
മലപ്പുറത്ത് പന്നിക്കെണിയിൽ ഷോക്കേറ്റ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം
വെട്ടത്തൂരിൽ ഓണ ദിനത്തിൽ വൈദ്യുതാഘാതമേറ്റ് രണ്ടു സഹോദരങ്ങൾ മരിച്ചു. കോഴിഫാമിൽ ഉണ്ടായ വൈദ്യുതാഘാതത്തിലാണ് സഹോദരങ്ങൾ മരിക്കാനിടായത്. വെട്ടത്തൂർ എഴുതല സ്വദേശി പട്ടിക്കുത്തൻ ഹംസയുടെ മക്കളായ ഫാസിൽ, സാഹിർ എന്നിവരാണ് മരിച്ചത്. കീഴാറ്റൂർ നിരന്ന പറമ്പിലെ കോഴിഫാമിൽ ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം ഉണ്ടായത്. വൈദ്യുതാഘാതമേറ്റ ഇരുവരേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ സമീപത്തെ കമ്പിയിൽ നിന്നാണ് ഇവർക്ക് വൈദ്യുതാഘാതമേറ്റത് എന്നാണ് സൂചന. പന്നിക്ക് വച്ച് കെണിയിലെ കമ്പിയിൽ നിന്ന് ആകാം ഷോക്കേറ്റതെന്ന് നിഗമനം.
English Summary:
Drunk driving accident on Thiruvonam day in Pathanamthitta. Nine migrant workers sustained injuries, with several hospitalized in Kottayam Medical College, The accused driver and another one has been arrested by Pathanamthitta police and charged with culpable homicide.